Connect with us

Hi, what are you looking for?

Cinema

‘കേറ്റ് വിൻസ്ലെറ്റ് ഓസ്കർ സൂക്ഷിച്ചിരിക്കുന്നത് കക്കൂസിൽ’ നഗ്ന സത്യം ഒരു കൂസലുമില്ലാതെ വെളിപ്പെടുത്തി കേറ്റ് വിൻസ്ലെറ്റ്

സിനിമ ലോകത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഓസ്കർ പുരസ്ക്കാരം. ടൈറ്റാനിക് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും ഓസ്കർ അവാർഡ് ജേതാവ് കേറ്റ് വിൻസ്ലെറ്റ് പ്രിയങ്കരിയാണ്. അവർ തനിക്ക് ലഭിച്ച ഓസ്കർ പുരസ്ക്കാരം ബാത്ത് റൂമിലാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത് എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് വെറും ഒരു വാർത്തയല്ല. ഓസ്കർ അവാർഡ് ജേതാവ് കേറ്റ് വിൻസ്ലെറ്റിന്റെ വെളിപ്പെടുത്തലാണിത്.

2009-ൽ ‘ദി റീഡർ’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം അവർ സ്വന്തമാക്കുന്നത്. ആറ് തവണ ഓസ്കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട കേറ്റ് വിൻസ്ലെറ്റ് തന്റെ ഓസ്കർ സൂക്ഷിച്ച് വെച്ചിരിക്കുന്നത് എവിടെയാണെന്ന് വെളിപ്പെടുത്തിയി രിക്കുന്നതാണ് സിനിമ ലോകത്തെ ആകെ അമ്പരപ്പിച്ചിരിക്കുന്നത്.

‘ഓസ്കർ അവാർഡ് എവിടെ സൂക്ഷിക്കും എന്ന കാര്യം ഏറെ നേരം ആലോചിച്ച ശേഷമാണ് ബാത്ത് റൂമാണ് അതിനു പറ്റിയ മികച്ച സ്ഥലമെന്ന് ഞാൻ മനസിലാക്കിയത്.അതിനൊരു കാരണമുണ്ട്, വളരെ ചെറുപ്പമായിരുന്നപ്പോൾ, ഓസ്‌കാർ ലഭിക്കുന്നതിനും മുൻപ് എമ്മ തോംസണിന്റെ വീട്ടിൽ പോയത് ഞാൻ ഓർക്കുന്നു.

അവരുടെ ഓസ്കാർ ബാത്ത്റൂമിന്റെ പുറകിലായിരുന്നു സൂക്ഷിച്ചിരുന്നത്, ഞാൻ അത് എടുത്തു, വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ഓസ്കാർ പ്രസംഗം നടത്തുകയായിരുന്നു. എനിക്കത് വിശ്വസിക്കാനായില്ല. നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും കൈവിടരുത്’ എന്നാണ് ഒരു അമേരിക്കൻഗ്രഹാം നോർട്ടൻ ഷോയിൽ കേറ്റ് വിൻസ്ലെറ്റ് അന്ന് പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...