Connect with us

Hi, what are you looking for?

Crime,

ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം: റിയാസ് തുറന്നത് മരണക്കെണിയൊ ?

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ഗുരുതര അനാസ്ഥയെന്ന് സൂചന. കടൽ ടൂറിസത്തെ ഈ അപകടം ബാധിക്കാനും സാധ്യതയുണ്ട്. സുരക്ഷ ഒരുക്കുന്നതിലെ വീഴ്ചയാണ് അപകടമായത്. മിക്ക അവധി ദിവസങ്ങളിലും 150ഉം 200ഉം ആളുകൾ ഇതിൽ കയറാറുണ്ടെന്നും താൻ ഉൾപ്പടെ പലരും ഇത് അപകടമാണെന്ന് നടത്തിപ്പുകാരോട് പറഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അതിനിടെ വിഷയത്തിൽ ടൂറിസം സെക്രട്ടറി നൽകുന്ന റിപ്പോർട്ട് നിർണ്ണായകമാണ്.

നടത്തിപ്പ് ഏജൻസിയുടെ കാശുണ്ടാക്കാനുള്ള ആർത്തിയാണ് ഈ ദുരന്തത്തിനും കാരണം. നവംബറിൽ ചാവക്കാട് ബീച്ചിലും ഫ്ളോട്ടിങ് ബ്രിഡ്ജ് ദുരന്തമുണ്ടായി. അന്ന് തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു അത്. അന്ന് പല വിവാദങ്ങളുണ്ടായി. നടത്തിപ്പുകാരിലേക്കും സംശയമെത്തി. എന്നാൽ ഒ്ന്നും സംഭവിച്ചില്ലെന്നും വേലിയേറ്റ വേലിയിറക്ക പ്രശ്‌നത്തെ സാങ്കേതിക ഇടപെടലാണുണ്ടായതെന്നും പറഞ്ഞ് തടിതപ്പി. എന്നാൽ വർക്കലയിലേത് പൂർണ്ണമായും അപകടമാണ്. അതുകൊണ്ട് തന്നെ സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്യും.

അതിനിടെ വളരെ ശ്രദ്ധേയമായ കമന്റുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയും രംഗത്തു വന്നു. വലിയ തിരമാലകൾ ഉള്ള തീരങ്ങളിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രായോഗികമല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ യായിരുന്നു കുറ്റപ്പെടുത്തൽ. ടൂറിസം മന്ത്രിക്ക് കേരളത്തിലെ ടൂറിസത്തെ കുറിച്ച് ഒന്നും അറിഞ്ഞുകൂടെന്നും വലിയ തിരമാലകൾ ഉള്ള തീരങ്ങളിൽ ഇത് പ്രായോഗികമല്ലെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. ‘ഭാര്യ പിതാവിന്റെ കൂടെ വിദേശ യാത്രക്കിടയിൽ കണ്ട കാഴ്ചകൾ അതേ പടി പകർത്തുകയാണ് മരുമകൻ’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഫ്ളോട്ടിങ് ബ്രിഡ്ജ് ടൂറിസത്തെ പ്രതിസന്ധിയിലാക്കുന്നതാകും വർക്കലയിലെ അപകടം. ‘ഒരേ സമയം പരമാവധി നൂറുപേർക്കാണ് ഈ ബ്രിഡ്ജിൽ കയറാവുന്നത്. അതും ഒട്ടനവധി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്. പക്ഷെ, ഇവിടെ തിരക്കുള്ള ദിനങ്ങളിൽ തുടർച്ചയായി 200വരെ ആളുകൾ ഇതിൽ കയറാറുണ്ട്. അറ്റകുറ്റപണികൾ നടത്താറുമില്ല. ഇതൊക്കെയാണ് അപകട കാരണം’ -പ്രദേശവാസി പറഞ്ഞു. കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ ഇടപെടലാണ് ദുരന്ത വ്യാപ്തി കുറച്ചത്. എല്ലാവരും അപകട നില തരണം ചെയ്തു. ഇതും സർക്കാരിന് ആശ്വാസമാണ്.

അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തകർന്നു. 150ഓളം ആളുകൾ ഉണ്ടായതാണ് അപകടകാരണമെന്നാണ് സൂചന. തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ ഈ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് 2023 ഡിസംബർ 26ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉൽഘാടനം ചെയ്തത്. കേരളത്തിലെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആയ ഇത് തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്.

കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാം. പാലം അവസാനിക്കുന്നിടത്തെ പ്ളാറ്റ് ഫോമിൽ നിന്ന് സന്ദർശകർക്ക് കടൽകാഴ്ച ആസ്വദിക്കാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. 11 മുതൽ വൈകിട്ട് 5 വരെയാണ് ഇവിടെ പ്രവേശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. എന്നാൽ, നടത്തുന്നത് സ്വകാര്യ ഏജൻസിയാണ്.

ഈ ഏജൻസിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ആക്ഷേപം. ഇടതു അനുഭാവികളാണ് നടത്തിപ്പുകാരെന്ന് ആക്ഷേപമുണ്ട്. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. പരിധിയിൽ അധികം ആളുകളെ കയറ്റിയതു കൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. എന്നാൽ പൊലീസ് കേസെടുക്കില്ലെന്നാണ് സൂചന.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...