Connect with us

Hi, what are you looking for?

India

‘ഛിദ്രശക്തികൾക്കെതിരെ ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ അതിക്രമ സന്ദേശം’

തിരുവനന്തപുരം . മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ അതിക്രമ സന്ദേശം പുറത്ത്. ഇന്ത്യയാണ് ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണ് എന്നൊക്കെയാണ് ബിഷപ്പിന്റെ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം.

ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണമെന്നും തോമസ് ജെ.നെറ്റോ പറഞ്ഞിരിക്കുകയാണ്. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ദുഃഖവെള്ളി സന്ദേശത്തിൽ നെറ്റോ പറഞ്ഞ വാക്കുകൾ രാഷ്ട്രീയ ലാക്കോടെ ഏതോ സി പി എം കൂലിപ്പണിക്കാരൻ പറഞ്ഞു കൊടുത്തപോലെ ആയിപ്പോയി.

‘ഛിദ്രശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തുകയും വേണം. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. ഇത്തരം അനീതികൾക്കെതിരെ ഒരുമിച്ച് പോരാടണം’ – തോമസ് ജെ.നെറ്റോ പറഞ്ഞിരിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് തോമസ് ജെ.നെറ്റോയുടെ പ്രഭാഷണത്തിന്റെ ഉദ്ധേശശുദ്ധി തിരിച്ചറിയാൻ കഴിയുന്നവർക്ക് അറിയാം നെറ്റോയുടെ രാഷ്ട്രീയമായ ലഷ്യമെന്തെന്ന്? മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. നെറ്റോക്ക് എങ്ങനെ വരികൾ എങ്ങനെ ഉപയോഗിക്കാൻ കഴിഞ്ഞു ? എന്താണ് പൗരത്വ ഭേദഗതി നിയമമെന്ന് നെറ്റോ ആദ്യം പഠിക്കൂ. അയൽ രാജ്യങ്ങളിൽ കഷ്ട്ടപ്പെടുന്ന ക്രൈസ്തവർ ഉൾപ്പടെ ഉള്ള മനുഷ്യ കോലങ്ങളുടെ ജീവനും ജീവിതവും കൂടിയാണ് ഇന്ന് ആ നിയമമെന്ന് നിങ്ങൾക്ക് ഇനിയും മനസിലാക്കിയിട്ടില്ലേ? വിശ്വാസികകളുടെ ഒരു ഉന്നത കസേരയിലിരുന്നു,രാഷ്ട്രീയ താല്പര്യങ്ങൾ വെച്ച് എന്ത് വീടുവത്തരവും വിളിച്ചു പറയുന്നത്തിലൂടെ നിങ്ങളും സി പി എമ്മിന്റെ ആടുതല്ലിയായ പണിക്കാരനാവുകയല്ലേ? ഇത്രയും തരം താഴാനോ? നിങ്ങൾ, കഷ്ടം.

MR നെറ്റോ, നിങ്ങൾ ഉദ്ദേശിക്കുന്ന ഛിദ്രശക്തികൾ പിണറായിയും മുൻ ഗതാഗതമന്ത്രിയുമാണോ? ആണെങ്കിൽ പിന്നെ ദുഃഖ വെള്ളിയാഴ്ച ക്രിസ്തുവിന്റെ ദുഃഖ വെള്ളി സന്ദേശം കൊടുക്കന്നതിനിടെ ഇങ്ങനെയൊക്കെ പറഞ്ഞതെന്തിനാണ്..? ആന്റണി രാജുവിനോട് നേരിൽ പറഞ്ഞാൽ മതിയായിരുന്നില്ലേ? പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം എന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ? നിങ്ങളിലെ ആ വരിയിലെ ദുരുദ്ദേശം, ആരോ പറഞ്ഞു നൽകിയ പ്രസ്താവനയിലെ ദുരുദ്ദേശം നിങ്ങൾക്ക് എന്ത് കൊണ്ടാണ് പറയാൻ കഴിയാത്തത്? ഏതായാലും കഷ്ടമായിപ്പോയി MR നെറ്റോ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...