Connect with us

Hi, what are you looking for?

Kerala

സാമൂഹികക്ഷേമ പെൻഷൻ‌ നൽകാതെ 58 ലക്ഷം വരുന്ന അർദ്ധപട്ടിണിക്കാരെ മുഴു പട്ടിണിയിലേക്ക് വലിച്ചെറിഞ്ഞു പിണറായി

തിരുവനന്തപുരം . അർദ്ധപട്ടിണിക്കാരായ 58 ലക്ഷം വരുന്ന പാവങ്ങൾക്ക് സാമൂഹികക്ഷേമ പെൻഷൻ‌ നൽകാതെ പിണറായി സർക്കാർ പട്ടിണിയിലേക്ക് വലിച്ചെറിഞ്ഞു. ധൂർത്തും തള്ളും മുഖ മുദ്രയാക്കിയിരിക്കുന്ന പിണറായിക്കും മന്ത്രിമാർക്കും തള്ളിനു മാത്രം ഒരു കുറവും ഇല്ല. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ഇതിനകം 6 മാസത്തെ സാമൂഹികക്ഷേമ പെൻഷൻ‌ തുകയാണ് കുടിശിക യായിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ നൽകിയത്. സെപ്റ്റംബർ മുതൽ ഉള്ള പെൻഷൻ എല്ലാം കുടിശികയാണ്.

775 കോടി രൂപ ഉണ്ടെങ്കിൽ മാത്രമേ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ കഴിയൂ. സംസ്ഥാന സർക്കാരിന്റെ മാത്രം പണം കൊണ്ട് 45.11 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നത്. ഇതിനുവേണ്ടത് മാസം 667 കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്താൽ 7.42 ലക്ഷം പേർക്കു പെൻഷൻ നൽകി വരുന്നുണ്ട്. ഇതിനു കേരളം 19.15 കോടി കണ്ടെത്തണം. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ 5.66 ലക്ഷം പേർക്കു പെൻഷൻ നൽകാൻ 89.40 കോടി രൂപ വേണം. ഒരു വർഷത്തെ പെൻഷൻ‌ വിതരണത്തിന് 9000 കോടി വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്.

സാമ്പത്തിക വർഷം തീരാൻ ഇനി ഒന്നര മാസം മാത്രമാണ് ബാക്കിയുള്ളത്. പദ്ധതികൾക്കുള്ള പണം പരമാവധി ചെലവാക്കാനുള്ള ശ്രമമാന് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി കൊടുത്തുതീർക്കാൻ സർക്കാർ ശ്രമിക്കാനുള്ള സാധ്യത കുറവാണ്. അത് കൊണ്ട് തന്നെ അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ പെൻഷൻ അതതുമാസം തന്നെ നൽകുമെന്ന ബജറ്റിലെ പ്രഖ്യാപനം നടക്കാൻ പോകുന്നതല്ലെന്നതും വ്യക്തമാവുകയാണ്.

25,000 കോടി രൂപ ഈ മാസവും അടുത്ത മാസവുമായി പദ്ധതിച്ചെ ലവുകൾക്കും മറ്റുമായി ട്രഷറിയിൽനിന്നു ചെലവാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. കേന്ദ്രം കടമെടുപ്പ് നിയന്ത്രിച്ചതു പിണറായി സർക്കാരിന് കനത്ത തിരിച്ചടിയായി. ധന പ്രതിസന്ധി മൂലം ഒട്ടേറെ ബില്ലുകൾ അടുത്ത വർഷത്തേക്കു മാറ്റിവക്കേണ്ട അവസ്ഥയിലാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പെൻഷൻ കുടിശിക ഭാഗികമായെങ്കിലും വിതരണം ചെയ്യാനാണ് സർക്കാർ ആലോചിച്ചിരുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം കണ്ടെത്തിയാൽ തന്നെ 2 മാസത്തെ പെൻഷൻ മാത്രമേ നൽകാൻ കഴിയൂ. നിലവിലുള്ള അവസ്ഥയിൽ സാമൂഹ്യ പെൻഷൻ കിട്ടാതെ നിത്യ ദുരിതത്തി ലായിരിക്കുന്ന 58 ലക്ഷം വരുന്ന പാവങ്ങൾ നൊന്ത മനസോടെ യായിരിക്കും ലോക സഭ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തുകളിലേക്ക് എത്തുക എന്നത് ഉറപ്പായിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...