Connect with us

Hi, what are you looking for?

Crime,

പണം തട്ടാൻ പിണറായിയും മകളും ഉണ്ടാക്കിയത് കടലാസ്സ് കമ്പനി?

മാത്യു കുഴൽനാടൻ എം എൽ എയും അഡ്വ ഷോൺ ജോർജും കൂടി തോണ്ടി പുറത്തിട്ടത് കേരളം ഞെട്ടുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഭാണ്ഡക്കെട്ടാണ്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തിൽ പിടിച്ചുള്ള ആരോപണങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതിരുന്നത്. ഇതിനെ കുറിച്ചെല്ലാം നല്ല അറിവ് നേതാക്കൾക്കും ഉണ്ടായിരു ന്നിട്ടുണ്ടാകണം. മാത്രമല്ല സഖാവ് പിണറായി വിജയനോട് ഇക്കാര്യം ചോദിക്കുക എന്നതിലുപരി മാഫിയതലവനോട് ഇത് ചോദിക്കാനുള്ള ധൈര്യം ഇല്ലാതെ പോകുകയായിരുന്നു നേതാക്കൾക്ക് എന്നാണ് മനസിലാക്കേണ്ടത്.

ഏതെങ്കിലും ഒരു മാഫിയ തലവനോട് എന്തിനധികം വാഴ്ത്തുപാട്ടിൽ ചൂണ്ടിക്കാണിക്കുന്ന കഴുകൻ എന്നാണല്ലോ. കഴുകന്റെ അടുത്ത് ആരെങ്കിലും ചോദിക്കാൻ തയ്യാറാകുമോ? ഇപ്പോഴിതാ മുഖ്യന്റെ മകളുടെ കമ്പനി അതായത് വീണ വിജയൻറെ കമ്പനി വെറും കടലാസ്സ് കമ്പനി ആണോ എന്ന ചോദ്യവും സംശയവും ഉയർത്തിയി രിക്കുകയാണ് രജിസ്ട്രാർ ഓഫ് കമ്പനീസ്. അതുകൊണ്ട് ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ആവശ്യപ്പെട്ടിരി ക്കുകയാണ്. ആർ ഒ സിയുടെ ചോദ്യങ്ങൾക്ക് സിഎംആർഎൽ നൽകിയ മറുപടി അവ്യക്തമാണ്.

വീണയുടെ കമ്പനിയും കരിമണൽ കമ്പനിയുമായുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കരിമണൽ കമ്പനിയിൽ 13 ശതമാനം ഓഹരിയുള്ള സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയുടെ കണക്കുകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. എക്സാലോജിക്കുമായി എന്ത് ചോദിച്ചാലും മുഖ്യനും മകളും വായും പൂട്ടി മിണ്ടാതെ ഇരിക്കുകയാണ് ചെയ്യുക. ഒരക്ഷരം ഉരിയാടില്ല. എന്തിനധികം ശശിധരൻ കർത്തയുടെ സിഎംആർഎല്ലിൽ നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെ കുറിച്ച് കർണാടക രജിസ്ട്രാർ ഓഫ് കമ്പനീസ് ചോദിച്ചപ്പോഴും വീണ വിജയന് ഒന്നും പറയാനുണ്ടായിരുന്നില്ല.

ഈ വിഷയങ്ങളെല്ലാം തന്നെ പൊതുജനസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് എക്‌സാലോജിക് കടലാസ് കമ്പനിയാണോ എന്ന ചർച്ചയും വരുന്നത്. സി എം ആർ എല്ലിൽ നിന്ന് മാത്രമല്ല കേരളത്തിൽ ഉടനീളമുള്ള പല സ്ഥാപനങ്ങളിൽ നിന്നും എക്‌സാലോജിക്കിന് പണം കിട്ടിയിട്ടുണ്ട്. ഈ അക്കൗണ്ട് വിവരങ്ങൾ അടക്കം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സേവനത്തി നാണോ ഇവരെല്ലാം പണം നൽകിയതെന്നതും പരിശോധിക്കും. ഇതിൽ നിന്നെല്ലാം ഒരു കാര്യം വളരെ വ്യക്തമായി മനസിലാ ക്കാവുന്നതേ ഉള്ളു. ഇത് പെട്ടന്നൊരു ദിവസം ഉണ്ടായ കുറ്റകൃത്യമല്ല. സംഘടിതമായി ആലോചിച്ച് പ്ലാൻ ചെയ്ത് നടത്തിയ കുറ്റകൃത്യമാണ്.

എക്‌സാലോജിക്ക് – സിഎംആർഎൽ വിവാദ ഇടപാടിൽ എറണാകുളം ആർഒസി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ എല്ലാ അർത്ഥത്തിലും സിപിഎം പ്രതിരോധത്തിലാകും. എക്‌സാലോജിക് മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയാണോ എന്ന ആരോപണം പല കേന്ദ്രങ്ങളും നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എക്‌സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കണം. കെഎസ്‌ഐഡിസിയുടെ കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നും എറണാകുളം ആർഒസി റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണ വിവരങ്ങളും പുറത്തു വന്നു. ഇതെല്ലാം ചർച്ചകൾക്ക് പുതിയ തലം നൽകുന്നതാണ്.

