Connect with us

Hi, what are you looking for?

Kerala

‘രാമ രാമ പാഹിമാം’ സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്, കെ എസ് ചിത്രയെ ചീത്ത വിളിക്കേണ്ട കാര്യമെന്ത്? ശ്രീകുമാരൻ തമ്പി

ചിത്രയെ ചീത്ത വിളിക്കേണ്ട കാര്യമെന്ത്? തന്റെ പ്രസ്ഥാനത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കുന്നതിൽ എന്ത് അര്‍ത്ഥമാണുള്ളത് ? ശ്രീകുമാരൻ തമ്പി ചോദിക്കുന്നു.

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ദിവസം എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നും പറഞ്ഞതിന് കെ.എസ് ചിത്രയെ ചീത്ത വിളിക്കേണ്ട കാര്യമെന്തെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ചിത്രയെ പിന്തുണച്ച് രംഗത്തെത്തിയ ശ്രീകുമാരൻ തമ്പി, ചിത്രയെ എന്തിനാണ് എല്ലാവരും ചീത്ത വിളിക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഒപ്പം ശ്രീരാമനെ ആർ.എസ്.എസിന്റെ വകയായി കാണേണ്ടതില്ലെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

‘ആര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്ന വരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് ? സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട്. ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര – ശ്രീകുമാരൻ തമ്പി പറഞ്ഞു.

‘എംടി വാസുദേവന്‍ നായര്‍ മലയാളത്തിന്‍റെ തലമുതിര്‍ന്ന എഴുത്തുക്കാരനാണ്. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു. എന്നാല്‍, ആരും എം.ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും’ ശ്രീകുമാരൻ തമ്പി പറഞ്ഞു.

‘എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതില്‍ ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്?. ബിജെപിയുടോ യൊ ആര്‍എസ്എസിന്‍റെയോ വകയായി ശ്രീരാമനെ കാണുന്ന തുകൊണ്ടാണി കുഴപ്പം.’ ഒരു ന്യൂസ് ചാനലിനോട് സംസാരിക്കുക യായിരുന്നു ശ്രീകുമാരൻ തമ്പി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...