Connect with us

Hi, what are you looking for?

Crime,

മസാല ബോണ്ടിലെ ഫെമ ലംഘനം ഐസക്കിന് ഇ ഡി പേടി, വീണ്ടും നോട്ടീസ്, 22ന് എത്തണം

കൊച്ചി . മസാല ബോണ്ട് കേസില്‍ ഇ ഡി യുടെ നോട്ടീസ് എത്തുമ്പോഴൊക്കെ ഒഴിഞ്ഞു മാറൽ തന്ത്രം പയറ്റി വരുന്ന കേരളത്തിലെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. മസാല ബോണ്ട് കേസില്‍ ഈ മാസം 22ന് ഹാജരാകണമെന്നാണ് ഒടുവിലുള്ള ഇ ഡി യുടെ നിർദേശം. കൊച്ചി ഓഫീസില്‍ രാവിലെ 11 മണിക്ക് എത്തണമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

ഐസക്കിന് നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി ഐസക്ക് ഹാജരായില്ല. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതില്‍ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം ആരംഭിച്ച കേസാണിത്.

തോമസ് ഐസക്കിന് നേരത്തെയും നോട്ടീസ് നല്‍കിയെങ്കിലും നിയമപോരാട്ടം ഹൈക്കോടതിയില്‍ എത്തുകയായിരുതുന്നു. പിന്നാലെ മുന്‍ നോട്ടീസ് പിന്‍വലിക്കുമെന്നും പുതിയ നോട്ടീസ് നല്‍കുമെന്നും ഇഡി ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതനുസരിച്ച് ജനുവരി 12ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് ഐസക്ക് മറുപടി നൽകിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...