Connect with us

Hi, what are you looking for?

Kerala

ചൂലെടുത്ത് തല്ലണം… പിണറായിക്കെതിരെ എവിടെയും ജനരോക്ഷം, പച്ചത്തെറി പറഞ്ഞ് ചേട്ടൻ

പിണാറായി വിജയനെതിരെ കേരളമൊട്ടാകെ ജനരോഷം പുകയുകയാണ്. ഒരാൾ പോലും ഈ ഭരണത്തെക്കുറിച് ഇപ്പോൾ നല്ലത് പറയുന്നില്ല എന്നതാണ് പച്ചയായ സത്യം. അത്രമേൽ ജനത്തിനു വെറുത്തും മടുത്തും കഴിഞ്ഞു മുഖ്യമന്ത്രിയെ. ഭരണത്തിലേറിയ നാൾ തൊട്ട് സ്വാന്തനം കുടുംബത്തെ മാത്രം നന്നാക്കാൻ പരിശ്രമിക്കുന്ന പിണറായി വിജയൻ ഈ നാടിനെ കുട്ടിച്ചോറാക്കിയ 8 വർഷങ്ങൾ കടന്നു പോവുന്നു. ഇതിനിടയിൽ പി ആർ വർക്കും കുറെ തള്ളുമല്ലാതെ പിണറായിക്ക് ഉയർത്തിക്കാട്ടാൻ തക്ക ഭരണ നേട്ടങ്ങളൊന്നും തന്നെ നമ്മുട നാട്ടിലുണ്ടായിട്ടില്ല.

ആദ്യ തവണ ഭരണം കിട്ടിയപ്പോൾ കൊറോണയുടെയും പ്രളയത്തിന്റെയും ചുവടുപിടിച്ച് കിട്ടെറിഞ്ഞു കൊടുത്ത് വോട്ടു നേടി വീണ്ടും ഭരണത്തിലെത്തി . എന്നാൽ തുടര്ഭരണം കിട്ടിയതോടെ അഹങ്കാരത്തിന്റെ കൊടുമുടി കയറിയ പിണറായി വിജയൻ തനിക്ക് ശേഷം പ്രളയമെന്ന മട്ടിൽ ചുറ്റുമുക്കെല്ലാവരെ യൊക്കെ അടിമകളാക്കി വെയ്ക്കാൻ തുടങ്ങി. എൽ ഡി എഫ് ഭരണമെന്നത് പിണറായി ഭരണം എന്നായി മാറി . കമ്യൂണിസം എന്നത് പിണറായിസം എന്നായി ചുരുങ്ങി. ഇപ്പോഴിതാ കാലം തിരിച്ചടികളുടെ രൂപത്തിൽ പിണറായി വിജയന് നേരെ പണി തുടങ്ങിയപ്പോൾ സർവ്വതും നശിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഖ്യമന്ത്രി. ലാവ്ലിനിൽ തുടങ്ങിയ അഴിമതി ജീവിതം സ്വര്ണക്കടത്തും ഡോളർ കടത്തും സ്പ്രിങ്‌ലേറും മാസപ്പടിയുമെല്ലാം കടന്ന് ജനങ്ങളുടെ നെഞ്ചത്ത് പൊങ്കാലയിട്ടു മുന്നേറുമ്പോൾ പൊതുജനം അന്നന്നത്തെ അരിക്ക് വകയില്ലാതെ മുഖ്യനെ നെഞ്ചുപൊട്ടി പ്രാകുകയാണ്. ഇത്രയും നാൾ അടിമകളെപ്പോലെ പേടിച്ചു നിന്നവരെല്ലാം ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുര്ഭരണത്തിനെതിരെ വായ തുറന്നു തുടങ്ങി.

എന്നാൽ തനിക്കെതിരെ വിമര്ശനമുന്നയിക്കുന്നവരെയെല്ലാം തുറങ്കിലടച്ചു നിശ്ശബ്ദരാകുകയാണ് പിണറായി വിജയൻ എന്ന സ്വേച്ഛാധിപതി. അധികാരത്തിൽ കയറിയ ആദ്യ മൂന്ന് വർഷത്തിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് 119 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത് എന്ന് സംസ്ഥാന സർക്കാർ നൽകിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തൽ സംസ്ഥാന നിയമസഭയിൽ കോളിളക്കം സൃഷ്ടിച്ചു.

യോഗി ആദിത്യനാഥിൻ്റെ പാതയിലൂടെയാണ് പിണറായി വിജയൻ സഞ്ചരിക്കുന്നതെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. “പിണറായി വിജയനെതിരെ ആരെങ്കിലും വായ തുറന്നാൽ നടപടിയെടുക്കും. പക്ഷേ എന്നെ ലക്ഷ്യമിട്ട് എല്ലാ വിദ്വേഷവും കുപ്രചരണങ്ങളും നടത്തി പോലീസിൽ നേരിട്ട് പരാതി നൽകിയിട്ടും ഒന്നും ചെയ്യുന്നില്ല.”കണക്കുകൾ പ്രകാരം 119 പേരിൽ 12 പേർ സർക്കാർ ജീവനക്കാരാണ്. 29 പേർക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചിട്ടുണ്ട്. എൻഡിടിവിക്ക് വിശദാംശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, ക്രിമിനൽ ഭീഷണിപ്പെടുത്തൽ മുതൽ അശ്ലീലമായ വാക്കുകളും പാട്ടുകളും ഉച്ചരിക്കുന്നത് വരെയുള്ള “കുറ്റങ്ങൾക്ക്” ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി.

2018ൽ, “എല്ലാം ശരിയാകും” എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപകീർത്തികരമായ ഫോട്ടോ പ്രചരിപ്പിച്ചതിന് 45 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു . മറ്റൊരു സംഭവത്തിൽ, മുഖ്യമന്ത്രിയെയും കുടുംബ പശ്ചാത്തലത്തെയും ലക്ഷ്യമിട്ട് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഒരാൾക്കെതിരെ കേസെടുത്തു. പൊതുസ്ഥലങ്ങളിൽ അശ്ലീല ഗാനങ്ങൾ ആലപിക്കുകയും ക്രിമിനൽ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

വിജയനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് കേസെടുത്തവരിൽ വധഭീഷണിയും ജാതിയുമായി ബന്ധപ്പെട്ട അപകീർത്തികരമായ പരാമർശങ്ങളും നടത്തിയവരും ഉൾപ്പെടുന്നു. പിണറായി വിജയൻ്റെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും കീഴിൽ നടക്കുന്ന കാര്യങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും പിണറായി വിജയനെതിരെയുള്ള ഏത് അഭിപ്രായവും വിമർശനവും പോലീസ് നടപടിയെടുക്കുമെന്നും പ്രതിപക്ഷം ഉന്നയിച്ച പരാതികളിൽ നടപടിയില്ലെന്നും എംകെ മുനീർ പറഞ്ഞു…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...