Connect with us

Hi, what are you looking for?

Kerala

മോദിയുടെ കാഴ്ചപ്പാടിൽ കേരളത്തിന് ശോഭാ സുരേന്ദ്രനെന്ന പെൺസിംഹം, ശോഭയുടെ മാസ്സ് എൻട്രി കണ്ട്‌ കണ്ണുതള്ളി സുരേന്ദ്രൻ, വീഡിയോ പുറത്ത്

കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ബൂത്ത് ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ കേരളം പിടിക്കാനുള്ള വഴികളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൂത്തുകളില്‍ വിജയിച്ചാല്‍ കേരളം പിടിക്കാമെന്നും മോദി പറഞ്ഞു. ദല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്ന പൊതുതെര ഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയാ യിരുന്നു മോദി.

മോദിയുടെ കഴിഞ്ഞ കേരളം സന്ദർശനത്തിൽ തൃശൂരിനെ ഇളക്കിമറിച്ച് അവിടെ കൂടിയിരുന്ന ജനലക്ഷങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച ശോഭാസുരേന്ദ്രൻ തന്നെയാണ് ഇക്കുറി എറണാകുളത്തും താരമായത്. എന്നും ജനങ്ങളുടെ നാഡീമിടിപ്പ് തൊട്ടറിഞ്ഞ ശോഭ സുരേന്ദ്രൻ എന്ന തീപ്പൊരി നേതാവ് എറണാകുളത്ത് പ്രവർത്തകർക്കിടയിലേക്കിറങ്ങിച്ചെന്നാണ് പാകാളിത്തമാറിയിച്ചത്. നേതൃനിരയുടെ തലക്കങ്ങളൊട്ടും ഇല്ലാതെ സാധാരണ പ്രവർത്തകരുടെ ഇടയിലേക്കിറങ്ങിക്കിച്ചെന്നു മുദ്രാവാക്യം വിളിച്ച് നി റോഡ് ഷോയിൽ ശോഭാജി അവരിൽ ഒരാളായി മാറി.

മോദിയുടെ വാക്കുകൾ കടമെടുത്താൽ ഓരോ പ്രവര്‍ത്തകനും ബിജെപിയുടെ ശക്തിയാണ്. അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ അടിസ്ഥാന വർഗത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയണമെങ്കിൽ അത് അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കാൻ മനസും തന്റേടവുമുള്ള രഒരു നേതാവിന് മാത്രമേ സാധ്യമാവുകയുള്ളു. സാധാരണക്കാരന്റെ പൾസ്‌ അറിഞ്ഞ് , അവരുടെ പ്രശ്നങ്ങളിൽ ആശ്വാസമാകാനും , തോളോട് തോൾ ചേർന്ന് നിന്ന് പൊരുതി നേടാനും ചങ്കുറപ്പുള്ള ഒരു നേതാവ്. അത് ശോഭാ സുരേന്ദ്രൻ തന്നെയാണ് എന്ന് സമീപ കാല സംഭവ വികാസങ്ങൾ നമുക്ക് കാണിച്ചു തരുന്ന ഒരു നേർചിത്രമാണ് .

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ , കേന്ദ്ര മന്ത്രി വി. മുരളീധരന്‍, എന്നിവരടക്കം പങ്കെടുത്ത ഈ ചടങ്ങിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് ശോഭാ സുരേന്ദ്രൻ തന്നെയായിരുന്നു എന്ന് വ്യ്കതമാക്കുന്നതാണ് ഈ സ്റ്റോറിയോടൊപ്പമുള്ള വിഡിയോ കേരളത്തിൽ വിവാദമായ പല കേസുകളും മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വന്നതും , അവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചതും ശോഭാ സുരേന്ദ്രനായിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പിണറായി സർക്കാരിന്റെ കാലത്തെ സഹകരണ വകുപ്പ് മന്ത്രിമാരായിരുന്ന എ സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, സഹകരണ രജിസ്ട്രാർ എന്നിവർക്കെതിരെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതും ശോഭയാണ്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉദ്യോഗസ്ഥർക്കും സിപിഎമ്മിനും അറിവുണ്ടായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തിനും സഹകരണ മന്ത്രിമാർക്കും ബന്ധമുള്ള ഈ വിഷയത്തിൽ മുഖ്യമന്ത്രിയും കക്ഷിയാണ് എന്നും അതുകൊണ്ടാണ് പാർട്ടി സുരക്ഷാ കവചം ഒരുക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി .

