Connect with us

Hi, what are you looking for?

Crime,

അരുൺപ്രസാദ്‌ വീണയെ പൂട്ടുമോ? അസാധാരണ നീക്കം, അമ്പരന്ന് പിണറായി

കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണക്കടത്ത് കേസിലുൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല. ആ നിലയ്ക്ക് ഇ.ഡിയെ നിയമപരമായി നേരിടുന്നതിനെക്കാൾ രാഷ്ടീയമായി എതിർക്കാനാകും സിപിഎം ശ്രമം. തിരഞ്ഞെടുപ്പുകാലത്തെ നടപടി എന്നത് ഉയർത്തിക്കാണിക്കും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐ ഒ) അന്വേഷണത്തിനെതിരെ കെഎസ്ഐഡിസിയും എക്സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചു പരാജയപ്പെട്ടതാണ്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാസപ്പടിയിൽ അന്വേഷണത്തിന് എത്തുമ്പോൾ ഉയരുന്നത് നിർണ്ണായക ചോദ്യങ്ങൾ. നിയമപ്രകാരം എസ്.എഫ്.ഐ.ഒ. പ്രോസിക്യൂഷൻ കംപ്ലെയിന്റ് ഫയൽ ചെയ്താൽ സ്വമേധയാ ധനകാര്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചോ ഇ.ഡി.ക്ക് കേസെടുക്കാം. എന്നാൽ മാസപ്പടി കേസിൽ ഇഡി കാത്തിരുന്നു. എസ് എഫ് ഐ ഒ അതിവേഗ റിപ്പോർട്ട് സമർപ്പിച്ചത് കേന്ദ്രസർക്കാരി നായിരുന്നു. അതുകൊണ്ട് തന്നെ ധനകാര്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് കേസെടുത്തതെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടിയാണ് എക്‌സാലോജിക് കമ്പനി ഉൾപ്പെട്ട എസ്എഫ്‌ഐഒ കേസിൽ ഇ.ഡി രജിസ്റ്റർ ചെയ്ത ഇസിഐആർ (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ ആഭ്യന്തര രേഖയാണ് ഇസിഐആർ. ഇതു കോടതിയിൽ സമർപ്പിക്കേണ്ടതില്ലാത്തതിനാൽ എതിർകക്ഷികൾക്ക് പകർപ്പു ലഭിക്കില്ല.

കേസിലെ പ്രാഥമിക വിവരങ്ങൾ അടങ്ങുന്ന രഹസ്യരേഖയായി സൂക്ഷിക്കുന്നതിനാൽ വിവരാവകാശത്തിന്റെ പരിധിയിലും വരില്ല. അതുകൊണ്ട് തന്നെ എല്ലാം പരമരഹസ്യമായിരിക്കും. ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടു മാത്രമേ കള്ളപ്പണക്കേസിൽ ഉൾപ്പെട്ടവരെന്നു സംശയിക്കുന്നവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കഴിയൂ. ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്താലും വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇ.ഡി അറസ്റ്റിലേക്കും പിഎംഎൽഎ കേസിലേക്കും കടക്കൂ.

മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും വെളിപ്പെടുന്ന ഘട്ടത്തിലാണ് ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇ.ഡിയും അന്വേഷണം തുടങ്ങുന്നത്. ഒരു കേസിലും ഇസിഐആർ സ്വന്തം നിലയിൽ നിലനിൽക്കില്ല. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഒക്കറൻസ് റിപ്പോർട്ടിന്റെയും (സംഭവ വിവര റിപ്പോർട്ട്) കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെയും (എഫ്‌ഐആർ) അടിസ്ഥാനത്തിലാണ് ഇ.ഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. മാസപ്പടിയിൽ എസ് എഫ് ഐ ഒ റിപ്പോർട്ടാണ് നിർണ്ണായകമായത്.

എട്ടുമാസം അനുവദിച്ചിരുന്നെങ്കിലും രണ്ടുമാസംപോലും തികയുംമുമ്പേ എസ് എഫ് ഐ ഒ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടും വൈകാതെ ചൊവ്വാഴ്ച ഇ.ഡി. കേസെടുത്തു. ഇതിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്നാണ് സൂചന. സേവനം നൽകാതെ പണം കൈപ്പറ്റിയത് കള്ളപ്പണം വെളിപ്പിക്കാനാണെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി വരുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർ.ഒ.സി.) അന്വേഷണത്തിൽ വീണയ്ക്ക് പണം കൈമാറിയത് സേവനത്തി നാണെന്നുള്ള രേഖകൾ ഹാജരാക്കാനും വിശദീകരിക്കാനും കഴിഞ്ഞിരുന്നില്ല. ഇതാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് കളമൊരുക്കിയത്.

ആർ.ഒ.സി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിലെ സെക്ഷൻ 210 പ്രകാരം കോർപ്പറേറ്റ്കാര്യമന്ത്രാലയം മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു. തുടരന്വേഷണം വേണമെന്നുള്ള ഇവരുടെ ശുപാർശപ്രകാരം കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിൽത്തന്നെയുള്ള എസ്.എഫ്.ഐ.ഒ.യെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ജനുവരി 31-ന് ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ ആറംഗ അന്വേഷണസംഘത്തെ നിയമിച്ചു. അതിവേഗ പരിശോധനകൾ സംഘം നടത്തി. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകൾ, രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ എന്നിവ പരിശോധിച്ചശേഷം സംഘം കമ്പനികളിലും സംസ്ഥാന വ്യവസായവികസന കോർപ്പറേഷൻ ഓഫീസ് എന്നിവടങ്ങളിലും പരിശോധനനടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...