Connect with us

Hi, what are you looking for?

Kerala

കുടിശിക കൂടി, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി, ‘പിണറായി സർക്കാരിന്റെ ദുരവസ്ഥ’

കൊച്ചി . ബില്ലടക്കാത്തതിനാൽ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. കളക്ടറേറ്റിലെ 30 ഓഫീസുകളിൽ ഇതോടെ കറന്റ് ഇല്ലാതായി. കൊടും ചൂടിൽ ജനം വീർപ്പു മുട്ടുമ്പോൾ കറന്റ് കൂടി ഇല്ലാതായതോടെ ജീവനക്കാർ ചൂടിൽ പൊറുതി മുട്ടി വരാന്തകളിൽ ഇറങ്ങി നിൽക്കുകയാണ്. ബിൽ കുടിശിക വരുത്തിയതിനെ തുടർന്നാണ് KSEB ഫ്യൂസൂരിയത്.

കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ തീർത്തും അവതാളത്തിലായി. 5 മാസത്തെ കുടിശിക ആയതോടെ ആണ്‌ KSEB ഫ്യൂസ് ഊരുന്നത്. 42 ലക്ഷം രൂപയാണ് കുടിശിക കളക്ടറേറ്റിലെ ഓഫീസുകൾ KSEB ക്ക് നൽകാൻ ഉള്ളത്. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗം 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.

മൈനിം​ഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ‍ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...