Connect with us

Hi, what are you looking for?

Crime,

വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ബലക്ഷയം, അപകടമുണ്ടാക്കി

തിരുവനന്തപുരം . വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ച ഉണ്ടായെന്നു വിവരം. പാലത്തിന്റെ ബലക്ഷയമാണ് അപകടത്തിന് മുഖ്യകാരണയായിരിക്കുന്നത്. നിർമ്മാണത്തിലെ വൈകല്യം സർക്കാരിനും വകുപ്പിനും വകുപ്പ് മന്ത്രിക്കും ഉണ്ടായ പാളിച്ച തന്നെയാണ്. തിരമാലകളെ താങ്ങാൻ പാലത്തിനു ശേഷി ഉണ്ടായിരുന്നില്ല.

ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നൽകുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ടൂറിസം മന്ത്രിയുടെ മറുപടി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ചേർന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കാണ്. പാലത്തിന്റെ സുരക്ഷാ ചുമതല കരാർ കമ്പനിക്ക് മാത്രമാണെന്ന ഡി ടി പി സിയുടെയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും വാദം ടൂറിസം സെക്രട്ടറി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇക്കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടാവും.

ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്ന വിവാദം കെട്ടടങ്ങും മുൻപാണ് വർക്കലയിലെ സംഭവം ഉണ്ടായിരിക്കുന്നത്. ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കു വേണ്ടിയാണ് ഈ പദ്ധതി വർക്കലയിൽ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് കൊണ്ടുവന്നെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കടൽ ക്ഷുഭിതമായ സമയത്ത് പാലം പ്രവർത്തിപ്പിച്ചതിൽ വീഴ്ച ഉണ്ടായി. മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിറ്റായിരുന്നില്ല ഇത്. വർക്കല നഗരസഭ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ കടലിൽ വീണു പരിക്കേറ്റ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തകർന്ന് വിനോദ സഞ്ചാരികൾക്ക് അപകടമുണ്ടായ സംഭവത്തിൽ, സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്ന ഡിടിപിസിയുടെ വാദം ടൂറിസം ഡയറക്‌ടർ തള്ളിയിരുന്നു. ശനിയാഴ്ച വൈകുന്നേരം വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് 15 പേര്‍ക്ക് പരുക്കറ്റിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...