Connect with us

Hi, what are you looking for?

Crime,

വെണ്ടുട്ടായി ബാബുവിനെ വെട്ടിനുറുക്കി പിണറായി വിജയൻ… ബാബുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ കേൾക്കണം

കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതക ചരിത്രത്തിനു അഞ്ചു പതിറ്റാണ്ടിന്റെ പഴക്കമുണ്ട് . ചോരമണക്കുന്ന ചരിത്രത്തിന്റെ ഒരേടുപോലും തിരുത്തിയെഴുതാൻ മാറി മാറി ഭരിച്ച സർക്കാരു കൾക്കായില്ല. സമാധാന യോഗങ്ങളിലെ ധാരണകളെല്ലാം വെറും പ്രഹസനങ്ങളായി ഒടുങ്ങിയപ്പോൾ അനാഥമായിപ്പോയ കുടുംബങ്ങൾ നിരവധിയാണ്. ഉറ്റവരെ , പ്രാണന്റെ പാതിയായവരെ , രാഷ്ട്രീയ കലിമൂത്ത് കൊന്നു തള്ളുന്നതിനു സാക്ഷിയാകേണ്ടി വന്ന അമ്മമാരു ടെയും ഭാര്യമാരുടെയും പെങ്ങന്മാരുടെയും കണ്ണീരുണങ്ങാത്ത നാടാണ് കണ്ണൂർ . ചോരമണക്കുന്ന ഇടവഴികളുടെ നാട്.

1969 ഏപ്രിൽ 28 നു വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോർ പിളർന്നു തുടക്കം കുറിച്ച കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതക ചരിത്രത്തിലേക്ക് പിന്നീടിങ്ങോട്ട് കൂട്ടിച്ചേർക്കപ്പെട്ടത് ഏതാണ്ട് മുന്നൂറിനടുത്ത് മനുഷ്യരാണ്. ഇതിൽ ആദ്യ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ കേസിൽ ഒന്നാം പ്രതിയായ പിണറായി വിജയനെതിരെ സാക്ഷി പറയാൻ പോലും ഭയക്കുന്ന തരത്തിൽ അന്നേ കണ്ണൂരിലെ ജനത അടിമകളാക്കപ്പെട്ടു കഴിഞ്ഞിരുന്നു.

കേട്ടറിഞ്ഞ കണ്ണൂരിന്റെ, കേരളം ഭരിക്കുന്ന പിണറായി വിജയൻറെ സ്വന്തം നാടായ പിണറായിയുടെ നാട്ടുവഴി കളിലൂടെ ക്രൈം നടത്തിയ യാത്രയിൽ കേട്ടതും കണ്ടറിഞ്ഞതും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകളാണ്. പിണറായി വിജയൻ എന്ന നമ്മുടെ മുഖ്യന്റെ വീടിനു മുന്നിലൂടെ തന്നെയാണ് ഞങ്ങൾ കണ്ണൂരിന്റെ ചാവ് മണക്കുന്ന ഇടവഴികളിലേക്കിറങ്ങിയത്.

കേട്ടറിഞ്ഞ കണ്ണൂരിന്റെ, കേരളം ഭരിക്കുന്ന പിണറായി വിജയൻറെ സ്വന്തം നാടായ പിണറായിയുടെ നാട്ടുവഴികളിലൂടെ ക്രൈം നടത്തിയ യാത്രയിൽ കേട്ടതും കണ്ടറിഞ്ഞതും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകളാണ്. പിണറായി വിജയൻ എന്ന നമ്മുടെ മുഖ്യന്റെ വീടിനു മുന്നിലൂടെ തന്നെയാണ് ഞങ്ങൾ കണ്ണൂരിന്റെ ചാവ് മണക്കുന്ന ഇടവഴികളിലേക്കിറങ്ങിയത്. ജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് രാജ ഭടന്മാരെപ്പോലെ കാവലായി നിൽക്കുന്ന പിണറായിയിലെ വിജയൻറെ ആഡംബര സൗധത്തിനു മുന്നിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു പോകുമ്പോൾ ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു ഇത്തരം ഒരു നികൃഷ്ട ജീവിയുടെ ഭരണത്തിൻകീഴിൽ പ്രതികരണ ശേഷിയില്ലാത്തവരായി ജീവിക്കേണ്ടി വരുന്ന കേരള ജനതയുടെ ഗതികേട്.

ജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് രാജ ഭടന്മാരെപ്പോലെ കാവലായി നിൽക്കുന്ന പിണറായിയിലെ വിജയൻറെ ആഡംബര സൗധത്തിനു മുന്നിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു പോകുമ്പോൾ ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു ഇത്തരം ഒരു നികൃഷ്ട ജീവിയുടെ ഭരണത്തിൻകീഴിൽ പ്രതികരണ ശേഷിയില്ലാത്തവരായി ജീവിക്കേണ്ടി വരുന്ന കേരള ജനതയുടെ ഗതികേട്.