കൊടകര കുഴല്‍പ്പണക്കേസിലാകട്ടെ പ്രതി ധര്‍മരാജുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ശോഭാ സുരേന്ദ്രൻ തന്റെ ഒറ്റയാൾ പോരാട്ടം കടുപ്പിച്ചു. ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ശോഭാ സുരേന്ദ്രൻ മുന്നോട്ട് വെച്ച പരാതിയിലുണ്ടായിരുന്നത് . ഇവിടെ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഒന്നിറുത്തി ചിന്തിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയും. അതായത് സുരേന്ദ്രന്‍ ഉള്‍പ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായത് . കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കുതിച്ചുയരുകയായിരുന്നു.

പല ചാനൽ ചർച്ചകളിലും കൊടകര കുഴൽപ്പണത്തിക്കേസിൽ ജാനുവിന് കോഴ നൽകിയതും കാസർഗോഡ് സുന്ദരയുടെ പരാതിയുമൊക്കെ ഉയർത്തിക്കാട്ടി ശോഭാ സുരേന്ദ്രന്റെ വാ മൂടിക്കെട്ടാമെന്ന് ധരിച്ചെത്തിയ പാത്രക്കാരെയൊക്കെ നിമിഷനേരം കൊണ്ടാണ് ശോഭ സുരേന്ദ്രൻ മലർത്തിയടിച്ചിട്ടുള്ളത്. നിങ്ങളുടെ കയ്യിൽ അഭ്യന്തര വകുപ്പില്ലേ നിങ്ങളുടെ കയ്യിൽ അധികാരമില്ല നിങ്ങൾ എന്തുകൊണ്ട് പരാതി നൽകുന്നില്ല.ഇതിനെല്ലാം അന്വേഷണം ഉണ്ട് എന്ന് പറയുന്നതല്ലാതെ എന്ത് അന്വേഷണമാണ് എന്ന് പറയാൻ പിണറായി തയ്യാറാവാത്തതിന്റെ കാരണം എന്താണ് എന്നും ശോഭാ സുരേന്ദ്രൻ ആഞ്ഞടിക്കുകയുണ്ടായി .ജാനുവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസീതാഴീക്കോട് നൽകിയ പരാതിയിൽ സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന്റെ ശബ്ദം വരെ പരിശോധിച്ചു ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്നു തിരിച്ചറിഞ്ഞിട്ടുള്ളതാണ് . എന്നിട്ടും തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നു എന്ന് വരുമ്പോൾ ആര് ആരെ എന്തിനുവേണ്ടി സംരക്ഷിക്കുന്നു എന്ന് പരോക്ഷമായി ചോദിക്കുക തന്നെയാണ് ശോഭാ സുരേന്ദ്രൻ.

ഇതേപോലെ തന്നെ അടിസ്ഥാന വര്ഗങ്ങള്ക്ക് നേരെയുള്ള സർക്കാരിന്റെ കണ്ണുപൊത്തിക്കളിക്കെതിരെ ചങ്കൂറ്റത്തോടെ വിമർശിക്കാൻ ഒരിക്കലും ശോഭാ സുരേന്ദ്രൻ മടികാണിച്ചിട്ടില്ല. പലപ്പോഴും ചാട്ടുളി തോൽക്കുന്ന മൂർച്ചയേറിയ വിമര്ശനങ്ങളിൽ സാക്ഷാത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും നിശ്ശബ്ദനാക്ക പ്പെട്ടിട്ടുണ്ട്. എന്നാൽ പാർട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാൾ സംസ്ഥാനത്തിനായി പ്രവർത്തിക്കേണ്ട ചുമതല ഉള്ളവർ വരദാനമായി കിട്ടിയ എം പി സ്ഥാനവും മുറുകെപ്പിടിച്ചു വായ് മൂടിക്കെട്ടി ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. ബിജെപി യുടെ പരമ്പരാഗത ബിജെപി നേതാക്കളിൽ ഏറ്റവുമധികം ജന സ്വാധീനമുള്ള നേതാവാണ് ശോഭാ സുരേന്ദ്രൻ.

