Connect with us

Hi, what are you looking for?

India

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം,14 ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കത്തിച്ചു – സന്ദീപ് വാചസ്പതി

തിരുവനന്തപുരം . ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടിയത് ഉള്‍പ്പെടെയുള്ള ചരിത്ര രേഖകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീയിട്ടതായി സന്ദീപ് വാര്യര്‍. തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെന്നും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് മനസിലാക്കണമെന്നും സന്ദീപ് ഫേസ് ബുക്കില്‍ കുറിച്ചു.

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി. കാര്യം ബിജെപി വക്താവ് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പൊതു വേദിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സിപിഎം സഖാക്കള്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കി തിരുത്തലുമായി രംഗത്ത് എത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ബി ജെ പി യുടെ മറ്റൊരു വക്താവായ വാചസ്പതി ഫേസ് ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ചരിത്ര വസ്തുത സന്ദീപ് വാര്യര്‍ പൊതു വേദിയില്‍ പറഞ്ഞതോടെ അന്തം കമ്മികള്‍ വിക്കിപീഡിയ തിരുത്തുന്നു എന്നാണ് പുതിയ ആരോപണം. മൂത്ത കമ്മികള്‍ ചെയ്ത പാതകം മനസ്സിലാക്കുമ്പോള്‍ ഇതൊക്കെ എത്രയോ ചെറുത്. മൂത്ത കള്ളന്മാര്‍ മുഴുത്ത കള്ളം ചെയ്യുമ്പോള്‍ പാവങ്ങള്‍ അവര്‍ക്ക് പറ്റുന്ന ചെറിയ തരികിടകള്‍ ചെയ്യുന്നു എന്നേ ഉള്ളൂ.

പാര്‍ട്ടി രൂപീകരണ കാലം മുതല്‍ സ്വാതന്ത്ര്യ കാലം വരെയുള്ള പാര്‍ട്ടി കത്തിടപാടുകള്‍, വിവിധ ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍, നേതാക്കളെ പറ്റിയുള്ള ആരോപണങ്ങള്‍, ചര്‍ച്ചകളുടെ മിനിട്‌സ് എന്നിവ അടങ്ങിയ 14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു കളഞ്ഞിട്ടുണ്ട്. ഇതിനായി ഇ.എം.എസ്, നിഖില്‍ ചക്രവര്‍ത്തി, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ആര്‍ക്കൈവ്‌സ് കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ് കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ എം. ബസവ പുന്നയ്യ പകരം നിയോഗിക്കപ്പെട്ടു.

ഇതെല്ലാം പാര്‍ട്ടിയിലെ ജീര്‍ണ്ണതയുടെ തെളിവുകളാണ്. ഇതൊന്നും ചരിത്രത്തില്‍ വന്നു കൂടാ. എന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. പക്ഷേ ബ്രിട്ടീഷുകാര്‍ പോയ ശേഷം നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ ഭാഗമായ ഇത്തരം രേഖകള്‍ കത്തിക്കാന്‍ പാര്‍ട്ടിക്ക് അവസരം കിട്ടാത്തത് കൊണ്ട് പതുക്കെയാണെങ്കിലും ഇക്കാര്യങ്ങള്‍ വെളിയില്‍ വന്നു. പാര്‍ട്ടിക്ക് കുഴപ്പമില്ലാത്ത രേഖകള്‍ ദില്ലിയിലെ അജോയ് ഭവനില്‍ ഇപ്പോഴും ലഭ്യമാണ്. തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് നിങ്ങള്‍ മനസിലാക്കണം. ഇനിയും ഇത്തരം രേഖകള്‍ പുറത്ത് വരിക തന്നെ ചെയ്യും വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...