Connect with us

Hi, what are you looking for?

Cinema

വിവാഹത്തെ പറ്റി ഇപ്പോഴൊരു പ്രസ്താവന നടത്താൻ ഞാനില്ല – മീന

വിവാഹത്തെ പറ്റി ഇപ്പോഴൊരു പ്രസ്താവന നടത്താൻ ഞാനില്ലെന്ന് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം മീന. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ മീനയുടെ ഭർത്താവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2022 ജൂണിലായിരുന്നു മരിച്ചത്. അത് വലിയ രീതിയിൽ മീനയെ ബാധിച്ചിരുന്നു. അതിൽ പിന്നെ മാധ്യമങ്ങൾ വിടാതെ മീനയോട് ചോദിച്ചിരുന്ന ഒന്നാണ് മറ്റൊരു വിവാഹത്തെ കുറിച്ച്. ഇപ്പോഴിതാ അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മീന.

“ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഞാൻ ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.” മീന പറയുന്നു.

‘ഞാൻ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്, വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അവിവാഹിതയായി തന്നെ തുടരാം.’ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീന പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...