എവിടെയൊക്കെ മത്സരിച്ചിട്ടുണ്ടോ അവിടെയെല്ലാം മുൻ വർഷങ്ങളെ ക്കാൾ കൂടുതൽ വോട്ടു നേടി റെക്കോർഡ് ഇട്ടു ചരിത്രം സൃഷ്ട്ടിച്ച ഏക നേതാവ് എന്ന ഖ്യാതിയും ശോഭാ സുരേന്ദ്രന് മാത്രം സ്വന്തമാണ്. സുരേഷ് ഗോപിയെപ്പോലുള്ള നേതാക്കൾ ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിക്കുമ്പോഴും ശോഭാ സുരേന്ദ്രൻ എന്ന പരമ്പരാഗത നേതൃനിര യിലുള്ള നേതാവ് തന്റെ മാറ്റൊട്ടും കുറയാതെ ജനഹൃദയങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു . നിർഭാഗ്യവശാൽ ബിജെപി ക്കുള്ളിലെ ഗ്രൂപ്പ് വൈരത്തിനു പാത്രമായി പലപ്പോഴു ഈ തീപ്പൊരി നേതാവിന് പാർട്ടിക്കുള്ളിൽ ഒറ്റപ്പെടലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ശോഭാ സുരേന്ദ്രന്റെ ജനപിന്തുണ തന്നെയാണ് അവരുടെ ശാപമാ യതും. മത്സരിച്ചിടങ്ങളിലെല്ലാം കൂടുതൽ ഭോരിപക്ഷത്തോടെ വിജയം കൊയ്യുമ്പോൾ പാർട്ടിക്കുള്ളിലെ തന്നെ തൊഴുത്തിൽ കുത്തുകാർക്ക് ശോഭ അനഭിമതയാവാൻ തുടങ്ങി. ശോഭാ സുരേന്ദ്രനെ ഒതുക്കുക എന്ന നീചമായ ലക്ഷ്യത്തിലേക്ക് അവർ കൂപ്പു കുത്തി. ഇത്തരത്തിൽ ശോഭയെപ്പോലെയുള്ള നേതാക്കളെ സ്വാർത്ഥതയ്ക്ക് വേണ്ടി പിന്തള്ളുന്ന നേതൃത്വത്തിന്റെ നെറികെട്ട കളികൾ തന്നെയാണ് ബിജെപി എന്ന പ്രസ്ഥാനത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്ന ഒരു വലിയ ഫാക്ടർ.

എന്നാൽ എത്രകണ്ട് തളർത്താൻ ശ്രമിക്കുന്നുവോ അത്രകണ്ട് വളർന്നു പന്തലിക്കുന്ന ശോഭാ സുരേന്ദ്രന്റെ തിരിച്ചു വരവ് എതിരാളികൾക്ക് സഹിക്കാനാവുന്നതിലും അപ്പുറം ആഘോഷമായിട്ടായിരുന്നു. തന്നെ ഊരുവിലാക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിലു ണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ആഞ്ഞടിച്ചുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രന്റെ തിരിച്ചു വരവ്. എന്തായാലും ശോഭാ സുരേന്ദ്രന്റെ തിരിച്ചു വരവിനെ ഭയന്നവരെ ഇൽമ് ഞെട്ടിച്ചുകൊണ്ടുള്ള യാത്രയാണ് ശോഭാ സുരേന്ദ്രൻ ഇപ്പോൾ നടത്തുന്നത്. ഒരേ സമയം വാക്കുകൾ കൊണ്ട് അഗ്നി ആവാനും അതേസമയം തന്നെ സാധാരണക്കാരന്റെ പ്രശനങ്ങളിലേക്കിറങ്ങിച്ചെന്നു നിറഞ്ഞ പുഞ്ചിരിയോടെ അവരെ ചേർത്ത് പിടിക്കാനും അനായാസം കഴിയുന്ന നേതാവ്. ഏൽപ്പിക്കുന്ന ചുമതലകൾ അങ്ങേയറ്റം സുതാര്യവും സത്യസന്ധവുമായി ചെയ്തു തീർക്കണമ് എന്ന് കാർക്കശ്യമുള്ള നേതാവ്. ശോഭാ സുരേന്ദ്രൻ എന്ന ഈ അത്ഭുത വനിതാ എറണാകുളത്തെ അണികൾക്കിടയിൽ തീർത്ത ആവേശക്കടൽ ശാന്തമാകാതെ ഇപ്പോഴും അലയടിക്കുന്നുണ്ട്.

മോദിക്കൊപ്പം നിന്ന് കൈവീശിക്കാണിച്ചു അണികളെ അഭിസംബോധന ചെയ്യുന്നവനല്ലാ, ജനങ്ങൽക്ക് ഇറങ്ങിക്കിച്ചെന്നു അവർക്കൊപ്പം ചേർന്ന് ഉറക്കെയുറക്കെ സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നതാണ് നേതാവ്. അതായത് എറണാകുളത്ത് ബിജെപി പ്രവർത്തകർക്കായി സംഘടിപ്പിച്ച ശക്തി കേന്ദ്രയിൽ മോദിജി പറഞ്ഞ കാര്യങ്ങൾ വിലയിരുത്തുമ്പോൾ ശോഭാ സുരേന്ദ്രനെ പോലൊരു നേതാവിന്റെ ആവശ്യകത , അഥവാ കേരളം ശോഭാ സുരേന്ദ്രനെപ്പോലൊരു നേതാവിനെയാണ് ആഗ്രഹിക്കുന്നത് എന്ന അനുമാനത്തിലേക്കാവും നാം എത്തിച്ചേരുക. അതായത് സാധാരണ ബൂത്തുകളിൽ നിന്നാവണം നമ്മുടെ പ്രവർത്തനം ആരംഭിക്കേണ്ടത്.

