Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ തറ പണി, എം ടി യുടെ ഫോൺ സംഭാഷണം ചോർത്തി, ഇന്റലിജൻസ് റിപ്പോർട്ട്

കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി. വാസുദേവൻ നായർ നടത്തിയ വിമർശനത്തെക്കുറിച്ച് രഹസ്യാന്വേഷണം നടന്നുവെന്ന വാർത്തയിൽ ഞെട്ടി സാസ്‌കാരിക ലോകം. പൊലീസ് സ്‌പെഷൽ ബ്രാഞ്ചിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വാർത്ത. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയായി നൽകിയിട്ടുണ്ട്.

പ്രസംഗത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോയെന്നാണ് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തിയെന്ന് എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ട് എന്നാണ് അറിയുന്നത്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എം ടി പ്രസംഗിച്ചത്.

എം ടിയുടെ പ്രസംഗത്തിനു പിന്നാലെ ഇത് വിവാദത്തിന് വഴിവെക്കുെമന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ ഉടനെ തന്നെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റുപിടിച്ചു. ഇതിനുപിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരെ കിട്ടിയ വടിയായി ഈ പ്രസംഗത്തെ കണ്ടു.

ഇതു കണക്കിലെടുത്താണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്‌പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയത്. എന്നാൽ, ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്നാണ് കണ്ടെത്തൽ. ഈ പ്രസംഗമാകട്ടെ എം ടി. തന്റെ പഴയ ലേഖനം ആവർത്തിക്കുകയാണ് ചെയ്തത്. രഹസ്യാന്വേഷണ സംഘം ഇത്, സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചതായാണ് അറിയുന്നത്. റിപ്പോർട്ട് എ.ഡി.ജി.പി തലത്തിൽ പരിശോധനക്ക് എത്തിയിട്ടുണ്ടെന്നാണ് മാധ്യമത്തിലെ വാർത്ത. ഈ അന്വേഷണം എങ്ങനെ നടത്തിയെന്നത് ആശങ്കയായി സാംസ്‌കാരിക ലോകത്ത് മാറുന്നു. എംടിയുടെ ഫോണുകൾ ചോർത്തിയോ എന്നതടക്കം സംശയമുണ്ട്.

ബാഹ്യഇടപെടൽ കണ്ടെത്താൻ എംടിയുടെ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചിട്ടുണ്ടാകാം. ഇതിനൊപ്പം എംടിയുടേയും കുടുംബങ്ങളുടേയും ഫോൺ പിന്നീടുള്ള ദിവസങ്ങളിൽ പൊലീസ് ചോർത്തിയിട്ടുമുണ്ടാകാമെന്നുമുള്ള ആശങ്ക സാഹിത്യ പ്രവർത്തകർക്കിടയിൽ സജീവമാണ്. എംടിയുടെ വാക്കുകളിൽ പോലും ബാഹ്യ പ്രേരണ ആരോപിച്ച് അന്വേഷണം നടത്തുന്നത് ഇനിയാരും സർക്കാരിനെതിരെ ഇത്തരം പ്രസംഗങ്ങൾ നടത്തില്ലെന്ന് ഉറപ്പിക്കാനാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതെല്ലാം ഫാസിസമല്ലേ എന്ന ചോദ്യവും അവർക്കുണ്ട്. എന്നാൽ തൽകാലം കരുതലോടെ മാത്രമേ പരസ്യ പ്രതികരണം നടത്തൂ.

എംടിയുടെ വിമർശനം വന്നതോടെ കാപ്സ്യൂൾ ഇറക്കിയത് പിണറായിയെ കുറിച്ചല്ലെന്നായിരുന്നു. പാർട്ടി കമ്മറ്റി കൂടിയപ്പോൾ തീരുമാനിച്ചത് പുതുമയില്ലാത്ത ആരോപണമെന്നം പ്രതികരിക്കേണ്ടെന്നും. ഇതിനെല്ലാം ശേഷമാണ് എം ടിയുടെ ആരോപണം പിണറായിയെ തന്നെ ലക്ഷ്യവച്ചാണെന്നും അതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നും രഹസ്യാന്വേഷണവും നടത്തിയത് എന്നതാണ് ശ്രദ്ധേയം.

പ്രസംഗ വിവാദത്തിന് പിന്നിൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരിൽ ചിലരുടെ പങ്കുണ്ടെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിച്ചത്. ഇഎംഎസ് സമാരാദ്ധ്യനായത് എങ്ങനെയെന്ന് വിവരിച്ച് ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കണ്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടിയുടെ പ്രസംഗം.

ഇത് വിവാദമാക്കിയതിന് പിന്നിൽ സിപിഎമ്മിലെ ചിലരാണെന്നായിരുന്നു പാർട്ടിക്കുള്ളിൽ വിമർശനം. പിണറായി വിജയനെ പ്രകീർത്തിച്ച് തിരുവാതിരകളിയും സംഗീത ആൽബവുമൊക്കെ ഇറങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...