Connect with us

Hi, what are you looking for?

Crime,

‘ഇറങ്ങിപ്പോകണം Mr പിണറായി, ഒരല്പം ഉളുപ്പ് വേണം Mr’

‘ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകണം Mr പിണറായി. നിങ്ങളാണോ ഒരു മുഖ്യമന്ത്രി? ഉളുപ്പുണ്ടോ നിങ്ങൾക്ക്? ജനം തെരുവിൽ ചോദിക്കുന്ന ചോദ്യങ്ങളാണിത്. അത്രക്ക് ജനം പൊറുതി മുട്ടിയിരിക്കുന്നു. അത്രക്ക് പിണറായി വിജയന്റെ ഭരണം ജനങ്ങൾക്ക് മതിയായിരുന്നു. എ​​ല്ലാം ശ​​രി​​യാ​​കു​​മെ​​ന്നു ക​​രു​​തി​​ കാത്തിരിക്കുന്നവർക്കെല്ലാം തെ​​റ്റി​​പ്പോ​​യി. ഒ​​ന്നും ശ​​രി​​യാ​​കു​​ന്നി​​ല്ല. ഇനിയൊട്ടു ശരിയാവുകയും ഇല്ല.

വ​യ​നാ​ട്ടി​ലും കോ​ത​മം​ഗ​ല​ത്തും ക​ണ്ട​തു​പോ​ലെ, ജീ​വി​ക്കാ​നു​ള്ള കൊ​തി​യിൽ ജ​നം തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്ന സ്ഥി​തി. അവിടെയും ജനത്തെ പോലീസിനെ ഉപയോഗിച്ച് വിരട്ടുന്നു. ആട്ടിയോടിക്കുന്നു. ഒന്നോർക്കുക, കേരളം കണ്ട ആദ്യത്തെ മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. ഇ എം എസ് മുതൽ അച്ചുതാനന്ദനും ഉമ്മൻചാണ്ടിയും വരെ ഇരുന്ന കസേരയിലാണ് പിണറായി വിജയനും ഇരിക്കുന്നതെന്ന ഓർമ്മയുണ്ടാവണം.
പരിപാവനമായ ആ കസേരയിലിരുന്നു ജനത്തോടു നെറികേട് കാണിക്കരുത്. എത്രവേണമെങ്കിളിലും കട്ടോളൂ. കമ്യുണിസത്തെ പിണറായിസം ആക്കിക്കോളൂ. പക്ഷെ ജനത്തിന്റെ ജീവന് സംരക്ഷണം കൊടുക്കാനായില്ലെങ്കിൽ ഇറങ്ങി പോയേക്കണം. അതിനായി ജനത്തെ തെരുവിൽ ഇറക്കരുത്.

ഒ​​രു കൈ​​യി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഒ​​ഴി​​യാ​​നു​​ള്ള 1972ലെ ​​കേ​​ന്ദ്ര വ​​ന​നി​​യ​​മ​​വും മ​​റു​​കൈ​​യി​​ൽ വ​​ന്യ​​ജീ​​വി​​ക​​ളാ​​ൽ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കു കൊ​​ടു​​ക്കാ​​നു​​ള്ള 10 ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്കും തീർന്നു ഇന്നുള്ള പിണറായിയുടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം. ഇ​​താ​​ണോ ദി​​വ​​സ​​വും നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ ചോ​​ര വീ​​ഴു​​ന്ന സം​​സ്ഥാ​​ന​​ത്തെ ഒരു സ​​ർ​​ക്കാ​​ർ ചെ​​യ്യേ​​ണ്ട​​ത്? എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

വ​യ​നാ​ട്ടി​ലും കോ​ത​മം​ഗ​ല​ത്തും ക​ണ്ട​തു​പോ​ലെ, ജീ​വി​ക്കാ​നു​ള്ള കൊ​തി​കൊ​ണ്ട് ജ​നം തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​കയാണ്.
ലോ​ക​ത്തു മ​റ്റെ​വി​ടെ​യാണ് ഈ ദുരവസ്ഥയുള്ളത് ? വ​ന്യ​ജീ​വി​ക​ൾ​ക്കു മ​നു​ഷ്യ​രേ​ക്കാ​ൾ വി​ല കൊ​ടു​ക്കു​ന്ന നി​യ​മ​ങ്ങ​ൾ മ​റ്റേ​ത് രാജ്യത്താണുള്ളത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ പിണറായി സർക്കാർ ബോധ പൂർവം മറക്കുകയാണ്. വന്യ ജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷാ നൽകാൻ കേന്ദ്ര സർക്കാർ നൽകിയ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചിട്ടു ജനത്തെ വിഡ്ഢികളാക്കുകയാണ്.

