Connect with us

Hi, what are you looking for?

Kerala

സജി ചെറിയാൻ വിവരദോഷി, മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തെറിയണം – പി.സി.ജോര്‍ജ്

കാഞ്ഞിരപ്പള്ളി . സജി ചെറിയാനെപ്പോലുള്ള വിവരദോഷികളെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും അര്‍ഹതയില്ലാതെ വീണ്ടും ലഭിച്ച മന്ത്രി സ്ഥാനത്തിന്റെ രോമാഞ്ചത്തിലാണ് സജി ചെറിയാനെന്നും ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്.

ക്രൈസ്തവ മന്ത്രിമാരെ കൊണ്ട് ബിഷപ്പുമാരെ അസഭ്യം വിളിപ്പിക്കുന്നത് പിണറായി വിജയന്റെ ഗൂഢാലോചനയാണ്. മുസ്ലിം സമുദായത്തിലെ തീവ്രവാദികളെ പോലും പ്രീണിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരെ സ്ഥാനത്തും അസ്ഥാനത്തും അപമാനിക്കുന്നു – പി.സി.ജോര്‍ജ് പറഞ്ഞു.

പള്ളികള്‍ നിരങ്ങി എംഎല്‍എ ആയ സജി ചെറിയാനെ ബഹിഷ്‌കരിക്കാന്‍ ക്രൈസ്തവ സമുദായം തയാറാകണം. പ്രധാനമന്ത്രിയേയും, മുഖ്യമന്ത്രിയേയും തുല്യ പരിഗണനയില്‍ കണ്ട മതമേലദ്ധ്യക്ഷന്മാര്‍ക്ക് പ്രവര്‍ത്തന മികവുകൊണ്ട് ബിജെപിയോട് ആഭിമുഖ്യം തോന്നിയാല്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല – പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ ആക്ഷേപവാക്കുകളിലൂടെ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ്. സജി ചെറിയാന്റെ അഹങ്കാരം നിറഞ്ഞതും അബദ്ധ ജഡിലവുമായ വാക്കുകള്‍ കേരള സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണ് – കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചത് പൗരധര്‍മ്മമായാണ് കാണേണ്ടത്. ക്രൈസ്തവ മേലധ്യക്ഷന്മാര്‍ അധികാരികളുടെ ക്ഷണം സ്വീകരിക്കുന്നത് പാര്‍ട്ടി നോക്കി അല്ല എന്ന വസ്തുത മറന്നുകൊണ്ടാണ് സജി ചെറിയാന്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ചത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറര്‍ ഫിലിപ്പ് വെളിയത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...