Connect with us

Hi, what are you looking for?

Cinema

നടി മഞ്ജു വാര്യര്‍ ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമോ? ആരാധകരെ രാഷ്ട്രീയമായി പിളർക്കാൻ മഞ്ജു ആഗ്രഹിക്കുമോ?

കൊച്ചി . നടി മഞ്ജു വാര്യര്‍ ഇത്തവണ ലോക സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു അഭ്യൂഹങ്ങൾ. ഇത് സംബന്ധിച്ച് സൂചന നൽകി ഒരു ദേശീയ മാധ്യമം നൽകിയ വാർത്തയാണ് ചർച്ചകൾക്ക് ആധാരമായിരിക്കുന്നത്. ഇതുസംബന്ധിച്ച് ‘മഞ്ജു വാര്യര്‍ ഇത്തവണ സ്ഥാനാര്‍ഥിയാകുമോ’ എന്ന ചോദ്യവുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മുന്നണികള്‍ സീറ്റ് ചര്‍ച്ച ആരംഭിച്ച വേളയില്‍ തന്നെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. 20ല്‍ 20 സീറ്റും നേടുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ യുഡിഎഫിന്റെ പ്രകടനത്തെ പറ്റി അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റ് പിടിക്കുന്നതിന് കരുത്തരെ ഇറക്കാനാണ് സിപിഎം അണിയറയിൽ നീക്കങ്ങൾ നടത്തുന്നത്. ലാവലിൻ മുതൽ പി വി കമ്പനി വരെ നീളുന്ന അഴിമതിക്കഥകൾക്കിടയിൽ ശ്വാസം മുട്ടുന്ന സി പി എം പുത്തൻ അടവുകൾ പയറ്റുമെന്നും ഉറപ്പാണ്.

നടി മഞ്ജു വാര്യര്‍ ഇത്തവണ സ്ഥാനാര്‍ഥിയാകുമോ എന്നാതാണ് ഇതിനിടെ ഉയർന്നിരിക്കുന്ന പുതിയ ചര്‍ച്ച. നേരത്തെ ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള പേരുകള്‍ ബിജെപി ചര്‍ച്ച ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സുരേഷ് ഗോപിയുടെ പേര് ബിജെപി പട്ടികയിലുണ്ട്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും വ്യത്യസ്തമാകുമെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.

സിപിഎം സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുകയാണ്. ചാലക്കുടി മണ്ഡലത്തില്‍ പാര്‍ട്ടി ആലോചിക്കുന്നവരില്‍ മഞ്ജു വാര്യരും ഉണ്ടെന്ന് ഒരു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2014ല്‍ നടന്‍ ഇന്നസെന്റിനെ സ്വതന്ത്രനായി മല്‍സരിപ്പിച്ച സിപിഎം തന്ത്രം അന്ന് വിജയിച്ചിരുന്നു. സമാനമായ മാതൃകയില്‍ മഞ്ജുവാര്യര്‍ കളത്തിലിറങ്ങുമോ എന്നാണ് ഇനി അറിയേണ്ടിയിരിക്കുന്നത്.

മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്, സിഐടിയു നേതാവ് യുപി ജോസഫ് എന്നിവരുടെ പേരുകളാണ് ചാലക്കുടിയില്‍ സിപിഎം പരിഗണിച്ചിരുന്നത്. സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി മഞ്ജുവാര്യര്‍ എത്തിയാല്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നായി ചാലക്കുടിയായി മാറും എന്ന കണക്ക് കൂട്ടലും സി പി എമ്മിനുണ്ട്. കോണ്‍ഗ്രസിന് വേണ്ടി സിറ്റിങ് എംപി ബെന്നി ബെഹനാന്‍ തന്നെയാകും ivide ഇത്തവണയും കളത്തിലിറങ്ങുക.

2014ല്‍ ഇന്നസെന്റ് എത്തിയ പോലെ അവസാന നിമിഷം മഞ്ജുവാര്യര്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും പാര്‍ട്ടി നേതൃത്വം തള്ളുന്നില്ല. ഒന്നും തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് മഞ്ജു വാര്യരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എറണാകുളം ജില്ലാ എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് എടപ്പരതി പ്രതികരിച്ചിരിക്കുന്നത്. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം അന്ന് ഒരു സര്‍പ്രൈസ് ആയിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയി. യുഡിഎഫിന് ഇത്തവണ വിജയം എളുപ്പമാകില്ലെന്നാണ് ജോര്‍ജ് അവകാശപ്പെടുന്നത്.

അതേസമയം, ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത വ്യക്തിയാണ് മഞ്ജു വാര്യര്‍. അവർ തന്റെ ഹൃദയത്തിലേറ്റിയ അഭിനയവും നൃത്തരംഗവുമായിട്ടാണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ പ്രതികരിക്കാറുമില്ല. ഇതുവരെ പ്രതികരിച്ചിട്ടുമില്ല. പുതിയ റിപ്പോര്‍ട്ട് സംബന്ധിച്ചും അവര്‍ ഒരക്ഷരം ഇത് വരെ പറഞ്ഞിട്ടില്ല. എന്തെന്നാൽ തന്റെ ജനപിന്തുണയെ ബാധിക്കും വിധം ആരാധകരെ നൊമ്പരപ്പെടുത്താൻ മഞ്ജു ആഗ്രഹിക്കില്ലെന്നാണ് കരുതേണ്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...