Connect with us

Hi, what are you looking for?

Crime,

മാത്യൂ കുഴല്‍നാടനെ ഞൊട്ടാൻ പോയി, പിണറായിയുടെ രാഷ്ട്രീയ ചതി, കേസെടുത്താൽ കോടതിയിൽ കയറ്റി ക്ഷ, റ വരപ്പിക്കും

തിരുവനന്തപുരം . ചിന്നക്കനാല്‍ ഭൂമി കൈവശപ്പെടുത്തിയെന്ന വിജിലന്‍സ് കേസില്‍ എംഎല്‍എ മാത്യൂ കുഴല്‍നാടനെ കുടുക്കിയത് പിണറായിയുടെ രാഷ്ട്രീയ ചതി. തന്റെ ശത്രുക്കളെ തനിക്കെതിരെ ശബ്ദിക്കുന്നവരെ ഒക്കെ വായടപ്പിക്കാൻ ഉദ്യോഗ്സഥരെ ഉപയോഗപ്പെടുത്താമെന്ന മുഖ്യന്റെ ഓഫീസിലെ പ്രധാന ഉപദേശിയുടെ ഉപദേശം പിണറായിയേയും കുടുംബത്തെയും പടു കുഴിയിലേക്കാണ് കൊണ്ട് പോയി കൊണ്ടുപോകുന്നത് എന്നതാണ് പരമാർത്ഥം.

ചിന്നക്കനാല്‍ ഭൂമി കൈവശപ്പെടുത്തിയെന്ന കേസില്‍ വിജിലന്‍സ് – റവന്യൂ റിപ്പോര്‍ട്ടുകള്‍ക്കെതിരെ എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ രംഗത്ത് വന്നു. സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ മാത്യൂ കുഴല്‍നാടന്‍.

ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു മാത്യൂ കുഴല്‍ നാടന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്നുമാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് റവന്യൂ വിഭാഗം അന്വേഷണം നടത്തിയെങ്കിലും വിജിലന്‍സിനെ അനുകൂലിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറുന്നത്.ഇതൊക്കെ ആസൂത്രിത നീക്കമായിരുന്നു.

‘ഞാൻ ഭൂമി കൈയ്യേറിയിട്ടില്ല. ആരോപണം തെറ്റാണെന്നും എംഎല്‍എ പറഞ്ഞു. റിസോര്‍ട്ടിനായി വാങ്ങിയ ഭൂമിയില്‍ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഒന്നുകൂടി സുരക്ഷിതമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചെരിവുള്ള സ്ഥലങ്ങളില്‍ മണ്ണിടിയുന്നത് തടയാന്‍ വേണ്ടിയാണ് സംരക്ഷണ ഭിത്തി കെട്ടിയത്. പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍കെട്ടിയെന്ന ആരോപണം അവാസ്തവമാണെന്നും എംഎല്‍എ പറയുകയുണ്ടായി.

ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു മാത്യൂ കുഴല്‍ നാടന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പരാതി നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പാണ് എംഎല്‍എയും സുഹൃത്തുക്കളും ചേര്‍ന്ന് റിസോര്‍ട്ട് വാങ്ങിയത്. ഒരേക്കര്‍ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയില്‍ 2 കെട്ടിടങ്ങളുടെ ആധാരം നടത്തുകയായിരുന്നു.

വാൽകഷ്ണം . ഇപ്പൊ ശരിയാക്കി തരാമെന്നു പറഞ്ഞു പിണറായിക്ക് പിറകെ മാത്യുകുഴൽനാടൻ എം എൽ എ യെ ‘ഞൊട്ടാൻ’ പോയതാണ് എം എം മണി എന്ന ഹതഭാഗ്യൻ, മണിയുടെ സഹോദരന്റെയും സഹോദരിമാരുടെയും യഥാർത്ഥ അവകാശ ഭൂമി ഇനി അളന്നു തരാൻ പോവുകയാണ്. അപ്പോൾ കണ്ണ് കുളിർക്കെ കണ്ടിരിക്കണം, അപ്പോൾ കരയരുത്, ജീവനൊടുക്കുന്നതും അരുത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...