Connect with us

Hi, what are you looking for?

Kerala

പിണറായിക്ക് അസുഖം കടുക്കുന്നു, റിയാസിനു മുഖ്യമന്ത്രി കസേര കൊടുക്കാൻ നീക്കം

മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ചുമതല പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനെ ഏൽപിക്കാനുള്ള നീക്കം സജീവമാണ്.

3 തവണ ചികിൽസക്കായി അമേരിക്കയിലേക്ക് പറന്നപ്പോഴും മുഖ്യമന്ത്രിയുടെ ചാർജ് പിണറായി ആർക്കും കൈമാറിയിരുന്നില്ല. തന്റെ പിൻഗാമി മകളുടെ ഭർത്താവ് മുഹമ്മദ് റിയാസ് എന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി ഇതിലൂടെ നൽകുന്നതെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ നീക്കം സിപിഎം നേതാക്കൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

മന്ത്രിസഭയിൽ ആരും മുഖ്യമന്ത്രിയുടെ നീക്കത്തെ എതിർക്കില്ല. വാസവൻ, വീണ ജോർജ് , ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ സിപിഎം മന്ത്രിമാരും പിണറായി ഭക്തർ എന്നതു പോലെ റിയാസ് ഭക്തരും ആണ്. എം.ബി. രാജേഷ് മാത്രമാണ് റിയാസിൽ നിന്ന് അകലം പാലിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പോലും പരാജയപ്പെട്ട മുഹമ്മദ് റിയാസിന് മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് ആയതോടെയാണ് രാശി തെളിഞ്ഞത്.

സ്ഥലം എം.എൽ.എ യെ മാറ്റി റിയാസിനെ 2021 ൽ എം.എൽ.എ സീറ്റിൽ മൽസരിപ്പിച്ചതിൽ തുടങ്ങിയ പിണറായിയുടെ ഓരോ നീക്കവും വ്യക്തമായ കണക്കുകൂട്ടലിൽ ആയിരുന്നു. പുതിയ മന്ത്രിമാർ മതി എന്ന അടുത്ത തീരുമാനത്തിലൂടെ ആരോഗ്യ മന്ത്രി കസേര പ്രതീക്ഷിച്ച ശൈലജ ടീച്ചർ ഔട്ട്.2 തവണ എം.എൽ.എ ആയ ന്യൂനപക്ഷ സമുദായാംഗമായ എ.എൻ.ഷംസീർ മന്ത്രി കസേര സ്വപ്നം കണ്ട് ഇരിക്കുമ്പോൾ ഷംസീറിനെ വെട്ടി റിയാസിനെ മന്ത്രി കസേരയിൽ ഇരുത്തിയാളാണ് പിണറായി. അതും ഏറ്റവും സുപ്രധാനമായ മരാമത്ത് ടൂറിസം വകുപ്പിന്റെ തലപ്പത്ത്. പിണറായിയുടെ ശിപായി റോളിലാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവായ്ക്ക് എതിർവാ ഇല്ല. ഗോവിന്ദനെ പിണറായി പാർട്ടി സെക്രട്ടറിയാക്കിയത് ചുമ്മാതല്ല. റിയാസിന് മുഖ്യമന്ത്രിയുടെ ചാർജ് കൊടുക്കാനുള്ള നീക്കത്തിനും ഗോവിന്ദൻ ചിരിച്ചു കൊണ്ടു തലകുലുക്കും എന്ന് പിണറായിക്കറിയാം.

യെച്ചൂരിയും ഇ പി ജയരാജനും ഐസക്കും ബേബിയും ബാലനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള ആരോഗ്യം ഇല്ലെന്നും മുഖ്യമന്ത്രിക്കറിയാം. കൂടി പോയാൽ ജി. സുധാകരൻ മാത്രം ഒരു കവിത എഴുതി പ്രതികരിക്കും. അത്ര തന്നെ. മുഖ്യമന്ത്രിയുടെ ആരോഗ്യ നില കണക്കിലെടുത്താണ് നവകേരള സദസിന് ടോയ്ലെറ്റ് സൗകര്യമുള്ള ആഡംബര ബസ് തയ്യാറാക്കിയത്. കാരവൻ വാങ്ങുന്നതും ഈ പശ്ചാത്തലത്തിൽ ആണ്. ചികിൽസ രണ്ട് മാസം വരെ നീണ്ടേക്കും. 75 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ 2 തവണത്തെ അമേരിക്കൻ ചികിൽസക്ക് ചെലവായത്. യാത്ര, മറ്റ് അനുബന്ധ ചെലവുകൾ അടക്കം 2 അമേരിക്കൻ യാത്രയുടെ ചെലവ് 2 കോടിക്ക് മുകളിൽ വരും. ഭാര്യ കമല , പി.എ. സുനിഷ് എന്നിവരാണ് മുഖ്യമന്ത്രിയെ അമേരിക്കൻ യാത്രയിൽ അനുഗമിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞവർഷം രണ്ടുതവണ അമേരിക്കയിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് മാത്രം ചെലവായത് 72.09 ലക്ഷം രൂപ. അമേരിക്കയിലേക്കുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രാടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ മറ്റു ചെലവുകൾ കൂടാതെയാണിത്. 2022 ജനുവരി 11 മുതൽ 27 വരെനടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപയും 2022 ഏപ്രിൽ 26 മുതൽ മേയ് ഒമ്പതുവരെ നടത്തിയ ചികിത്സയ്ക്ക് 42.27 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ഈ തുക അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷ ലഭിച്ചതിനെത്തുടർന്ന് പൊതുഭരണ വകുപ്പിൽനിന്ന് തുക നൽകി ഉത്തരവിറക്കി. ചികിത്സയ്ക്കായി മുഖ്യമന്ത്രി മയോക്ലിനിക്കിലേക്ക് പോയപ്പോൾ ഭാര്യ കമല, പി.എ. സുനിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

എം.എൽ.എ. ഹോസ്റ്റലിലെ ഹെൽത്ത് ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയ ചികിത്സയുടെ ചെലവ് സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 2022 ഏപ്രിൽ 21 മുതൽ 2022 ഡിസംബർവരെ ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ അവർക്കായി 47,796 രൂപ ചെലവായി. മുഖ്യമന്ത്രിക്ക് ഇതേക്ലിനിക്കിൽ ചെലവായത് 28,646 രൂപയാണ്. 2021 ഏപ്രിൽ 16 മുതൽ 2021 ഓഗസ്റ്റ് വരെ ഇരുവരുടെയും ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലെ ചികിത്സയ്ക്ക് 42,057 രൂപയും അനുവദിച്ചിരുന്നു. ചികിത്സാചെലവ് അനുവദിച്ചെങ്കിലും മുഖ്യമന്ത്രി അമേരിക്കയിലെ മയോക്ലിനിക്കൽ എന്ത് ചികിത്സയാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കെ.പി.സി.സി. സെക്രട്ടറി സി.ആർ. പ്രാണകുമാർ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും മറുപടി നൽകിയിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...