Connect with us

Hi, what are you looking for?

Exclusive

ഗവർണറുടെ മാമാ പണി, സഭയിൽ പിണറായിയെ വെട്ടി മണി ഗെറ്റ് ഔട്ട് അടിച്ച് സ്പീക്കർ

എം എം മണിയുടെ വിടുവായ്ത്തരം സഭയിൽ സിപിഎമ്മിന് തിരിച്ചടിയാകുന്നു. എം എം മണിയെ സംബന്ധിച്ചിടത്തോളം നാക്കിനെല്ലില്ലാത്ത ഇത്തരം വേണ്ടാധീനങ്ങൾ പുത്തരിയൊന്നുമല്ല . അദ്ദേഹത്തിന്റെ നാവിൻ ലൈസൻസില്ല എന്നുള്ളത് ഇവിടുത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. ഒരു ജന പ്രധിനിധിയുടെ വാക്കുകൾ എങ്ങനെ ആയിരിക്കരുത് എന്നതിനു ദാഹരണമാണ് മണിയാശാൻ.

ഒരിക്കലും ഒരു ജനപ്രതിനിധി പറയാൻ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറയുന്നത് . എന്തായാലും ഇക്കുറി മണിയുടെ നാവു നീണ്ടത് ഗവർണർക്ക് നേരെയാണ്. അതും സഭയിൽ . കോൺഗ്രസ് രാജ്യം ഭരിച്ചിരുന്നപ്പോൾ ഗവർണർമാരെ ഉപയോഗിച്ച് ചില പണികൾ നടത്തിയിരുന്നുവെന്നു പറഞ്ഞ മണി, ആ പണികൾക്കു വിശേഷണമായി പറഞ്ഞ വാക്കാണ് കടുത്തുപോയത് . ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തു വന്നു. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിലായിരുന്നു മണിയുടെ പരാമർശം.മണിയുടെ പ്രയോഗം മോശമാണെന്നും അതു സഭാരേഖകളിൽ നിന്നു നീക്കം ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.


സഭാരേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ റൂളിങ് നൽകി. ഉടൻ തന്റെ പ്രയോഗം പിൻവലിക്കുന്നതായി മണി അറിയിച്ചു. പ്രയോഗിച്ച വാക്ക് അത്രവലിയ അബദ്ധമാണെന്നു തനിക്കു തോന്നിയില്ലെന്നും എന്തായാലും താനതങ്ങു പിൻവലിച്ചേക്കാമെന്നുമായിരുന്നു വിശദീകരണം. ഇന്ത്യയിൽ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് ഗവർണർമാരെ ഉപയോഗിച്ച് എന്തെല്ലാം ജനാധിപത്യവിരുദ്ധപ്പണി ചെയ്ത വിദ്വാൻമാരാണ് നിങ്ങളെന്ന് ഓർക്കണം എന്നും പ്രതിപക്ഷത്തോടു മണി പറഞ്ഞു. വ്യക്തമായി പറഞ്ഞാൽ ഗവർണറെ കൊണ്ട് മാമാ പണി ചെയ്യിപ്പിച്ചതു കോൺഗ്രസാണെന്നു മണി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതോടെ സഭയെ മണി അവഹേളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

പരാമർശം സഭാരേഖയിൽനിന്നു നീക്കണമെന്നും അവശ്യപ്പെട്ടു. ‘മാമാ’‌ എന്ന പ്രയോഗം അത്ര മോശമല്ലെന്നും എങ്കിലും പരാമർശം പിൻവലിക്കാമെന്നും മണി അറിയിച്ചു.ഗവർണർമാരെ ഉപയോഗിച്ചു സകല വൃത്തികേടും ചെയ്തവരാണു കോൺഗ്രസെന്നും മണി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.എം.മണി എംഎൽഎ അസഭ്യ പരാമർശം നടത്തിയിരുന്നു. എൽഡിഎഫ് പൊതുയോഗത്തിൽ ഗവർണറെ ‘നാറി’ എന്നു മണി അധിക്ഷേപിച്ചതു വിവാദമായിരുന്നു .


എന്നാൽ ഇതിനു പിന്നാലെ നവകേരളസദസ്സിന് നേരെ വിമർശനവുമായി കുറുക്കോളി മൊയ്തീനും രംഗത്തെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലേക്കിറങ്ങിയതിനാല്‍ തെരുവുനായയുടെ ശല്യം കുറഞ്ഞെന്നും നവകേരളസദസ്സിനിടെ തെരുവുനായ വാര്‍ത്തകള്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മൊയ്തീന്റെ പ്രസ്താവന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപമാനിക്കുന്നതാണെന്നും ഇത് സഭാരേഖകളില്‍ നിന്ന് പിന്‍വലിക്കണമെന്നും പി.പി. ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.

‘മന്ത്രിമാര്‍ എല്ലാംകൂടെ തെരുവിലേക്കിറങ്ങിയത് ഇവിടെയൊന്നും നിങ്ങള്‍ക്ക് ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതിന് നവകേരളസദസ്സെന്ന് പേരിട്ട് ആകെ നിങ്ങള്‍ നാട്ടില്‍ ചുറ്റിനടന്നു.ചെറിയൊരു ആനുകൂല്യം കിട്ടി. നിങ്ങള്‍ മന്ത്രിമാരെല്ലാം കൂടെ തെരുവിലേക്കിറങ്ങിയപ്പോള്‍ ഒന്നരമാസകാലം തെരുവുനായയുടെ ശല്യമൊന്നും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല. അങ്ങനെയൊരു ആശ്വാസം കിട്ടിയെന്നല്ലാതെ നിങ്ങളുടെ ഈ തെരുവുനാടകം കൊണ്ട് എന്താണ് കേരളത്തിന് നേട്ടമുണ്ടായത്?’, എന്നായിരുന്നു മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുമേലുള്ള ചര്‍ച്ചയിലാണ് പരാമര്‍ശമുണ്ടായത്. നവകേരളസദസ്സുമായി ബന്ധപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ ആരെയും കണ്ടില്ലെന്ന വിമര്‍ശനം തൊട്ടുമുന്‍പ് സംസാരിച്ചിരുന്ന വരെല്ലാം ഉന്നയിച്ചിരുന്നു. അതിനുമറുപടിയായാണ് മൊയ്തീന്‍ ഈക്കാര്യം പറഞ്ഞത്.

ഇതിനെതിരേ വലിയ വിമര്‍ശനമാണ് ഭരണപക്ഷത്തു നിന്നുയർ ന്നത്.മൊയ്തീന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു എം.എം മണി രംഗ പ്രവേശനം ചെയ്തത്. മണിയുടെ പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിപക്ഷ ബഹളമാണ് സഭയിലുണ്ടായത്. മ്ലേച്ഛമായ പരാമര്‍ശമാണ് നടത്തിയതെന്നും ഇത് സഭാരേഖകളില്‍ നിന്ന് നീക്കംചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...