Connect with us

Hi, what are you looking for?

Crime,

‘മൊത്തം കൊയപ്പത്തിലിരിക്കുമ്പോ’ പിണറായിക്ക് തോമസ് ഐസക്കും പണി കൊടുത്തു, ശൈലജ ചിരിയോട് ചിരി

കിഫ്ബി രൂപീകരിച്ചത് മുതൽ 17 അംഗ ഡയറക്ടർ ബോർഡ്. ചെയർമാൻ മുഖ്യമന്ത്രി. മസാല ബോണ്ടിൽ തനിക്ക് മാത്രമായ് ഒരുത്തരവാദിത്തവും ഇല്ല. തോമസ് ഐസക് ഇത് തുറന്നടിക്കുമ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് പിണറായി വിജയൻ. കാണിച്ച് കൂട്ടിയതൊക്കെ ബൂമറാങ് പോലെ തിരിച്ചടിക്കുന്നു. അന്ന് ശൈലജ ടീച്ചറിനിട്ട് പണിവെച്ചപ്പോൾ മുഖ്യൻ ഓർത്ത് കാണില്ല ഇന്ന് തോമസ് ഐസകിന്റെ രൂപത്തിൽ പണികിട്ടുമെന്ന്. പിപിഇ കിറ്റ് അഴിമതി ചർച്ചയായപ്പോൾ എല്ലാം ശൈലജ ടീച്ചറിന്റെ തലയിട്ട് മുങ്ങുകയായിരുന്നു പിണറായി.

പിപിഇ കിറ്റ് അഴിമതിക്ക് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യന്റെ വാക്കും കേട്ട് കുഴിയിൽച്ചെന്നു ചാടിയ ശൈലജയുടെ കാലുവാരുകയായിരുന്നു പിണറായി. ആ കേസ് ഇപ്പോഴും ശൈലജ ടീച്ചർക്ക് തലയ്ക്ക് മുകളിൽ വാളാണ്. എന്നാൽ കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് മുഖ്യമന്ത്രിയെ കുടുക്കിയിട്ടുണ്ട്. ഇതാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും.

കോവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതി മലയാളി മറന്നിട്ടുണ്ടാകില്ല. മഹാമാരിയും വിറ്റ് കാശാക്കി പിണറായി വിജയൻ. കോവിഡ് കാലത്ത് വിപണി വിലയേക്കാൾ ഉയർന്ന തുകയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങി സർക്കാരിന് 10.23 കോടിയുടെ അധികച്ചെലവുണ്ടായതായാണ് എജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചട്ടവിരുദ്ധമായി മുഴുവൻതുക മുൻകൂർ നൽകി സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയെന്ന ആരോപണവും എ.ജി. ശരിവെച്ചു.

2020 മാർച്ചിൽ സർക്കാർ നിശ്ചയിച്ചിരുന്ന 545 രൂപയെക്കാൾ 300 ശതമാനം അധികവിലയ്ക്കാണ് കിറ്റ് വാങ്ങിയത്. സർക്കാർ നിശ്ചയിച്ച വിലയോട് ഏകദേശം അടുത്ത തുകയ്ക്ക് നൽകാൻ നാലു കമ്പനികൾ തയ്യാറായിരുന്നു. അതിൽ മൂന്നു കമ്പനികൾ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സ്ഥിരം വിതരണക്കാരുമായിരുന്നു. എന്നാൽ മാർച്ച്ഏപ്രിൽ മാസങ്ങളിലായി 1550 രൂപ നല്കിയാണ് അഞ്ചു സ്ഥാപനങ്ങളിൽ നിന്നായി 2,56,000 കിറ്റുകൾ 24.18 കോടിക്ക് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങിയത്. ഇതിലൂടെ 10.23 കോടിയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടായത്.

