Connect with us

Hi, what are you looking for?

Cinema

‘ലിപ്‌ലോക് സീന്‍ ചെയ്യാന്‍ ആദ്യം അല്‍പം ടെന്‍ഷനുണ്ടായിരുന്നു, അച്ഛനും അമ്മയും പറഞ്ഞു’ – രമ്യ നമ്പീശന്‍

ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് രമ്യ നമ്പീശന്‍. ട്രാഫിക് സിനിമ മുതലാണ് രമ്യയുടെ കരിയര്‍ മാറ്റിമറിക്കപ്പെടുന്നതെന്നു പറയാം. ഒരു വനിത പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ, കരിയറിലെ ആദ്യ ഘട്ടങ്ങളിലെ കഥാപാത്രങ്ങളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് പാളി പോയോ? എന്ന ചോദ്യത്തിന് രമ്യ നൽകിയിരിക്കുന്ന മറുപടി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ട്രാഫിക് സിനിമ മുതലാണ് തന്റെ കരിയര്‍ മാറിയത് എന്നാണ് രമ്യ പറഞ്ഞിരിക്കുന്നത്. ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍ ലിപ്‌ലോക് ചെയ്യാനുള്ള തീരുമാനം എടുത്തതിനെ പറ്റിയും രമ്യ നമ്പീശൻ പറഞ്ഞിട്ടുണ്ട്. ‘ട്രാഫിക് സിനിമ മുതലാണ് കരിയറില്‍ മാറ്റം വരുന്നത്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് ഇക്കാര്യത്തിൽ എനിക്ക് നന്ദി ഉണ്ട്. അവര്‍ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത്, പിസ, ഒക്കെ സംഭവിക്കാൻ ഇടവരുന്നത്. പലരും വേണ്ടെന്ന് വച്ച റോളുകള്‍ എന്നിലേക്ക് എത്തി. അവ കരിയറിലെ ഓര്‍ക്കപ്പെടുന്ന സിനിമകളായി മാറുകയായിരുന്നു.

തമിഴില്‍ സേതുപതി അതിൽ ഒന്നാണ്. ചാപ്പാ കുരിശ് സിനിമയിലെ ലിപ്‌ലോക്ക് സീന്‍ ചെയ്യാന്‍ ആദ്യം അല്‍പം ടെന്‍ഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. കഥയ്ക്ക് ആവശ്യമെങ്കില്‍ നീയത് ചെയ്യണം എന്ന് ആദ്യം പറഞ്ഞത് അച്ഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂര്‍ണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് എന്നാണ് അച്ഛന്‍ പറഞ്ഞ തന്നത്.

റിയല്‍ ലൈഫും റീല്‍ ലൈഫും ഒന്നായി കാണുന്നതെന്തി നിന്നും, റീല്‍ ലൈഫില്‍ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയല്‍ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അച്ഛൻ പറഞ്ഞ തന്നു. ആ സീന്‍ ഇല്ലെങ്കില്‍ ചാപ്പാ കുരിശ് എന്ന സിനിമയ്ക്ക് റെലവന്‍സേ ഇല്ല. അതിനാല്‍ ആ സീനുകള്‍ മാറ്റുകയില്ല. എന്നെ ഒഴിവാക്കുക എന്നതാണ് പോം വഴി. അപ്പോള്‍ നഷ്ടം എനിക്കാണ്. നല്ലൊരു കഥാപാത്രം കൈ വിട്ടു പോകും. അങ്ങനെയൊരു സാഹചര്യത്തില്‍ ബാക്കിയുള്ളവര്‍ എന്ത് പറഞ്ഞാലും ഹൗ യു ടേക്ക് ഇറ്റ് എന്നേയുള്ളൂ’ – രമ്യ നമ്പീശന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...