കേരളത്തിൽ ഇതുപോലൊരു വനം മന്ത്രിയെ എന്തിനാണ്? മനുഷ്യ പറ്റില്ലാത്ത ഇത്തരക്കാരെ എന്തിനു വെച്ച് കൊണ്ടിരിക്കണം. ജനത്തിന് വേണ്ടാത്ത കസേരയിലിരിക്കാൻ പോലും യോഗ്യതയില്ലാത്തവരെ ഒക്കെ തീറ്റി പോറ്റി ഖജനാവ് മുടിക്കുന്നത് എന്തിന്? ഇതിനൊക്കെ പിണറായി മറുപടി പരയണം, ഇല്ലെങ്കിൽ ജനം നാളെ പറയിക്കും.

ചൊവ്വാഴ്ച കോ​ഴി​ക്കോ​ട് ക​ക്ക​യ​ത്തും തൃ​ശൂ​ർ പെ​രി​ങ്ങ​ൽ​കു​ത്തി​ലു​മാ​യി വന്യജീവികളുടെ ആക്രമണത്തിൽ ര​ണ്ടു​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ത്ര മ​നു​ഷ്യ ജീവൻ നഷ്ടപ്പെട്ടാലും ഇ​ങ്ങ​നെ നി​ഷ്ക്രി​യ​മാ​യി​രി​ക്കാ​ൻ കഴിയുന്ന കല്ലുപോലുള്ള ചങ്ക് പിണറായിക്ക് മാത്രമേ ഉള്ളൂ. വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ല്ലി​യോ​ടി​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​ർ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ ത​ല്ലി​യോ​ടി​ക്കു​ന്ന കാ​ഴ്ച യാണ് നേരിൽ കാണേണ്ടി വരുന്നത്. ഒ​രു കൈ​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഒ​ഴി​യാ​നു​ള്ള 1972ലെ ​കേ​ന്ദ്ര വ​ന​നി​യ​മ​വും മ​റു​കൈ​യി​ൽ വ​ന്യ​ജീ​വി​ക​ളാ​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു കൊ​ടു​ക്കാ​നു​ള്ള 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും കൊണ്ട് ജനത്തെ കബളിപ്പിക്കുകയാണ് പിണറായി വിജയൻ.

ഇ​താ​ണോ ഒരു സർക്കാരിന്റെ ഉത്തരവാദിത്വം? ഇതാണോ ദി​വ​സ​വും നി​ര​പ​രാ​ധി​ക​ളു​ടെ ചോ​ര വീ​ഴു​ന്ന സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്? എ​ല്ലാം ശ​രി​യാ​കു​മെ​ന്നു ക​രു​തി​. പക്ഷെ തെ​റ്റി​പ്പോ​യി Mr പിണറായി വിജയൻ. ജനങ്ങൾക്ക് തെറ്റിപ്പോയി. നിങ്ങളെ വിശ്വസിച്ച ജനത്തിന് മൊത്തം തെറ്റി. ഒ​ന്നും ശ​രി​യാ​കു​ന്നി​ല്ല.