സംസ്ഥാന സർക്കാരിന്റെ കരുതലും സഹായം വേണ്ട നിരവധി സ്ഥാപനങ്ങൾ വീണയുടെ കമ്പനി അക്കൗണ്ടിലേക്ക് പണം സ്ഥിരമായി ഇട്ടിട്ടുണ്ട്. ഇതെല്ലാം സോഫ്റ്റ് വെയർ സേവനത്തി നാണെന്നാണ് വയ്‌പ്പ്. സ്‌കൂളുകളുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറാണ് ഇത്. കമ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ കേന്ദ്ര ഏജൻസികൾ ഈ ഇടപാടുകൾ എല്ലാം പരിശോധിക്കാൻ സാധ്യതയുണ്ട്. അക്കൗണ്ടിൽ ഇടപാട് നടത്തിയവരിൽ മലബാറിലെ പല പ്രമുഖ സ്ഥാപനങ്ങളും ഉണ്ടെന്നതാണ് വസ്തുത.

സിഎംആർഎല്ലുമായുള്ള കരാറിൽ എക്‌സാലോജിക് വാങ്ങിയ 1.72 കോടിക്കു പുറമേ അതേ കമ്പനിക്കു കൺസൾട്ടൻസി സർവീസ് നല്കി 55 ലക്ഷം രൂപ വീണ വ്യക്തിപരമായും കൈപ്പറ്റി. ഇതെന്തിന് കൈപ്പറ്റിയെന്നോ ഇതിന്റെ അടിസ്ഥാനമെന്തെന്നോ വീണ വെളിപ്പെടുത്തിയിട്ടില്ല. ഒഴിഞ്ഞുമാറൽ തന്ത്രം നടപ്പില്ലെന്നും ചോദ്യത്തിനാധാരമായ റിപ്പോർട്ട് ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവാണെന്നും എക്സാലോജിക് മരവിപ്പിക്കാൻ തെറ്റായ വിവരങ്ങൾ കൊടുക്കുകയും രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്തെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീണ യോഗ്യതയുള്ള സോഫ്‌റ്റ്‌വെയർ പ്രൊഫഷണലാണെന്നും അവർക്കു സ്വന്തം നിലയിൽ സോഫ്റ്റ് വെയർ കൺസൾട്ടൻസി സേവനത്തിന് അർഹതയുണ്ടെന്നുമാണ് എക്‌സാലോജിക് ആർഒസിക്കു കൊടുത്ത മറുപടി. എന്നാൽ വ്യക്തിപരമായ നിലയിൽ വീണ ഐടി, മാർക്കറ്റിങ് സേവനങ്ങൾ നല്കാനുള്ള കരാറൊന്നും സിഎംആർഎല്ലുമായില്ല. ലഭിച്ച എല്ലാ വരുമാനവും ആദായ നികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്, കമ്പനി വിശദീകരിക്കുന്നു. ഇതെല്ലാം പരിശോധിച്ചാണ് നിർണ്ണായക തീരുമാനങ്ങളിലേക്ക് കേന്ദ്ര ഏജൻസി എത്തുന്നത്. എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ തടയൽ, അഴിമതി നിരോധന നിയമങ്ങൾ ലംഘിച്ചതായും ആർഒസി റിപ്പോർട്ടിലുണ്ട്.

വേണമെങ്കിൽ വീണയ്ക്കു വ്യക്തിപരമായ കരാറില്ലെന്നും അതു കമ്പനികൾ തമ്മിലാണെന്നും അംഗീകരിക്കാം, എന്നാൽ അപ്പോഴും എക്‌സാലോജിക് ഏതു സേവനം, ഏതളവു വരെ നല്കി, വീണ എന്തു സേവനമേകി എന്നൊക്കെ വേർതിരിച്ചറിയാൻ പ്രയാസമാണ്. കമ്പനി സമർപ്പിച്ച രേഖകൾ തീർത്തും അപര്യാപ്തമാണ്, ആർഒസി വിലിയിരു ത്തുന്നു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎല്ലിൽ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആർഎൽ എക്‌സാലോജിക്കിന്റെ തത്പര കക്ഷിയാണെന്ന വാദം കമ്പനി രജിസ്ട്രാർ ഉന്നയിക്കുന്നുണ്ട്.

വീണയുടെ മറുപടി തൃപ്തികരമല്ലെന്നാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്. ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്ന് പറഞ്ഞ വീണ ചോദ്യങ്ങൾക്ക് ആധാരമായ രേഖകളുടെ വിവരം തന്നാൽ തുടർമറുപടി നൽകാം എന്നാണ് പറയുന്നത്. സിഎംആർഎല്ലിൽ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ.

എക്‌സാലോജിക്കിന് സോഫ്റ്റ്‌വെയർ സർവീസിനെന്ന പേരിൽ പ്രതിമാനം മൂന്ന് ലക്ഷം രൂപ കിട്ടിയതിന് പുറമേ, വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിലാണ് ആർഒസി സംശയം ഉന്നയിച്ചത്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു ആർഒസിയുടെ ചോദ്യം. എന്നാൽ, ആർഒസിയുടെ ചോദ്യങ്ങൾക്ക് വ്യക്തതയി ല്ലെന്നായിരുന്നു വീണയുടെ മറുപടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...