Connect with us

Hi, what are you looking for?

Crime,

രാമേശ്വരം കഫേയിൽ ബോംബ് വെച്ചത് പോപ്പുലർ ഫ്രണ്ട്

ബെംഗളൂരു . രാമേശ്വരം കഫേ സ്‌ഫോടന പ്രതികള്‍ക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (NIA). പ്രതിയുടെ മുഖം വ്യക്തമായതോടെ ഇയാള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി വരുകയാണ്. പ്രതിയുടെ കൂട്ടാളികളെയും NIA തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്‌ഫോടനം നടന്ന ദിവസം വൈകുന്നേരം ബെല്ലാരി ബസ്സ്റ്റാന്‍ഡിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ തൊപ്പി ധരിക്കാത്ത ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. അവിടെനിന്ന് ഓട്ടോയിലാണ് ഇയാള്‍ നഗരത്തിലേക്ക് എത്തുന്നത്. രണ്ടുപേരുമായി ഇയാള്‍ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.

ഇവര്‍ കലബുറഗി സ്വദേശികളാണ്. ബസിലാണ് ഇരുവരും ബെല്ലാരിയില്‍ നിന്ന് കലബുറഗിയിലേക്ക് യാത്ര ചെയ്യുന്നത്. അതിലൊരാള്‍ കലബുറഗിയിലെ രാംമന്ദിര്‍ സര്‍ക്കിളില്‍ ഇറങ്ങി. എന്‍ഐഎ സംഘം ബസ്സ്റ്റാന്‍ഡിലെയും റെയില്‍വേ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവികള്‍ പരിശോധിച്ചുവരുന്നുണ്ട്.

കലബുറഗിക്ക് സമീപം ബിദാര്‍ ജില്ലയിലെ ഹുമ്‌നാബാദ് കേന്ദ്രീകരിച്ചും എന്‍ഐഎ സംഘം തെരച്ചില്‍ നടത്തി വരുകയാണ്. തെലങ്കാന അതിര്‍ത്തിയാണ് ഈ പ്രദേശം. നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയുടെ തെലങ്കാന മൊഡ്യൂളിലെ അംഗമായ അബ്ദുള്‍ സലീമിനെ ഇവിടെ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നത്. ബെംഗളൂരു സ്‌ഫോടനത്തിന്റെ രണ്ടാം ദിവസമായിരുന്നു അറസ്റ്റ് ഉണ്ടായത്. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...