സിനിമാ സീരിയല്‍ നടി സ്വാസിക വിജയും നടൻ പ്രേം ജേക്കബും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. വിവാഹ ചിത്രങ്ങള്‍ക്കൊപ്പം വിശേഷങ്ങൾ സ്വാസികയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സ്വാസികയുടെ ‘ഫസ്റ്റ്നൈറ്റ് അപാരത’ വൈരാളോട് വൈറൽ ആയിരിക്കുകയാണ്.
സ്വാസികയുടെ ആദ്യ രാത്രി കുളമാക്കാൻ കസിന്‍സ് പരമാവധി ശ്രമിച്ചു. അർധരാത്രിയായിട്ടും സ്വാസികയെയും പ്രേമിനെയും കസിൻസ് വിടാതെ പിൻ തുടർന്നു. ബെഡ് റൂമിൽ കയറി പറ്റി രക്ഷപെടാൻ രണ്ടു പേരും കഷ്ട്ടപെട്ടു. സ്വാസിക ഇതേ പറ്റി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിക്കുന്ന കസിന്‍സ്’ എന്ന് പറഞ്ഞ് ഒരു വീഡിയോ സ്വാസിക സ്റ്റോറിയാക്കിയാണ് തുടർന്ന് പങ്കു വെച്ചിരിക്കുന്നത്. ഇതാണ് പിന്നീട് വൈറലായിരിക്കുന്നത്.
ഒരു ദിവസം മുഴുവന്‍ അവള് കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്കിയ ടാസ്ക്’ എന്ന് പറഞ്ഞാണ് നിശാന്ത് മേനോന് വീഡിയോ പങ്കുവച്ചത്.
പ്രേം ജേക്കബും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. രാത്രിയായിട്ടും വിടാതെ പിന്തുടരുന്ന ചില കസിന്സിനെയും, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തല ചൊറിയുന്ന സ്വാസികയെ അവസാനം മുറിയിലിട്ട് പൂട്ടുന്നതും എല്ലാം വീഡിയോയില്‍ ഉണ്ട്.