Connect with us

Hi, what are you looking for?

Exclusive

പേര് അങ്ങ് ചന്ദ്രനിൽ വരെ നാസയുടെ പുതിയ അവസരം

ആകാശ രഹസ്യങ്ങൾ മനുഷ്യന് എന്നും ആകാംക്ഷ ഉണ്ടാകുന്ന ഒരു കാര്യമാണ്. ഭൂമിയോട് അടുത്തുനിൽക്കുന്നത് കൊണ്ട് തന്നെ ചന്ദ്രനിൽ ഒന്ന് പോയാൽ കൊള്ളാമെന്ന് സ്വപ്‌നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല . അതുപോലെ തന്നെ ചാന്ദ്ര രഹസ്യങ്ങളും അറിയാൻ നമുക്ക് ഏറെ കൗതുകമാണ്. മനുഷ്യനെ ചന്ദ്രനിലേക് എത്തിക്കാനുള്ള നാസയുടെ ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . ചന്ദ്രനിൽ പോവുകയെന്ന ആഗ്രഹം നീളുമെങ്കിലും നമ്മുടെ പേര് ചന്ദ്രനിൽ എത്തിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് നാസ. നാസയുടെ ആദ്യ റോബോട്ടിക് ലൂണാർ റോവറായ വൈപ്പറിൽ (VIPER) ആണ് ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ പേരുകളും അയക്കാൻ അവസരം ലഭിക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ആസ്ട്രോബോട്ടിക് ടെക്നോളജീസ് ഗ്രിഫിന്‍ മിഷന്‍ ഒന്നിലാണ് വൈപ്പര്‍ റോവര്‍ വിക്ഷേപിക്കുക. 2024 അവസാനത്തോടെ ഫ്ളോറിഡയിലെ കേപ്പ് കനവറല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാവും വിക്ഷേപണം. ചന്ദ്രനിലെ ജലസാന്നിധ്യവും പരിസ്ഥിതിയും പഠിക്കുകയാണ് പ്രധാന ലക്ഷ്യം.ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് മനുഷ്യരെ അയക്കാന്‍ നാസയ്ക്ക് പദ്ധതിയുള്ളതിനാല്‍ പരമാവധി വിവരശേഖരണത്തിനുള്ള ശ്രമമാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ദീര്‍ഘകാല മനുഷ്യവാസത്തിന് അനുയോജ്യമാണെന്നാണ് കണക്കാക്കുന്നത്. നമ്മുടെ പേരുകൾ ചന്ദ്രനിലേക്ക് അയക്കുന്നതിനായി വൈപ്പർ ലിങ്ക് സന്ദർശിച്ച് നിങ്ങൾക്ക് ബോർഡിങ് പാസ് എടുക്കാം. നിങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള ഈ പാസ് ഡൗൺലോഡ് ചെയ്യാനുമാവും. മാർച്ച് 15 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പേരുകൾ പേടകത്തിൽ അപ് ലോഡ് ചെയ്ത് ചന്ദ്രനിലേക്ക് അയക്കും. ഇങ്ങനെ ചന്ദ്രനിലേക് അയക്കുന്ന പേടകത്തില്‍ ഓരോരുത്തരുടെ പേരു കൂടി അയക്കാൻ ഉള്ള സംവിധാനം ആദ്യമായി ഒരുക്കിയിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...