Connect with us

Hi, what are you looking for?

Crime,

എക്‌സാലോജിക് പൂട്ടി കെട്ടി വീണ കാനഡയിൽ സ്വന്തം കമ്പനി തുടങ്ങി

ലണ്ടൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ എക്‌സാലോജിക് കമ്പനി ബംഗളുരു പൂട്ടിയതിൽ പിന്നെ ലാവ്‌ലിൻ കമ്പനിയുടെ ആസ്ഥാന കാനഡയിൽ മറ്റൊരു കമ്പനി തുടങ്ങിയെന്നു വിവരങ്ങൾ പുറത്ത്. എക്‌സാലോജിക്കിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വിദേശത്തും കമ്പനിയുള്ളതായുള്ള വിവരങ്ങളാണ് ഇതോടെ പുറത്ത് വരുന്നത്. ദി സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്നാണ് കമ്പിനയുടെ പേര്.

2023ലാണ് വീണ കാനഡയിൽ കമ്പനി തുടങ്ങുന്നത്. എക്‌സാലോജിക് എന്ന കമ്പനി വിവാദങ്ങളിൽ കുടുങ്ങിയതോടെ അത് പൂട്ടിയ ശേഷം ലാവ്‌ലിന്റെ ആസ്ഥാനമായ കാനഡയിൽ കമ്പനി തുടങ്ങിയെന്നാണ് മനസിലാക്കേണ്ടത്. രവി പിള്ളയുടെ കമ്പനിയിലെ ജോലിക്കാരിയായിരുന്ന വീണ തുടങ്ങിയ ബംഗ്ലൂരുവിലെ എക്‌സാലോജിക് പല വിവാദങ്ങളിൽ പെട്ട് മൂന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. കൺസൾട്ടൻസി സേവനവും പരിശീലനവും നൽകുന്ന കമ്പനിയാണെന്നാണ് ഔദ്യോഗിക വെബ്‌സെറ്റിൽ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകൾക്കും സ്ഥാപനങ്ങൾക്കും സർവ്വീസ് നൽകുന്നു എന്നാണു പറഞ്ഞിരിക്കുന്നത്.

കാനഡയിൽ വീണയുടെ സ്ഥാപനം രജിസ്റ്റർ ചെയ്ത വീടിന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. കാനഡയിൽ ഈ കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 ആണ്. 2023ൽ തുടങ്ങിയ കമ്പനി ഇപ്പോഴും ആക്ടീവാണ്. ഒരു ഡയറക്ടർ മാത്രമാണ് ഈ കമ്പനിക്കുള്ളത്. സിഗ്നൽ ഹിയർ എന്ന ആധികാരികമായ വൈബ് സൈറ്റിൽ ഈ ഡയറക്ടറുടെ വിവരങ്ങളും ലഭ്യമാണ്. ഇതാണ് വീണാ വിജയന്റെ ഉടമസ്ഥത സ്ഥിരീകരിക്കുന്നത്. കമ്പനിയുടെ രജിസ്‌ട്രേഷൻ വിവരങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണ് കമ്പനിഎന്ന് വ്യക്തമാക്കുന്നു.

സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കിന്റെ ഉടമയാണ് വീണ വിജയൻ. എക്‌സാലോജിക്കിന്റെ പ്രവർത്തനം രജിസ്ട്രാർ ഓഫ് കമ്പനീസ് മരവിപ്പിച്ചതിന് പിന്നാലെയാണ് കാനഡയിൽ കമ്പനി ആരംഭിച്ചതെന്ന് വെബ്‌സെറ്റിലൂടെ മനസിലാക്കാം. വീണയുടെ പേരാണ് ഡയറക്ടറുടെ സ്ഥാനത്ത് കാണിച്ചിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയിരിക്കുന്ന വിവരത്തിൽ എക്‌സാലോജിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്പറായ ജീവൻ എന്നയാളുടെ പേരും കാണിച്ചിരിക്കുന്നു.

മാസപ്പടിയുടെ അന്വേഷണത്തിൽ എക്‌സാലോജിക് കടലാസ് കമ്പനിയാണെന്ന സംശയവും കമ്പനികാര്യ വകുപ്പ് പറഞ്ഞിരുന്നതാണ്. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവിസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ ചർച്ചയായിരിക്കുന്നത്. സിഎംആർഎൽ – എകസാലോജിക്കിലെ പരാതിക്കാരൻ ഷോൺ ജോർജാണ് ഫേസ് ബൂക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതാ മറ്റൊരു പെൻഷൻ സംരംഭം. എന്തൊരു പെൻഷൻ ആണിത് എന്ന അടിക്കുറിപ്പോടെയാണ് ഷോൺ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...