Connect with us

Hi, what are you looking for?

Crime,

ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ ഹാൾ ടിക്കറ്റും ബയോ മെട്രിക്കും പരിശോധിക്കുന്നതിനിടെ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടി

തിരുവനന്തപുരം . ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ ഹാൾ ടിക്കറ്റും ബയോ മെട്രിക്കും പരിശോധിക്കുന്നതിനിടെ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടി. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷ നടക്കവെയാണ് തട്ടിപ്പു ശ്രമം അരങ്ങേറിയത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെ തട്ടിപ്പിനെത്തി രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് നടത്തി വരുകയാണ്.

പി എസ് സി പരീക്ഷയിൽ സംസ്ഥാനത്ത് ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം ഉണ്ടായിരിക്കുന്നത്. രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷ. 52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുക. ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ആദ്യം പരിശോധിക്കും. തുടർന്ന് ബയോമെട്രിക് പരിശോധനയും നടക്കും.

ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധ നയിലൂടെ വിലയിരുത്തുക. രേഖകൾ പരിശോധിക്കാൻ ഇൻവിജി ലേറ്റർ അടുത്തെത്തിയപ്പോഴാണ് യുവാവ് പരീക്ഷ ഹാളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുന്നത്. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെടുകയായിരുന്നു.

പിഎസ്‍സി ഇത് സംബന്ധിച്ച് പരാതി നൽകുമെന്ന് പിഎസ്‌സി അധികൃതർ പറഞ്ഞു. സീറ്റിൽ ഹാൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയിരുന്നതിനാൽ ഇറങ്ങി ഓടിയ ആളെ വളരെ പെട്ടെന്ന് കണ്ടെത്താൻ കഴിയും. പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിച്ച ആൾക്കുപകരമായി പരീക്ഷ എഴുതാനെത്തിയ ആളെ ഹാൾ ടിക്കറ്റ് നമ്പരിലൂടെ അപേക്ഷിച്ച ആളെ കണ്ടെത്തി പിടികൂടാവുന്നതേ ഉള്ളൂ. ഹാൾ ടിക്കറ്റ് ഉടമയെ ചോദ്യം ചെയ്യുന്നതിലൂടെ ഇറങ്ങി ഓടിയ ആളെ പിടികൂടാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...