Connect with us

Hi, what are you looking for?

India

സിസ തോമസിനെതിരായ പിണറായി സർക്കാരിന്റെ ഹർജി സുപ്രീം കോടതി തൂക്കിയെറിഞ്ഞു

എത്രയടി കൊണ്ടാലും പിണറായി പഠിക്കില്ല. പിണറായി മാത്രമല്ല, ഞാനാണ് എല്ലാം എന്ന അധികാര ഹുങ്ക് ഒരല്പം കൂടുതലുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പഠിക്കില്ല. ജനത്തിന്റെ പണം വാശിയോടെ എങ്ങനെയും കുറച്ച് അഭിഭാഷകർക്ക് ചിലവഴിച്ച് കോടതിയിൽ തോറ്റു തൊപ്പിയിട്ടു വന്നാലും വെളിവ് ഒട്ടു വരികയുമില്ല.

സാ­​ങ്കേ​തി­​ക സ​ര്‍­​വ­​ക­​ലാ​ശാ­​ല വൈ­​സ് ചാ​ന്‍­​സ­​ല​ര്‍ നിയമനത്തിൽ പിണറായി സർക്കാരിന് കനത്ത തിരിച്ചടി. ഗവർണർ നിയമിച്ച സിസ തോമസിനെതിരായ പിണറായി സർക്കാരിന്റെ ഹർജി സുപ്രീം കോടതി തൂക്കിയെടുത്തെറിഞ്ഞു. സാ­​ങ്കേ​തി­​ക സ​ര്‍­​വ­​ക­​ലാ​ശാ­​ല മു​ന്‍ വൈ­​സ് ചാ​ന്‍­​സ­​ല​ര്‍ സി​സ തോ­​മ­​സി­​നെ­​തി​രാ­​യി സം​സ്ഥാ­​ന സ​ര്‍­​ക്കാർ നൽകിയ ഹ​ര്‍­​ജിയിൽ പ്രതീക്ഷകളോടെ കാത്തിരുന്ന പിണറായി സർക്കാരും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഞെട്ടി.

ഗ­​വ​ര്‍­​ണ­​റു­​ടെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണ് സി­​സ തോ­​മ​സ് വി­​സി സ്ഥാ­​നം ഏ­​റ്റെ­​ടു­​ത്ത­​തെ­​ന്നാണ് സുപ്രീം കോ​ട­​തി പ­​റ­​ഞ്ഞത്. ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പ്ര­​ശ്‌­​ന­​ത്തി​ല്‍ ജീ­​വ­​ന­​ക്കാ­​രെ ബ­​ലി­​യാ­​ടാ­​ക്ക­​രു­​തെ​ന്നും കോ­​ട­​തി സർക്കാരിനെ ശാസിച്ചു. സി​സ തോ­​മ­​സി­​നെ­​തി­​രെ​യാ­​യ പിണറായി സർക്കാർ എടുത്ത അ­​ച്ച​ട​ക്ക​ന­​ട​പ­​ടി റ­​ദ്ദാ​ക്കി​യ ഹൈ­​ക്കോ​ട­​തി വി­​ധി­​ക്കെ­​തി­​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി­​യാ­​ണ് സുപ്രീം കോ​ട­​തി ത­​ള്ളി­​യ​ത്. ജ­​സ്റ്റീ­​സ് ജെ.​കെ.​മ­​ഹേ­​ശ്വ­​രി അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ച് പ്ര­​ഥ­​മ­​ദൃ­​ഷ്ട്യാ ത­​ന്നെ ഹ​ര്‍­​ജി ത­​ള്ളു­​ക­​യാ­​യി­​രു​ന്നു. കേ­​സി​ല്‍ വി­​ശ­​ദ­​മാ­​യ വാ­​ദം കേ​ള്‍­​ക്കാ­​നോ നോ­​ട്ടീ­​സ് അ­​യ­​യ്ക്കാ​നോ പോലും തയ്യാറാകാത്തത് പിണറായി സർക്കാരിന് ചെകിടത്തടി കൊടുത്തപോലെയായി.

സാ­​ങ്കേ​തി­​ക സ​ര്‍­​വ­​ക­​ലാ­​ശാ­​ല വി­​സി രാ­​ജ­​ശ്രീ­​യു­​ടെ നി­​യ​മ­​നം സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ­​ക്കി­​യ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് താ­​ത്­​ക്കാ​ലി­​ക വി­​സി­​യാ­​യി സി​സ തോ­​മ­​സി­​നെ ഗ­​വ​ര്‍­​ണ​ര്‍ നി­​യ­​മി­​ക്കുന്നത്. എ­​ന്നാ​ല്‍ സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​നു​മ­​തി ഇ​ല്ലാ­​തെ വി­​സി സ്ഥാ­​നം ഏ­​റ്റെ­​ടു­​ത്തതോടെ ഇ​വ​ർ​ക്ക് കാ​ര­​ണം കാ­​ണി­​ക്ക​ല്‍ നോ­​ട്ടീ­​സ് അ​ട­​ക്കം സർക്കാർ ന​ല്‍­​കി­​യി­​രു­​ന്നു. ഇപ്പം ശരിയാക്കിത്തരാമെന്ന പിണറായിയുടെ ഹിറ്റ് ഡയലോഗ് സ്വന്തമാക്കി മന്ത്രി ആർ ബിന്ദുവിന്റെ ചരട് വലിയായിരുന്നു ഇതെല്ലാം.