നേ​ര്യ​മം​ഗ​ല​ത്ത് ഇ​ന്ദി​ര​യെ​ന്ന വീ​ട്ട​മ്മയെ കാ​ട്ടി​ല​ല്ല, സ്വ​ന്തം പറമ്പിൽ പ​ണി​യെ​ടുക്കുമ്പോഴാണ് കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. ക​ക്ക​യ​ത്ത് പാ​ലാ​ട്ട് ഏ​ബ്ര​ഹാം എ​ന്ന ക​ർ​ഷ​ക​നും കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ദി​വ​സ​വും ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തു നി​സാ​ര​മായാണ് പിണറായി സർക്കാർ കാണുന്നത്. ​ദി​വ​സ​ങ്ങ​ൾ​ക്ക് മുൻപ് വ​യ​നാ​ട്ടി​ൽ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തു​പോ​ലെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് കോ​ത​മം​ഗ​ല​ത്ത് നടന്നത്. ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ദി​ര​യു​ടെ മൃ​ത​ദേ​ഹം എ​ത്തി​ച്ചു പ്ര​തി​ഷേ​ധി​ക്കാ​ൻ ജ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​വുകയായിരുന്നു. അ​ത്ത​രം സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ ഉ​ചി​ത​മ​ല്ലെ​ന്ന് അ​റി​യാ​മെ​ങ്കി​ലും മ​നു​ഷ്യത്വം ലവലേശമില്ലാത്ത ​സം​സ്ഥാ​ന സ​ർ​ക്കാ​രിന്റെ ക​ണ്ണു​തു​റ​പ്പി​ക്കാ​ൻ അ​തു​കൊ​ണ്ടെ​ങ്കി​ലും സാ​ധി​ക്കു​മെ​ന്ന് പാവങ്ങൾ ചി​ന്തി​ച്ചു​പോ​യി​.

മൃ​ത​ദേ​ഹ​ങ്ങ​ളെ​പ്പോ​ലും സ​മ​ര​ത്തി​നു​പ​യോ​ഗി​ക്കേണ്ട ഗ​തി​കേ​ടി​ലേ​ക്ക് അവരെ വലിച്ചെറിഞ്ഞത് കേരളം ഭരിക്കുന്ന സർക്കാരാണ്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ​നി​ന്നു ജ​ന​ങ്ങ​ളോ​ടു യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രാണ്. പ്ര​തി​ഷേ​ധ​സ്ഥ​ല​ത്തു​നി​ന്നു ബ​ലം​പ്ര​യോ​ഗി​ച്ചു മൃ​ത​ദേ​ഹ​പേ​ട​കം വ​ലി​ച്ചു​കൊ​ണ്ടു​പോ​യ പോ​ലീ​സ് മൃ​ത​ദേ​ഹ​ത്തോ​ടും പ്ര​തി​ഷേ​ധ​ക്കാ​രോ​ടും കാ​ണി​ച്ച​തും അ​നാ​ദ​ര​വും, അഹങ്കാരവുമായിരുന്നു.

പ​ട​യ​പ്പ എന്ന മ​ദം​പൊ​ട്ടി​യ ഒ​രാ​ന ദി​വ​സ​ങ്ങ​ളാ​യി മൂ​ന്നാ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. സ​ർ​ക്കാ​രും കോ​ട​തി​യു​മു​ള്ള ഒ​രു രാ​ജ്യ​ത്ത് ജനം ജീവനെ ഭയന്ന് ദിനങ്ങൾ എണ്ണുകയാണ്. ക​ട​ലാ​ർ ഫാ​ക്ട​റി ഡി​വി​ഷ​നി​ൽ പ​ല​ച​ര​ക്കു​ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത​പ്പോ​ൾ അ​ടു​ത്ത മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക​ട​യു​ട​മ മോ​ഹ​ൻ​രാ​ജും ഭാ​ര്യ​യും പി​ന്നി​ലെ വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി​യോ​ടി​യ​ത് കൊണ്ട് ത​ല​നാ​രി​ഴ ക്കാണ് ര​ക്ഷ​പ്പെ​ട്ടത്. അ​ല്ലെ​ങ്കി​ൽ പാ​ഴ്‌​വാ​ഗ്ദാ​ന​ങ്ങ​ളും 10 ല​ക്ഷ​ത്തി​ന്‍റെ ചെ​ക്കു​മാ​യി അ​വ​രു​ടെ വീ​ട്ടി​ലും എത്തുമായിരുന്നു.

