Connect with us

Hi, what are you looking for?

Crime,

ED വന്നു, എല്ലാം ശരിയാകും ! LDF നെ വിജയിപ്പിക്കണം ! പിണറായിയുടെ പുതിയ മുദ്രാവാക്യം

പിണറായിവിജയന്‌ ഇത് നല്ല കാലമാണ്. PR ഏജൻസികളെ ഇറക്കാതെ നല്ല മൈലേജ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എങ്ങനെ ഇങ്ങനൊക്കെ ഒത്തു കിട്ടുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. LDF വരും എല്ലാം ശെരിയാകും എന്നതാണല്ലോ ആദ്യഘട്ടത്തിൽ പിണറായി പറഞ്ഞു കൊണ്ടിരുന്നത്. അത് അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്നതാണ്. കേരളം എന്ന കൊച്ചു സംസ്ഥാനത്ത് ഇനി എന്താണ് സംഭവിക്കാൻ ഉള്ളത് എന്ന് ചിന്തിച്ചാൽ എല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ.

സമസ്ത മേഖലകളിലും വികസനത്തിന്റെയും ജനനന്മയുടെയും കുതിച്ചു കയറ്റം കാണാൻ സാധിക്കും. പെൻഷൻ കിട്ടാതെ പ്രതിഷേധവുമായി മറിയക്കുട്ടി തന്റെ കറുത്ത ബ്രാ മുഖ്യന് നേരെ ഉയർത്തിക്കാണിച്ച സംഭവം വികസനത്തിന്റെ ഒരു ചവിട്ടു പടിയാണ്. SFI മർദ്ദിച്ചും ആൾക്കൂട്ട വിചാരണയ്ക്കും ഇറക്കി കൊലപ്പെടുത്തിയത് സാംസ്‌കാരിക രംഗത്തെ കുതിച്ചു ചാട്ടം. ഇതൊക്കെ ഓരോരോ ഉദാഹരണങ്ങൾ മാത്രമാണ് കേട്ടോ, എടുത്ത് പറയാനാണെങ്കിൽ ഇഷ്ടം പോലെയുണ്ട്. ഇതിന്റെയൊക്കെ ഭാഗമായി പിണറായിക്ക് കിട്ടിയ സമ്മാനമാണ് ED അന്വേഷണം എന്ന് പിണറായി കരുതിയാൽ മതി.

അതുകൊണ്ട് ഇത്തവണത്തെ പിണറായിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ED വന്നു എല്ലാം ശെരിയാകും,LDF നു വോട്ടു ചെയ്യണം എന്നാക്കിയാൽ നന്നായിരിക്കും. ED യുടെ കൊച്ചി യൂണിറ്റാണ് കേസ് എടുത്തത്. ഇതോടെ ഏത് സമയവും എന്തും നടക്കാമെന്ന അവസ്ഥ കേരളത്തിലുണ്ടാവു കയാണ്. ഈ വിഷയത്തിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിലാണ്. ഇവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുക്കുന്നത്. ഇതോടെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലേക്ക് പോലും ഇഡിക്ക് കടക്കാനാകും. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഇഡി എന്തു നടപടി എടുക്കുമെന്നതാണ് നിർണ്ണായകം. നേരത്തെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ നൽകിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു.

എസ് എഫ് ഐ ഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെ പരിധിയിൽ വരും. അതായത് വീണാ വിജയനും കരിമണൽ കർത്തയും അടക്കമുള്ളവർ കേസിന്റെ ഭാഗമാകും. വീണാ വിജയന്റെ കമ്പനിയുമായി ഇടപാടുകൾ നടത്തിയവരും അന്വേഷണത്തിൽ വരും. അതുകൊണ്ട് തന്നെ അതിനിർണ്ണായക മാണ് ഈ കേസ്. വീണ വിജയനെ ഇഡി ചോദ്യം ചെയ്യുമോ എന്നതും നിർണ്ണായകമാണ്. പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയിലേക്കും ഇഡി എത്തും. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിനും നിർണ്ണായകമാണ് ഈ കേസ്. പത്ത് ദിവസത്തിനുള്ളിൽ കേരളത്തിൽ നിർണ്ണായക നീക്കങ്ങൾ കേന്ദ്ര ഏജൻസി നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം.

വീണ വിജയൻ ഉൾപ്പെടുന്ന ‘മാസപ്പടി’ കേസിൽ ആദായനികുതി വകുപ്പിന്റെയും അന്വേഷണം വരും. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതിനൊപ്പമാണ് ആദായ നികുതി വകുപ്പും ഇടപെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ ആദായനികുതി വകുപ്പ് കേസിൽ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. വിശേഷിച്ചും കേന്ദ്ര ഏജൻസികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇത് തെരഞ്ഞെടുപ്പിലും ശക്തമായ വിഷയമായിത്തീരുമെന്നത് ഉറപ്പായിരിക്കുകയാണ്.

തനിക്കെതിരായ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണാ വിജയന്റെ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയതോടെ എസ് എഫ് ഐ ഒ കടുത്ത നിലപാടിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് ഇഡിക്കും റിപ്പോർട്ട് നൽകിയത്. നേരത്തെ എസ് എഫ് ഐഒ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിഎംആർഎല്ലിലും കെഎസ് ഐഡിസിയിലും നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തടയണമെന്നാവശ്യ പ്പെട്ടുകൊണ്ടുള്ള വീണയുടെ ഹർജി കർണ്ണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതോടെ സിപിഎമ്മിനും വീണാ വിജയനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. വീണാ വിജയനെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയും വന്നു. ഇതിനിടെയാണ് പുതിയ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനും എതിരെ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയമായ വേട്ടയാടലാണ് വീണാ വിജയനെതിരായ അന്വേഷണമെന്നാണ് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നത്. എന്നാൽ കേസിൽ ഹൈക്കോടതികളിൽ നിന്നും (കേരളത്തിലെയും കർണ്ണാടകത്തിലെയും) തുടർച്ചയായി തിരിച്ചടി നേരിട്ടതോടെ സിപിഎം പ്രതിസന്ധിയിലുമായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...