ബൂത്തിൽ ജയിൽചാൽ മാത്രമേ കേരളത്തിൽ ജയിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് പാർലമെന്റിലും അസംബ്ലിയിലും മത്സരിക്കാൻവ്യഗ്രത കാട്ടി നടക്കുന്ന ഇന്നത്തെ സംസ്ഥാന നേതൃത്വം ആദ്യം അവരവരുടെ വാർഡിൽ മത്സരിച്ച് ജയിച്ച് വേണം കേരളത്തിലെ പ്രവർത്തകർക്ക് മാതൃകയാകേണ്ടത്. സമരാധ്യനായ നമുടെ മോദിജി പറഞ്ഞത് പോലെ സാധാരണക്കാരായ അണികളാണ് പാർട്ടിയുടെ കരുത്തും ആത്മാവും. പ്രവർത്തനം ആരംഭിക്കേണ്ടത് താഴെ തട്ടിൽ നിന്നുമാണ്. അങ്ങനെയെങ്കിൽ മോദി പറഞ്ഞ , മോദിയുടെ മനസ്സറിഞ്ഞ , മോദിയുടെ മനസിനെ സ്പർശിച്ച ആ നേതാവ് ശോഭാ സുരേന്ദ്രൻ തന്നെയാണ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവും.

മോദി പ്രഭാവത്തിൽ നഗരം നിശ്ചമായ കൊച്ചിയുടെ സായാഹ്നത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളോടായി മോദി തന്റെ ആശയങ്ങൾ പങ്കു വെച്ചു. മോദി ഗ്യാരന്റി എന്ന മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കണം എന്നും അതിലൂടെ കേന്ദ്രപദ്ധതികള്‍ വോട്ടര്‍മാരോട് വിശദീകരിക്കണം എന്നും മോദി പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനം എടുത്തുപറയേണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ശക്തികേന്ദ്ര പ്രവര്‍ത്തകരെന്ന നിലയില്‍ ജനങ്ങളിലേക്ക് വികസന സന്ദേശമെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ബൂത്ത് തലത്തില്‍ കഠിനപ്രയത്‌നം നടത്തിയാലേ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കൂ. കേരളത്തിലെ പ്രവര്‍ത്തകരില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് അതിന് കഴിയുമെന്നും മോദി പറഞ്ഞു.

ബിജെപി ഇന്ന് രാജ്യത്തെ എല്ലാ പ്രദേശത്തിന്റെയും എല്ലാ വിഭാഗങ്ങളുടെയും പാര്‍ട്ടിയാണ്. ബിജെപിക്ക് മാത്രമാണ് വേഗത്തിലുള്ള വികസനത്തിന്റെ ട്രാക്ക് റെക്കോഡും ഭാവിയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുമുള്ളത്. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് വാക്കുകളില്‍ മാത്രമായിരുന്നു ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തിക മാക്കിയത് ബിജെപിയാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് 25 കോടി പേരെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചു. ജനങ്ങളുടെ സമ്പാദ്യവും വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാര്‍ഗമാണ് പ്രാവര്‍ത്തിക മാക്കേണ്ടത്. സോഷ്യല്‍ മീഡിയയിലടക്കം വികസന പ്രവര്‍ത്തന ങ്ങളുടെ സന്ദേശം കൃത്യമായി എത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഇതിനായി നമോ ആപ്പ് പോലെയുള്ളവ ഉപയോഗിക്കണം.

കേരളത്തിലെ ബിജെപിപ്രവര്‍ത്തകരുടെ കഴിവ് വളരെ വലുതാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ ഇത് കാണാന്‍ കഴിഞ്ഞു. ദരിദ്രരുടെ ക്ഷേമമാണ് ബിജെപിയുടെ മുഖമുദ്ര. ഒട്ടേറെ പദ്ധതികളിലൂടെ അത് ഉറപ്പാക്കി. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി പരിധി കുറച്ചു. ഭാരതീയരോട് ആഗോളതലത്തില്‍ ബഹുമാനം കൂടി. ഗള്‍ഫ് രാജ്യങ്ങളുമായി നമുക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധമാണ് ഇപ്പോഴുള്ളതെന്നും മോദി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...