കേരളത്തിൽ മ​നു​ഷ്യ​ൻ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെടുമ്പോൾ മൃ​ഗ​ങ്ങ​ളു​ടെ പ​ക്ഷം ചേ​രു​ന്ന​തു സ​ർ​ക്കാ​രാ​ണെ​ങ്കി​ലും കോ​ട​തി​യാ​ണെ​ങ്കി​ലും മൃ​ഗ​സ്നേ​ഹി​ക​ളാ​ണെ​ങ്കി​ലും മ​നു​ഷ്യ​വി​രു​ദ്ധ​ത​യാ​ണ്. വ​യ​നാ​ട്ടി​ലും ഇ​ടു​ക്കി​യി​ലും ഉ​ൾ​പ്പെ​ടെ ക​ടു​വ തി​ന്ന മ​നു​ഷ്യ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളും ആ​ന ച​വി​ട്ടി​യ ശ​രീ​ര​ത്തി​ന്‍റെ ബാ​ക്കി​യു​മൊ​ക്കെ മുഖ്യ മന്ത്രിയുടെയും വനം മന്ത്രിയുടെയും വീ​ട്ടി​ലു​ള്ള​വ​രു​ടേ​താ​യാ​ൽ എന്നീ വന്യ ജീവി ശല്യത്തിന് അറുതി ഉണ്ടാവും. മു​ള്ളി വിരട്ടുന്ന മ​ര​പ്പ​ട്ടി​യെ​പ്പോ​ലെ​യ​ല്ല മ​ദം പൊ​ട്ടി​യ ക്രൂ​ര​ജ​ന്തു​ക്ക​ൾ. മ​ല​യോ​ര​ങ്ങ​ളി​ലെ മ​നു​ഷ്യ​രു​ടെ പ്രാ​ണ​നെ​ടു​ക്കു​ന്നത് തുടരുകയാണവർ.

കേന്ദ്ര ഫ​ണ്ടു തന്നിട്ടുകൂടി കിടങ്ങുകൾ കുഴിക്കാനോ? ഫെ​ൻ​സിം​ഗ് തീ​ർ​ക്കാനോ? തയ്യാറാവാത്ത പിണറായി ഭരണത്തിന്റെ നെറി കെട്ട പണി ജനത്തോടു കാണിച്ച് മനുഷ്യ ജീവനുകൾ ഇനിയും കുരുതി കൊടുക്കരുത്. മ​നു​ഷ്യ​പ​ക്ഷ​ത്തു നി​ൽ​ക്കാ​തെ നി​യ​മ​ത്തി​ൽ വ​കു​പ്പു​ണ്ടെ​ന്നു പ​റ​ഞ്ഞു പ​റ്റി​ച്ച് ഇനിയും രക്ഷപെടാൻ ശ്രമിക്കരുത്. മാ​സ​പ്പ​ടി​യൊ​ന്നും കി​ട്ടാ​നി​ല്ലാ​ത്ത ഒ​രു കു​ടും​ബ​ത്തി​ന് പിണറായി സർക്കാരിന്റെ നഷ്ടപരിഹാരം കൊണ്ട് എ​ന്തു ചെ​യ്യാ​നാണ്?. ഈ ​നാ​ശം നി​ങ്ങ​ൾ വ​രു​ത്തി​വ​ച്ച​താ​ണെ​ന്നോ​ർ​ത്തെ​ങ്കി​ലും ആ​ശ്വാ​സ​ധ​നം 50 ല​ക്ഷ​മാ​ക്ക​ണം. ലോ​ക​ത്തു​ള്ള സ​ക​ല നി​യ​മ​ങ്ങ​ളും ത​ട​സ​മാ​യി പ​റ​ഞ്ഞു മു​ങ്ങാ​ത്തൊ​രാ​ളെ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നാ​യി നി​യ​മി​ക്കണം. ഇപ്പോഴത്തെ വനം മന്ത്രിയെ തൂക്കിയെടുത്ത് എറിയണം. പിണറായിയുടെ ​നി​ഷ്ക്രി​യ​ത​യ്ക്ക് എ​ട്ടു വ​ർ​ഷ​മാ​യെന്ന് ഓർക്കണം. ഒ​ന്നും ശ​രി​യാ​യി​ട്ടി​ല്ല, പിണറായി വിജയൻ, നിങ്ങൾ ജനത്തെയാണ് ശരിയാക്കിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...