Connect with us

Hi, what are you looking for?

Crime,

ദൃശ്യം മോഡൽ അടച്ചിട്ട മുറിയിൽ തലയോട്ടി

കോഴിക്കോട് വടകരയിലെ കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തിയത് . കെട്ടിടം പൊളിച്ചു നീക്കുന്നവരാണ് ആദ്യം തലയോട്ടി കണ്ടത് . ഏകദേശം ആറുമാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം . പോലീസ് സ്ഥലത്തെത്തി എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. ദേശീയ പാത നവീകരണത്തിനായി കുറെ നാളുകളായി കടമുറി അടച്ചിട്ടിരുന്നു. പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി കിടന്നിരുന്നത് . കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും തലയോട്ടി കണ്ടെടുത്തത്. ഒരു വർഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. എന്നാൽ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതിൽ വ്യക്തത ആയിട്ടില്ല എന്ന് പോലീസ് പറഞ്ഞു . ഇന്ന് രാവിലെയാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...