Connect with us

Hi, what are you looking for?

Crime,

ബാലനും ജയരാജനും കണ്ടംവഴി ഓടി, റിയാസിന്റെ നാവ് ഉപ്പിലിട്ടോ?

എന്നും പുതിയ പഴയ വിവാദങ്ങൾ കൊണ്ട് സംഭവബഹുലമാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയന്റെയും ജീവിതം. ഒരുപക്ഷെ ഈ വിവാദങ്ങൾ ഇല്ലെങ്കിൽ ഈ ജീവിതം തന്നെ വിരസമായേനെ. ഇതിനൊക്കെ കൂട്ടുനിൽക്കാൻ പറ്റുന്ന കുറച്ച് കാട്ടുകള്ളന്മാരും കൂടെയുണ്ട്. അത് പിണറായി തിരഞ്ഞെടുത്ത് കൂടെ കൂട്ടിയതാണ്. ഇപ്പോഴെന്താണ് എന്ന് വച്ചാൽ മാസപ്പടി വിവാദം അങ്ങ് ആളിക്കത്തി തുടങ്ങിയിരിക്കുകയാണ്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. എന്നാൽ ഈ വാർത്ത പുറത്തു വന്നതോടെ സി പി എം നേതാക്കൾ എ കെ ജി സെന്ററിൽ ഒളിച്ചിരിക്കുകയാണ്.

എന്തിനധികം സ്വന്തം ഭർത്താവ് മുഹമ്മദ് റിയാസിന്റെ നാവ് ഉണ്ടോ എന്ന് സംശയമാണ്. പാവം പെൺകുട്ടി എന്ന് പറഞ്ഞു ന്യായീകരണം അഴിച്ചുവിട്ട എ ക ബാലനും ഇ പി ജയരാജനുമൊക്കെ കണ്ടംവഴി ഓടി. ഈ വിഷയത്തിൽ എനക്കൊന്നും അറിഞ്ഞുകൂടെന്നായിരുന്നു എൽഡിഎഫ് കൺവീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം. എന്ത് കേന്ദ്ര ഏജൻസിയെന്ന് ചോദിച്ച അദ്ദേഹം, സംഭവം നോക്കിയിട്ടു പറയാമെന്നും പ്രതികരിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസും എ.കെ.ബാലനും ഒഴിഞ്ഞുമാറി. സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിലേക്ക് എത്തിയതായിരുന്നു നേതാക്കൾ.

മുഹമ്മദ് റിയാസ് കടലാസ് ഭർത്താവ് ആണെന്ന് പണ്ടേ പറച്ചിലുണ്ട്. റിയാസ് പിണറായിയുടെ വലംകൈ ആയി നിന്ന് പിണറായിയുടെ മകളുടെ ഭർത്താവ് പദവിയിലേക്കും അവിടെ നിന്ന് മൂത്തു പഴുക്കുന്നതിനു മുമ്പേ മന്ത്രി പദവിയിലേക്കും എത്തിയ ആളാണ്. അതുകൊണ്ടു തന്നെ ഈ രണ്ടു റോളും പിണറായിയുടെയും മകളുടെയും ഔദാര്യമാണ്. അതുകൊണ്ടു തന്നെ അവിടെ പ്രത്യേകിച്ച് റോളൊന്നുമില്ല. പിണറായിയുടെ കാലം കഴിയും മുമ്പ് റിയാസിന് ഒരു ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ് പിണറായി. എക്സാലോജിക്കിനെ കുറിച്ച് മാത്രമല്ല ആ കുടുംബത്തിന്റെ തട്ടിപ്പുകളെ കുറിച്ചും റിയാസിനും നന്നായി അറിയാം.

മാത്രമല്ല പിണറായിയേക്കാൾ വലിയ മാഫിയ തലൈവിയാണ് സ്വന്തം ഭാര്യ വീണ വിജയൻ എന്നും അറിയാം. അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിൽ കാര്യം കട്ടപ്പൊക. ബാലനും ഇ പിയുമൊക്കെ സത്യത്തിൽ പിണറായിയോടുള്ള സ്നേഹം വിശ്വാസം പേടി എന്നിവ കൊണ്ടാണ് പിന്താങ്ങുന്നത് എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ തിരിച്ചല്ലേ എന്ന് എന്നൊന്ന് മറിച്ച് ചിന്തിച്ചു നോക്കണം. പിണറായിക്കും കുടുംബത്തിനും എതിരെ ആരെന്ത് ആരോപണം ഉന്നയിച്ചാലും അവരെ മൂപ്പിച്ചു കൊടുക്കുന്ന രീതിയിലുള്ള പരോക്ഷ പ്രതികരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാവം പെൺകുട്ടി എന്ന പ്രതികരണം തന്നെ നോക്കുക. അതുകേൾക്കുന്ന ഏതൊരാളും വീണ്ടും വീണ്ടും ശക്തമായ തെളിവുകൾ സഹിതം രംഗത്തെത്താനാണ് നോക്കുക.

എന്തായാലൂം എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസ ത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിലുള്ളത്. കര്‍ണാടക ഡപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശങ്കര നാരായണന്‍, എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. സിഎംആർഎൽ, കെഎസ്ഐ‍ഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്.

മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും കുറ്റപ്പെടുത്തിയിരുന്നു. അതേസമയം വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനെതിരെ കടന്നാക്രമണം നടത്തിയാണ് സതീശൻ രംഗത്തുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസർക്കാർ അന്വേഷണ ത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മൗനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നവകേരള സദസ്സിനിടെ തരംതാണ രീതിയിൽ പ്രതിപക്ഷത്തുള്ള നേതാക്കളെ അധിക്ഷേപിച്ചയാളാണ് പൊതുമരാമത്ത് മന്ത്രി. ഇപ്പോൾ അദ്ദേഹത്തിന്റെ നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് വി.ഡി സതീശൻ ചോദിച്ചു.

കേരളത്തിൽ സിപിഎമ്മും സംഘ്പരിവാറും തമ്മിൽ രഹസ്യധാരണയുണ്ട്. സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും ഈ ധാരണ പ്രകാരമാണ് അന്വേഷണം നിലച്ചത്. എക്‌സാലോജിക്കിനെതിരായ അന്വേഷണവും നീതിപൂർവമായി നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. അന്വേഷണപരിധിയിലേക്ക് കെ.എസ്‌ഐ.ഡി.സി കൂടി എത്തിയത് ഗൗരവതരമായ കാര്യമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങ ളെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിനെതിരെയും രൂക്ഷവിമർശനമാണ് വി.ഡി സതീശൻ നടത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...