പിന്നീടങ്ങോട്ടു ഞങ്ങൾ കയറിച്ചെന്ന വീടുകളിൽ ഞങ്ങളെ കാത്തിരുന്ന അമ്മാമാരുടെ കണ്ണിലെ പേടിയും കണ്ണീരും അടക്കിപ്പിടിച്ച തേങ്ങലുകളും ഞങ്ങൾക്ക് മുന്നിൽ കാണിച്ചുതരികയായിരുന്നു കറുപ്പിനെ പേടിക്കുന്ന പിണറായി വിജയനെന്ന നമ്മുടെ മുഖ്യന്റെ ചോരച്ചുവപ്പിനോടുള്ള അടങ്ങാത്ത പ്രണയം. മഞ്ഞ മുണ്ടും നീല ഷർട്ടുമിട്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയും , നിസ്സാര പിണക്കങ്ങളുടെ പേരിൽ സന്തത സഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ വെട്ടിനുറുക്കിയ പൈശാചികതയുമെല്ലാം പിണറായി വിജയൻ എന്ന നരഭോജിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടികൾ മാത്രമായിരുന്നു. ഇഷ്ടമില്ലാത്തതിനെയൊക്കെയും കൊന്നുതള്ളുന്ന പതിവിലേക്ക് പിണറായി വിജയൻ തന്റെ കത്തി രാകി മിനുക്കിക്കൊണ്ടേയിരുന്നു.

ആദ്യം ഞങ്ങൾ എത്തിയത് പിണറായി വിജയൻറെ സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനും അംഗരക്ഷക നുമൊക്കെ ആയിരുന്ന വെണ്ടുട്ടായി ബാബുവിന്റെ വീട്ടിലേക്കാണ് .

ആദ്യം ഞങ്ങൾ എത്തിയത് പിണറായി വിജയൻറെ സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനും അംഗരക്ഷക നുമൊക്കെ ആയിരുന്ന വെണ്ടുട്ടായി ബാബുവിന്റെ വീട്ടിലേക്കാണ് . കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പല പ്രസംഗങ്ങളിലൂടെ പരിചിതമായ പേരാണ് വെണ്ടുട്ടായി ബാബുവിന്റേത് . വിജയനുമായി തെറ്റിപ്പിരിഞ്ഞതോടെ ഒപ്പം നടന്ന കാലത്തെ പിണറായി വിജയനെന്ന ഗുണ്ടാത്തലവൻ കൊന്നതിന്റെയും കൊന്നു തിന്നതിന്റെയും എല്ലാം രഹസ്യങ്ങൾ പുറംലോകമറിയാതിരിക്കാൻ കൈയറപ്പില്ലാതെ വെട്ടിനുറുക്കിയ ബാബുവിന്റെ പേര് മാധ്യമങ്ങൾക്ക് മുന്നിൽ സുധാകരൻ പലകുറി വിളിച്ചു പറഞ്ഞു.

അച്ഛനെ കൊന്നിട്ടും പക തീരാതെ ബാബുവിന്റെ ആണ്മക്കളെയും വേട്ടയാടുകയാണ് ഇന്ന് പിണറായി വിജയൻ.

ആ ബാബുവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ വിധവ ഇന്നും കണ്ണീരൊഴിയാതെ കഴിയുന്നുണ്ട് . അച്ഛനെ കൊന്നിട്ടും പക തീരാതെ ബാബുവിന്റെ ആണ്മക്കളെയും വേട്ടയാടുകയാണ് ഇന്ന് പിണറായി വിജയൻ. മൂത്ത മകനും പാർട്ടിയുടെ കത്തിയുടെ കത്തിക്കിര യായെങ്കിലും പാതിജീവനോടെ തിരികെ ജീവിതത്തിലേക്കെത്തി. മക്കളുടെ ജീവന് വേണ്ടി പിണറായി വിജയൻറെ മുന്നിൽ പോയ് കരഞ്ഞു കൈനീട്ടിയ ആ അമ്മയെ ആട്ടിപ്പായിച്ചുകൊണ്ട് അയാൾ പറഞ്ഞത് , അവരൊക്കെ പാർട്ടിയുടെ ബുക്കിൽ കയറിപ്പോയി എന്നാണ് . മക്കളുടെ അച്ഛനെ വെട്ടിനുറുക്കിയിട്ടും പകയൊടുങ്ങാതെ മക്കളുടെ ജീവന് പിന്നാലെ കഴുകനെപ്പോലെ ചുറ്റിപ്പറക്കുന്ന സാക്ഷാത് മുഖ്യമന്ത്രിയോട് ആ അമ്മയ്ക്ക് പറായാനുള്ളത് നമുക്ക് കേൾക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...