പത്തനംതിട്ട . ഭിന്നശേഷിക്കാരനായ 16 കാരൻ സ്പെഷ്യൽ സ്കൂളിൽ ക്രൂരമർദനത്തിനിരയായി. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളാര സ്നേഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്.
ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പൊലീസ് കേസ്സ് എടുത്തിരിക്കുന്നത്. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16കാരനാണ് മർദനമേറ്റത്. കുട്ടിയുടെ ശരീരമാസകലം മർദനമേറ്റപ്പാടുകൾ ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിക്ക് ക്രൂരമായ മർദനമേറ്റതായി ചാത്തങ്കരി പി എച്ച് സി യിലെ ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകിയിരുന്നു. 2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർക്കുന്നത്.