സി­​സ തോ​മ­​സ് ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പിച്ച­​തോ­​ടെ ഇ­​വ​ര്‍­​ക്കെ­​തി­​രെ­​യു­​ള്ള സ​ര്‍­​ക്കാ­​രി​ന്‍റെ അ­​ച്ച­​ട­​ക്ക­​ന­​ട­​പ­​ടി­​ക​ള്‍ കോ​ട­​തി റ­​ദ്ദാ­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​ത് ചോ​ദ്യം ചെ­​യ്തു­​കൊ­​ണ്ടാ­​ണ് സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കുന്നത്. സി​സാ തോ​മ​സിന്റെ വിഷയത്തിൽ പിണറായി സർക്കാരിനിപ്പോൾ സുപ്രീം കോടതിയിലും തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. ഇനിയെന്ത് ചെയ്യുമെന്ന് തലപുകയുകയാണ് പിണറായി സർക്കാരിപ്പോൾ. അവസാന അടവായ SFI യെ കളത്തിലിറക്കിയാലും അതിശയിക്കേണ്ടതില്ല.

ഡോ. ​സി​സാ തോ​മ​സി​നെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ആയി ഗവർണർ നിയമിച്ച പിറകെ ഡോ. ​സി​സാ തോ​മ​സി​നെ നി​യ​ന്ത്രി​ക്കാ​നാ​യി സി​ൻ​ഡി​ക്കേ​റ്റ് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ല്കി​യിരുന്നില്ല. വൈ​സ് ചാ​ൻ​സ​ല​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​രി​ന്‍റെ ഭാ​ഗ​മാ​യി സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണം സം​ബ​ന്ധി​ച്ച് വി സി യെ നിയന്ത്രിക്കാൻ ഉ​പ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കുക വരെ ഉണ്ടായി. എ​ന്നാ​ൽ ഈ ​ഉ​പ​സ​മി​തി രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് ത​ന്‍റെ എ​തി​ർ​പ്പ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​സ തോ​മ​സ്, ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ അപ്പോൾ തന്നെ അ​റി​യി​ച്ചി​രു​ന്നു.

സ​ർ​ക്കാ​രു​മാ​യി ക​ടു​ത്ത അ​ഭി​പ്രാ​യ ഭി​ന്ന​ത തു​ട​രു​ന്ന വൈ​സ് ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​വാ​ൻ സി​ൻ​ഡി​ക്കേ​റ്റ് പ്ര​ത്യേ​ക ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ച​തും, ജീ​വ​ന​ക്കാ​രെ വി​സി സ്ഥ​ലം മാ​റ്റി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ മ​റ്റൊ​രു സ​മി​തി രൂ​പീ​ക​രി​ച്ച​തും, ഗ​വ​ർ​ണ​ർ​ക്ക് വി​സി അ​യ​ക്കു​ന്ന ക​ത്തു​ക​ൾ സി​ൻ​ഡി​ക്കേ​റ്റ് അം​ഗീ​കാ​ര​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന തീരുമാനം തുടങ്ങി എല്ലാം ഗ​വ​ർ​ണ​ർ ത​ട​യുകയായിരുന്നു. സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ത്തി​ന് എ​തി​രാ​യ തീ​രു​മാ​നം എ​ന്ന നി​ല​യി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട് ഗവർണറുടെ ഉത്തരവുകൾ പുറത്ത് വന്നത്.

സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ മാറ്റാൻ ഗവർണർക്കു മേൽ സമ്മർദ്ദ തന്ത്രമാണ് പിണറായി സർക്കാർ പിന്നെ പയറ്റിയത്. അവർ വിരമിക്കുന്നതിനാൽ, പകരം ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്നായിരുന്നു ആവശ്യം.

വി.സിയെ നിയമിക്കുന്നതു വരെ തുടരാനാണ് സിസാ തോമസിന് ഗവർണർ നൽകിയ ഉത്തരവ്. അതിനാൽ മാർച്ച് 31ന് വിരമിച്ചാലും അവർക്ക് വി.സിയായി അപ്പോൾ തുടരാനാവും. എന്നാൽ സർവകലാശാലാ നിയമപ്രകാരം ആറു മാസത്തേക്കാണ് താത്കാലിക വി.സിയെ നിയമിക്കേണ്ടത്. സിസയെ വി.സിയാക്കിയ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി തുടർന്ന് ശരി വെക്കുകയായിരുന്നു.

താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ ,സിസാ തോമസിനെ നീക്കി പകരം വി.സിയെ നിയമിക്കാൻ സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളുകയാണ് ഉണ്ടായത്. സിസാ തോമസിന് വി.സിയാവാൻ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹർജി ഹൈക്കോടതി തുടർന്ന് തള്ളി. സിസാ തോമസിന്റെ നിയമനം ശരി വയ്ക്കുകയും വി.സിയാവാൻ യോഗ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് സുപ്രീം കോടതി വരെ പോയി വക്കീൽ ഫീസും കൊടുത്ത് പിണറായി സർക്കാർ ഇപ്പോൾ തോറ്റു തൊപ്പിയണിഞ്ഞു വന്നിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...