Connect with us

Hi, what are you looking for?

India

അങ്ങനെ ജയിലിൽ കിടന്ന് ഭരിക്കേണ്ട, രാഷ്‌ട്രപതി ഭരിച്ചോളും !

അഴിമതിക്കെതിരെയും മദ്യത്തിനെതിരെയും അണ്ണാഹസാ രെയ്‌ക്കൊപ്പം സമരം നയിച്ച് ഭരണത്തിലെത്തിയ ആളാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദകേജ്‌രിവാള്‍. അഴിമതി വിരുദ്ധനായകന്‍ എന്ന പ്രതിഛായയോടെ തന്റെ പാര്‍ട്ടിയുടെ ചിഹ്നമായ ചൂലുയര്‍ത്തി പ്പിടിച്ച് ഭരണക്കസേരയിലേക്കെ ത്തുകയായിരുന്നു അരവിന്ദ കേജ്‌രിവാള്‍.

ഭരണ സംവിധാനത്തിലെ അഴിമതികളെല്ലാം തൂത്തുവാരിക്ക ളയുമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു വലിയ തംരംഗം സൃഷ്ടിച്ചുള്ള ആം ആദ്മി പാര്‍ട്ടിയുടെ രാജ്യതലസ്ഥാനത്തെ തേരോട്ടം. അതേ അരവിന്ദകേജ്‌രിവാളാണ് ഇപ്പോള്‍ മദ്യശാലകളനുവദി ച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അഴിക്കുള്ളിലാകുന്നത്. അവസാനം വളര്‍ത്തി വലുതാക്കിയ അണ്ണാ ഹസാരെയും തള്ളിപ്പറഞ്ഞു. ജയിലില്‍ കിടന്ന് ഭരിക്കാമെന്നുള്ള കെജ്രിവാളിന്റെ മോഹം നടക്കില്ല. മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്യും. രാഷ്ട്രപതി ഭരണം വരും.

മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ദില്ലി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു.

കെജ്രിവാളിനെ മാര്‍ച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസില്‍ കെജ്രിവാളായിരുന്നു കിങ് പിന്‍ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് ഇഡി കോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചത്. പിഎംഎല്‍എ പ്രകാരമുള്ള നടപടികള്‍ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിതെന്നും മദ്യ നയ രൂപീകരണത്തിനും ലൈന്‍സസ് അനുവദിക്കുന്നതിനും എഎപി നേതാക്കള്‍ കോഴ വാങ്ങിയെന്നും ഇഡി ആരോപിച്ചു. കെജ്രിവാളിന്റെ നേതൃത്വത്തിലാണ് നടപടികള്‍ നടന്നത്. സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെ കവിതക്ക് വേണ്ടി സൗജന്യങ്ങള്‍ നല്‍കി. വാട്‌സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിങ് പിന്‍. വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചു.

ഗോവ തെരഞ്ഞെടുപ്പിന് 45 കോടി രൂപ ഉപയോഗിച്ചു. ഹവാല വഴിയും പണമിടപാട് നടന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎല്‍എ നിയമ പ്രകാരം എഎപി ഒരു കമ്പനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നും ഇഡി വാദിച്ചു.

ദില്ലി മുഖ്യമന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു തെളിവും കേസില്‍ ഇല്ലെന്ന് കെജ്രിവാളിനായി മനു അഭിഷേക് സിംഗ്വി വാദിച്ചു. നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് ഇഡി തെളിവായി പറയുന്നത്. എന്നാല്‍ പണം എങ്ങോട്ടൊക്കെ പോയെന്നതിന് തെളിവ് കണ്ടെത്താന്‍ ഇഡിക്ക് സാധിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്.

എഎപിയുടെ നാല് മുതിര്‍ന്ന നേതാക്കളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ അറസ്റ്റിന്റെ അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് ഇഡി പറയുന്നില്ല. അന്വേഷണ ഏജന്‍സി പറയുന്നത് കേള്‍ക്കുന്ന റബ്ബര്‍ സ്റ്റാമ്പല്ല കോടതി. അതിനാല്‍ റിമാന്റ് ചെയ്യുന്നതില്‍ വിവേചന അധികാരം കോടതിക്ക് ഉണ്ട്. വലിയ വ്യവസായികളാണ് കേസിലെ സാക്ഷികളെന്നും സിംഗ്വി പറഞ്ഞു.

മദ്യനയക്കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം നിഷേധിച്ച കോടതി വിധിക്ക് പിന്നാലെ ആംആദ്മി പാര്‍ട്ടി ഓഫീസ് കേന്ദ്രസേന വളഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്. ദില്ലിയിലുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഇഡിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്ന് എഎപി കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. എഎപി നേതാക്കള്‍ക്കെതിരെ ഇതുവരെ കുറ്റമൊന്നും തെളിയിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി അതിഷി മര്‍ലേന പ്രതികരിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതിക്കെതിരെ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തിയ സമരം രാജ്യത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. അരവിന്ദ് കേജ്രിവാള്‍ ആ സമരത്തിലൂടെ ഉയര്‍ന്നു വരികയും പിന്നീടദ്ദേഹം രാഷ്‌ട്രീയത്തിലെത്തുകയും ചെയ്തപ്പോള്‍ ദല്‍ഹി നിവാസികള്‍ക്കെങ്കിലും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജ്രി വാള്‍ 2006ല്‍ രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 2011ല്‍ അണ്ണാഹസാരെയുമായി ചേര്‍ന്ന് ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ രൂപീകരിച്ചു. ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാവശ്യ പ്പെട്ടായിരുന്നു പ്രതിഷേധം. 2012ല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ചതോടെ അണ്ണാ ഹസാരെയുമായി അകന്നു. എല്ലാമേഖലയിലെയും അഴിമതി തൂത്തുവാരുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ചൂല്‍ ചിഹ്നമായി സ്വീകരിച്ചതിന് ആം ആദ്മി പാര്‍ട്ടി നല്‍കിയിരുന്ന മറുപടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...