Connect with us

Hi, what are you looking for?

Kerala

ഗവർണർ തോറ്റെന്നും പിണറായി ജയിച്ചെന്നും സൈബർ കമ്മികൾ, മതിമറന്നു തുള്ളിച്ചാടി രാജീവ്

വിവാദമായ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിരവധി കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയിൽ വരുന്നത്. ഗവർണർ തോറ്റു, പിണറായി ജയിച്ചു തുടങ്ങി. സോഷ്യൽമീഡിയയിൽ കൂടുതൽ അഴിഞ്ഞാടുന്നത് സൈബർ കമ്മികൾ തന്നെ. ഗവർണറും സർക്കാരും തമ്മിലുള്ള പോരിനിടെ കമ്മികൾക്ക് കാര്യമറിയാതെ ആഘോഷിക്കാൻ ഒരു കാരണം കിട്ടി എന്ന് മാത്രം.

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ല്. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ബില്ലിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോയത്. തുടർന്ന് കേരള നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതി നെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ നടപടിയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിനു പിന്നാലെയാണ് ലോകായുക്ത ബിൽ അടക്കം ഏഴ് ബില്ലുകൾ ഗവർണർ 2023 നവംബറിൽ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്.

സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച രണ്ടുബില്ലുകൾ, ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ടു ബില്ലുകൾ, വൈസ് ചാൻസലർ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതി സംബന്ധിച്ച ബിൽ, ലോകായുക്ത നിയമഭേദഗതി ബിൽ, സഹകരണ നിയമഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നത്.

ഏറെക്കാലം ഒപ്പിടാതെ പിടിച്ചുവെച്ചശേഷമാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. ഈ ബില്ലിനാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് ലോകായുക്ത നിയമഭേദഗതിയിൽ രാഷ്ട്രപതി ഒപ്പിട്ടത്. 2022 ഓഗസ്റ്റിൽ നിയമസഭ ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയതായിരുന്നു. ഗവർണർമാർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിനു പിന്നാലെയാണു ഏഴ് ബില്ലുകൾ 2023 നവംബറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ടത്.

സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ കേരളം നൽകിയ കേസ് പരിഗണിക്കുന്നതിന്റെ തലേ ദിവസമാണ് ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചത്.2022 ആഗസ്തിലാണ് ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചിരുന്നത്.

ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.ബില്ലിന് അനുമതി ലഭിച്ചത് നേട്ടമാണെങ്കിലും ലോകായുക്തയുടെ അധികാരം ഇതോടെ കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവർത്തകന് തൽസ്ഥാനത്ത് തുടരാനാകും.

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയത് ഗവർണർക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി.ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും.

മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണർക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അഥോറിറ്റി.
മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎ‍ൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അഥോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമ സഭക്ക് തള്ളാനുമാകും. ലോകയുക്ത നിയമത്തിലെ 14 ആണ് ഇല്ലാതാകുന്നത്. രാഷ്ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിടും. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിക്കയച്ചിരുന്നത്.

ലോകായുക്താ നിയമഭേദഗതി, സർവകലാശാല ഭേദഗതി ബിൽ, സഹകരണഭേദഗതി ബിൽ എന്നിവ ഉൾപ്പെടെയാണ് രാഷ്ട്രപതിക്ക് വിട്ടത്. ഇവയിൽ താൻ ഒപ്പിടില്ലെന്ന് വാശിപിടിച്ചായിരുന്നു ഗവർണറുടെ നടപടി. അതേസമയം, പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. എട്ട് ബില്ലുകളാണ് ഗവർണറുടെ പക്കലുണ്ടായിരുന്നത്. ഇതിൽ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല. ഇതോടെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ രണ്ട് ഹരജികൾ സമർപ്പിച്ചു. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ ചിലത് നേരത്തെ ഓർഡിനൻസായി എത്തിയപ്പോൾ ഗവർണർ അംഗീകരിച്ചവയാണ്.

സർവകലാശാല ഭേദഗതി ബിൽ, മിൽമ ബിൽ, സഹകരണ ഭേദഗതി ബിൽ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഓർഡിനൻസ് ആയിരുന്ന പ്പോൾ അംഗീകരിച്ച ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സർക്കാറിന് ലഭിച്ച നിയമപദേശത്തിൽ പറഞ്ഞിരുന്നു. ഓർഡിനൻസുകളിൽ നിന്നും മാറ്റമില്ലാതെയാണ് ബില്ലുകൾ തയ്യാറാക്കിയത്. എന്നിട്ടും തടഞ്ഞുവെച്ചത് മറ്റ് താൽപര്യങ്ങൾ കൊണ്ടാകാം എന്നും വിലയിരുത്തലുണ്ടായിരുന്നു.

സുപ്രിംകോടതിയിലെ നിയമവിദഗ്ധരായ അഡ്വ. ഫാലി എസ് നരിമാൻ, അഡ്വ. കെ.കെ വേണുഗോപാൽ എന്നിവരിൽ നിന്നാണ് സർക്കാർ വീണ്ടും നിയമോപദേശം തേടിയിരുന്നത്. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പാണ് ബില്ലിലൂടെ ഭേദഗതി ചെയ്തത്. ബന്ധു നിയമനക്കേസിൽ കെ ടി ജലീലിന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് ഇങ്ങനെയാണ്.

ബിൽ നിയമമായതോടെ ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പു കൽപിച്ചാൽ അതിൽ‌ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം. ഗവർണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണറല്ല, നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിട്ടി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിട്ടി.

നിയമസഭയിലെ ഭൂരിപക്ഷം വച്ച് ലോകായുക്തയുടെ ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കപ്പെടാം. 2022 ആഗസ്തിലാണ് ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചിരുന്നത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...