ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. എങ്ങനെയാണ് പരിക്കേറ്റതെന്ന് പാർട്ടി വൃത്തങ്ങൾ വെളിപ്പെടു ത്തിയിട്ടില്ല. എന്നാൽ വീട്ടിൽ വെച്ചാണ് പരിക്കേറ്റതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റ മമതയെ അഭിഷേക് ബാനർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്എസ്കെഎം ആശുപത്രിയിലാണ് മമത ചികിത്സയിൽ കഴിയുന്നത്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ആണ് വിവരം പങ്കുവെച്ച് എത്തിയത്. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും മുഖത്ത് രക്തവുമായി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമത ബാനർജിയുടെ ചിത്രങ്ങൾ അടക്കമാണ് പാർട്ടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
2023 ജൂണിൽ മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കുമ്പോൾ മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇടത് കാൽമുട്ടിന്റെ ജോയിൻ്റിനും ഇടത് ഹിപ് ജോയിൻ്റിനും ലിഗമെന്റിനും ആണ് പരിക്കേറ്റിരുന്നത്.