Connect with us

Hi, what are you looking for?

Crime,

ED ഇനി ക്ലിഫ്‌ഹൗസിലേക്ക്, PV യുടെ വീണ അറസ്റ്റിലേക്ക്?

തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ നിൽക്കെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരംഭിച്ചതു സിപിഎമ്മിനു പ്രഹരമായി. ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന പതിവു വ്യാഖ്യാനമാണു പാർട്ടി നൽകുന്നതെങ്കിലും നിഷ്പക്ഷ വോട്ടർമാരോട് എങ്ങനെ വിശദീകരിക്കുമെന്ന ആശയക്കുഴപ്പം പാർട്ടിക്കുണ്ട്. പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി തന്നെ എതിരാളികളുടെ പ്രധാന പ്രചാരണ ആയുധമായി മാറുന്ന സാഹചര്യമാണ് എൽഡിഎഫിനുള്ളത്.

സ്വർണക്കടത്ത് കേസിലെ ഇ.ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണെത്തിയതെങ്കിൽ മാസപ്പടിയിൽ അതു കുടുംബത്തിലേക്ക് എത്തുന്നു. ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല. ഇഡി അറസ്റ്റിലേക്ക് കടന്നാൽ അത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും വലിയ തരിച്ചടിയാണ്. ഇതിനിടെ വീണയുടെ അറസ്റ്റൊഴിവാക്കാൻ എല്ലാ നിയമ സാധ്യതയും പരിശോധിക്കും. മുൻകൂർ ജാമ്യാപേക്ഷ കൊടുത്താൽ അത് കുരുക്കാകുമോ എന്ന ചിന്ത മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് ആലോചന. ചോദ്യം ചെയ്യലിന് വീണയ്ക്ക് നോട്ടീസ് നൽകുമെന്നാണ് പ്രതീക്ഷ. അതുകിട്ടിയ ശേഷം മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും. വീണയ്ക്ക് മുന്നിൽ അറസ്റ്റ് ഭീതിയുണ്ടെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎൽ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങിയത്. ഇതേ കേസിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.

ഇ.ഡി അന്വേഷണത്തെ ആഘോഷിക്കേണ്ടതില്ലെന്നാണു പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ നിലപാട്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിൽ സിപിഎമ്മും ബിജെപിയുമായി ഒത്തുതീർപ്പുണ്ടായെന്ന് അവർ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലത്തെ ഇ.ഡി നടപടിയിൽ അതിനപ്പുറമുള്ള ആത്മാർഥത പ്രതിപക്ഷം കാണുന്നില്ല. എന്നാൽ, ഇ.ഡിയെ പേടിച്ചു ചില മണ്ഡലങ്ങളിൽ സിപിഎം ബിജെപിയെ സഹായിച്ചേക്കുമെന്ന പ്രചാരണം ഉയർത്തും. ഈ പ്രചരണം കോൺഗ്രസ് തുടങ്ങി കഴിഞ്ഞു. എന്നാൽ ഇതിന് പിന്നിലും ബിജെപിയേയും കേന്ദ്ര സർക്കാരിനേയും പ്രകോപിപ്പിക്കലാണെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. ഈ കളിയാക്കൽ കാരണം ഇഡിയുടെ നടപടികൾ വേഗത്തിലാകാനാണ് സാധ്യത. സിപിഎമ്മുമായി അന്തർധാര ഇല്ലെന്ന് വരുത്താൻ ബിജെപി ഈ കേസിൽ ശക്തമായ ഇടപെടലിന് ഇഡിയെ പ്രേരിപ്പിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസിയും എക്‌സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചു പരാജയപ്പെട്ടതാണ്. കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണക്കടത്ത് കേസിലുൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല. ആ നിലയ്ക്ക് ഇ.ഡിയെ നിയമപരമായി നേരിടുന്നതിനെക്കാൾ രാഷ്ടീയമായി എതിർക്കാനാകും സിപിഎം ശ്രമം. തിരഞ്ഞെടുപ്പുകാലത്തെ നടപടി എന്നത് ഉയർത്തിക്കാണിക്കും. ആദായനികുതി തർക്കപരിഹാര ബോർഡ് മുൻപാകെ സിഎംആർഎൽ കമ്പനി സമർപ്പിച്ച രേഖകൾ പ്രകാരം 135 കോടി രൂപ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും നിയമവിരുദ്ധമായി കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതിൽ 1.72 കോടി രൂപ ലഭിച്ചത് എക്‌സാലോജിക് കമ്പനിക്കാണ്. ഇതാണ് അന്വേഷണങ്ങളുടെ തുടക്കം.

അതുകൊണ്ട് തന്നെ മാസപ്പടി വാങ്ങിയ എല്ലാ നേതാക്കൾക്കെ തിരേയും അന്വേഷണ സാധ്യത നിലനിൽക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും മാസപ്പടി പുസ്തകത്തിൽ പേരുള്ള ആളാണ്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരും ആരോപണ നിഴലിലാണ്. എന്നാൽ ഇവർക്കൊന്നും പണം കൈമാറിയതിന് തെളിവില്ല. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ കുരുക്ക് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണ്. മാസപ്പടി ഡയറിയിൽ പിവി എന്ന് രേഖപ്പെടുത്തിയത് പിണറായി വിജയന്റെ ചുരുക്കെഴുത്താണെന്ന ആരോപണവും ശക്തമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...