Connect with us

Hi, what are you looking for?

Crime,

കേജിരിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞു, ഉറങ്ങാൻ മെത്തയും തലയിണയും

മാര്‍ച്ച് 21-ന് അറസ്റ്റിലായതിനു ശേഷം കേജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞു. കെജ്രിവാളിൻ്റെ ഷുഗർ ലെവൽ കുറഞ്ഞതായി കണ്ടെത്തിയതോടെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകുന്നതുവരെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ കെജ്‌രിവാളിന് അനുമതി നൽകി. മറ്റു തടവുകാരിൽ നിന്നും വ്യത്യസ്തമായി ഡൽഹി മുഖ്യമന്ത്രിക്ക് ഉറങ്ങാൻ ഒരു മെത്തയും രണ്ടു തലയിണകളും ഡൽഹി സർക്കാർ കൊടുത്തിട്ടുണ്ട്.

അധോലോക നായകൻ ഛോട്ടാ രാജൻ, കുപ്രസിദ്ധ ഗാങ്സ്റ്റർ നീരജ് ബവാന, ഭീകരൻ സിയാവുർ റഹ്മാൻ എന്നിവരാണ് മദ്യനയക്കേസിൽ തിഹാറിലെ ജയിൽ നമ്പർ 2 ലെ സെല്ലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അയൽവാസികൾ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്ന കെജ്‌രിവാളിന് അടുത്ത രണ്ടാഴ്ച തിഹാർ ജയിലിൽ ആയിരിക്കും ജീവിതം.

ദാവൂദ് ഇബ്രാഹിമിൻ്റെ കടുത്ത എതിരാളിയാകുന്നതിന് മുമ്പ് ഛോട്ടാ രാജൻ ഒരു കാലത്ത് അദ്ദേഹത്തിൻ്റെ അടുത്ത സഹായിയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി നാൽപ്പതിലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാസംഘമാണ് നീരജ് ബവാന. ഇന്ത്യൻ മുജാഹിദ്ദീൻ (ഐഎം) പ്രവർത്തകനാണ് സിയാവുർ റഹ്മാൻ. മദ്യനയ കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ എഎപി നേതാവ് സഞ്ജയ് സിംഗ് നേരത്തെ ജയിലിൽ രണ്ടാം നമ്പർ തടവിലായിരുന്നുവെങ്കിലും പിന്നീട് ജയിൽ നമ്പർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.

കെജ്‌രിവാളിൻ്റെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിൽ ഒന്നാം നമ്പറിലും ബിആർഎസ് നേതാവ് കെ കവിത വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലുമാണ് കഴിയുന്നത്. തിഹാറിലെ ആദ്യദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുടേതായിരുന്നു. രാത്രി ഉറങ്ങിയിട്ടില്ല. ഇടുങ്ങിയ മുറിയുടെ ഭിത്തിയിൽ ചാരിയിരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. ശരീരത്തിലെ ഷുഗർ നില താണതു പല അസ്വസ്ഥതകൾക്കും കാരണമായി.

ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു മരുന്നു നൽകിയെന്നു തിഹാർ ജയിൽ അധികൃതർ പറഞ്ഞിട്ടുണ്ട്. ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണു തിങ്കളാഴ്ച വൈകിട്ട് കേജ്‌രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ചൊവ്വാഴ്ച ഭാര്യ സുനിതയും മക്കളുമെത്തി കണ്ടിരുന്നു. മാര്‍ച്ച് 21-ന് അറസ്റ്റിലായതിനു ശേഷം കേജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞതായി എഎപി വൃത്തങ്ങള്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.

സാധാരണ തടവുകാരെ അകത്തേക്കു കടത്തി വിടുമ്പോൾ അണി‍ഞ്ഞിരിക്കുന്ന ആഭരണങ്ങളടക്കം സകല വസ്തുക്കളും വാങ്ങി ലോക്കറിൽ വെക്കുന്നതാണ് തീഹാർ ജയിലിലെ പതിവ്. എന്നാൽ, പതിവായി കഴുത്തിലണിയാറുള്ള ഹനുമാന്റെ ചിത്രം പതിച്ച ലോക്കറ്റ് വേണമെന്ന കേജിരിവാളിന്റെ ആവശ്യം അധികൃതർ അനുവദിച്ചിരുന്നു. വായിക്കാൻ കണ്ണടയും എഴുതാൻ പേനയും നോട്ട്ബുക്കും നൽകിയിട്ടുണ്ട്. പ്രമേഹ രോഗിയായതിനാൽ ആരോഗ്യനില മെച്ചപ്പെടുന്നതു വരെ വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കുന്നുണ്ട്. വാർത്താ ചാനലുകൾ ഉൾപ്പെടെ 24 ചാനലുകൾ ഉള്ള ടിവി കേജിരിവാളിനു കണ്ടിരിക്കാം. ഭക്ഷണക്രമം അടക്കം ചിട്ടവട്ടങ്ങളെല്ലാം മറ്റു തടവുകാരുടേതു പോലെ തന്നെ. അതിലൊന്നും ഒരു മാറ്റവും ഇല്ല.

ഇത് മൂന്നാം വട്ടം ആണ് തിഹാർ ജയിലിൽ കേജ്‌രിവാൾ വിചാരണത്തടവുകാരനായി എത്തുന്നത്. 2012ൽ അണ്ണാ ഹസാരെ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ആദ്യമായി തിഹാർ ജയിലിൽ എത്തി. പിന്നീടു 2014ൽ 2 ദിവസത്തെ ജയിൽവാസം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ മാനനഷ്ടക്കേ സിൽ 10,000 രൂപ പിഴ അടയ്ക്കാത്തതിനെ തുടർന്നായിരുന്നു അത്.

വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കേജ്‌രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്ന കേസിലാണ് കേജിരിവാൾ ജയിൽ അഴിക്കുള്ളിലാവുന്നത്. 2021 നവംബർ 17ന് ആണ് നയം കേജിരിവാൾ സർക്കാർ പ്രാബല്യത്തിൽ കൊണ്ട് വരുന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ലഫ്. ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു. സംഭവം വിവാദമായപ്പോൾ 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ച് കേജിരിവാൾ സർക്കാർ തലയൂരാൻ ശ്രമിക്കുകയായിരുന്നു.

ഡൽഹി മുഖ്യമന്ത്രിയുടെ സെല്ലിലെ സിസിടിവി ക്യാമറകളിലൂടെ 24 മണിക്കൂറും നിരീക്ഷണത്തിലാണെന്ന് ജയിൽ അധികൃതർ അറിയി ച്ചു. പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകുന്നതുവരെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ കെജ്‌രിവാളിന് അനുമതി നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

എല്ലാ ദിവസവും അഞ്ച് മിനിറ്റ് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ അനുമതി കേജ്രിവാളിന് അനുമതിയുണ്ട്. അതിനായി ഭാര്യ സുനിത കെജ്‌രിവാൾ, രണ്ടു മക്കൾ, പ്രൈവറ്റ് സെക്രട്ടറി ബിഭാവ് കുമാർ, എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക് എന്നിങ്ങനെ ആറ് പേരുടെ പട്ടികയാണ് കെജ്‌രിവാൾ നൽകിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...