അടിയന്തിരസാഹചര്യം കണക്കിലെടുത്ത് 50 ശതമാനം തുക മുൻകൂർ നൽകി ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ സംസ്ഥാനതല ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ കമ്പനിയായ സാൻഫാർമയിൽ നിന്ന് 15,000 പി.പി.ഇ. കിറ്റ് വാങ്ങാൻ അതിന്റെ മുഴുവൻ വിലയായ 2.32 കോടി മുൻകൂർ നൽകിയതും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനായി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചിരുന്നില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന വിലയ്ക്ക് കിറ്റുകൾ നൽകിയ കമ്പനികൾ ഓർഡർ ലഭിച്ച് 23 33 ദിവസം വരെ കഴിഞ്ഞാണ് വിതരണം ചെയ്തത്.

കുറഞ്ഞവിലയ്ക്ക് കിറ്റ് നൽകാൻ തയ്യാറായിരുന്ന അനിത ടെക്‌സ്‌കോട്ടിന്റെ കരാർ റദ്ദാക്കിയതെന്തിനെന്ന് കോർപ്പറേഷനോട് ചോദ്യം ഉയർന്നു. അങ്ങനെ ആരോഗ്യവകുപ്പിന് നേരെ വിവാദം ആളിക്കത്തി. ശൈലജ ടീച്ചർ പ്രതിക്കൂട്ടിലുമായ്. മുഖ്യന്റെ വേണ്ടപ്പെട്ട കമ്പനിക്കാണ് കരാർ പോയത്. പക്ഷെ പിണരായി മൗനംപാലിച്ചു. ശൈലജ ടീച്ചർ അടപടലം കുരുക്കിലായി. ഒടുവിൽ സർക്കാരും പാർട്ടിയും കൈവിടുമെന്ന് ബോധ്യപ്പെട്ടപ്പോൾ ശൈലജ ടീച്ചർ സത്യങ്ങൾ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആണ് 500 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് എന്ന് കെ കെ ശൈലജ വ്യക്തമാക്കി.

ഗുണനിലവാരം ഉറപ്പാക്കി വാങ്ങണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തിൽ 50,000 പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു എന്നും കെ കെ ശൈലജ വിശദീകരിച്ചു. അന്ന് മാദ്യമങ്ങളും പ്രതിപക്ഷവും ശൈലജ ടീച്ചറെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും പിണറായി വാ തുറന്നില്ല. വെട്ടാനുലഌരുടെ ലിസ്റ്റിലെ ആദ്യപേരുകാരി ആയത് കൊണ്ട് പണി കിട്ടട്ടെ ന്നെ നിലപാടായിരുന്നു മുക്യന്.

പക്ഷെ ഇന്ന് തോമസ് ഐസകിന്റെ വക ഭേഷാ കിട്ടി മുഖ്യന്. കൂടെ നിൽക്കുന്നവരുടെയൊക്കെ കാലുവാരാൻ നോക്കുമ്പോൾ ഓർത്തില്ല പണി കിട്ടുമെന്ന് ഇപ്പോൾ കിട്ടി. മസാല ബോണ്ട് കേസിൽ പിണറായിക്ക് മുട്ടൻ പണിയാണ് തോമസ് ഐസക് കൊടുത്തിരിക്കുന്നത്. മസാല ബോണ്ടിൽ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസകിന്റെ വാദം മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കിയേക്കും.

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഫലത്തിൽ രേഖാമൂലം എല്ലാം ചെയ്തത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് തോമസ് ഐസക്. സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും ആലോചിക്കാതെയാണ് ഈ മറുപടി നൽകിയത് എന്നാണ് സൂചന.

കഴിഞ്ഞദിവസമായിരുന്നു ഇ.ഡി.ക്ക് മുമ്പിൽ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല. തുടർന്നാണ് ഇ.ഡി.യ്ക്ക് മറുപടി നൽകിയത്. ഈ മറുപടിയിലാണ് തന്നോടല്ല ചോദിക്കേണ്ടത് എന്ന സൂചന തോമസ് ഐസക് നൽകുകയാണ്. ‘കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നൽകിയ ഏഴുപേജുള്ള മറുപടിയിൽ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...