‘മനംപോലെ മംഗല്യം’ സിനിമാ സീരിയൽ താരം സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചിരിക്കുന്നത്.
ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തു ക്കളും ബന്ധുക്കളും പങ്കെടുക്കുകയുണ്ടായി. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
സുരേഷ് ഗോപി, ഇടവേള ബാബു, മഞ്ജു പിള്ള, സരയു, രചന നാരായണന് കുട്ടി, തുടങ്ങി നിരവധി പേര് സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു. ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രേം തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിനിയാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർഥ പേര്.