Connect with us

Hi, what are you looking for?

Kerala

ആരോഗ്യസ്ഥിതി മോശമായി, രാജിവെക്കാനൊരുങ്ങി പിണറായി, ഇനി അമേരിക്കയിലേക്ക്

നവകേരള സദസ്സ് കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് രോഗം മൂർച്ഛിച്ചതായി റിപോർട്ടുകൾ പുറത്ത്. ഏറെ ദിനങ്ങൾ നീണ്ടു നിന്ന നവകേരള യാത്രയ്ക്ക് ശേഷം മുഖ്യൻ കൂടുതൽ ക്ഷീണിതനായി എന്നാണ് പുറത്ത് വരുന്ന വാർത്ത. ഏറെ നാളുകളായി അർബുദ ബാധിതനായി വിദേശത്ത് വിദഗ്ധ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അലച്ചിലുകൾ രോഗാവസ്ഥയെ പ്രതികൂലമായി ബാധിച്ചു ന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് . അതിനാൽ തന്നെ ഇനി കാറിലുള്ള യാത്രകൾ പോലും ദുസ്സഹമാവും. അതുകൊണ്ട് മുഖ്യമന്ത്രിക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ അത്യാഢംബര കാരവാന് വാങ്ങാനാണ് തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എ ആർ അജിത്കുമാറാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വെച്ചത്.

യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണമെ ന്നാണ് അജിത് കുമാർ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഓഫിസ് സൗകര്യമൊരുക്കാൻ കാരവനു സാധിക്കും. രണ്ടോ മൂന്നോ സ്റ്റാഫിനൊപ്പം സഞ്ചരിക്കാനാവുന്ന, വിഡിയോ കോൺഫറൻസിങ് സൗകര്യമുള്ള വാഹനമാണ് അഭികാമ്യമെന്നും അജിത് കുമാർ പറഞ്ഞു.

രണ്ടോ മൂന്നോ സ്റ്റാഫിനുകൂടി അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ സംവിധാനമൊരുക്കുമ്പോൾ മുഖ്യന്റെ ആരോഗ്യനില കണക്കിലെടുത്ത് ഡോക്ടറുടെ സേവനം കൂടി ഇതിനൊപ്പം ഉറപ്പു വരുത്താനുള്ള നീക്കവും ഉണ്ട്. എന്നാൽ ആരോഗ്യനില കൂടുതൽ ഗുരുതരമായി തുടർന്നാൽ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് തന്നെ പറക്കേണ്ടതായി വരും . പക്ഷെ എല്ലാ തവണത്തേയും പോലെ വിദേശത്തിരുന്നു കേരളം ഭരിക്കാമെന്നുള്ള മുഖ്യന്റെ വ്യാമോഹം നടന്നേക്കില്ല. കാരണം കേരളത്തിന്റെ ക്രമസമാധാന നില നാൾക്കുനാൾ വഷളായി ക്കൊണ്ടിരി ക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അസ്സാന്നിദ്ധ്യം പ്രശ്നങ്ങൾ രൂക്ഷമാക്കും.

അതുകൊണ്ട് തന്നെ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നാൽ മുഖ്യമന്ത്രി രാജി സമർപ്പിക്കുമെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പകരം എം വി ഗോവിന്ദൻ മുഖ്യമന്ത്രിക്കസേരയിലേക്ക് വരുമെന്നും ശ്രുതി പരക്കുന്നുണ്ട്. ഇന്നത്തെ അവസ്ഥയിൽ പിണറായി വിജയൻ കേരളത്തിൽ തുടർന്നാൽ ലാവ്‌ലിൻ മുതൽ മാസപ്പടി വരെ നീണ്ടു നിൽക്കുന്ന ഏതെങ്കിലുമൊരു കേസിൽ മുഖ്യനും കുടുംബവും അകത്താകുമെന്നു ഏകദേശം ഉറപ്പാണ്. അങ്ങനെയൊരു അവസ്ഥ വരും മുൻപ് തന്നെ കട്ട് സമ്പാദിച്ചതെല്ലാമെടുത്ത് രാജ്യം തന്നെ വിടാനുള്ള നീക്കത്തിലാണ് പിണറായിയും കുടുംബവും. അതിനാൽ രാജി ഏറെ വൈകിയേക്കില്ലെന്നാണ് സൂചന.

മുഖ്യനും പരിവാരങ്ങളും കേരളം ചുറ്റാനുപയോഗിച്ച നവകേരള ബസ് പോലീസ് കസ്റ്റഡിയിൽ . നവകേരള സദസ്സിന്റെ ഔദ്യോഗിക സമാപനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത് ഔദ്യോഗിക വാഹനങ്ങളിലാണ്. 36 ദിവസം നീണ്ടുനിന്ന നവകേരളയാത്ര സമാപിച്ചതിനു പിന്നാലെ വീണ്ടും മുഖ്യൻ ഭരണകാര്യങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാൽ കാനം രാജേന്ദ്രൻ മരിച്ചതിനെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പ്രചാരണം ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്നുണ്ട്. അതിനുശേഷമാവും രാജി സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ പുറത്ത് വരൂ.

അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ രണ്ടര വര്ഷം പിന്നിട്ടതോടെ മന്ത്രിസഭയിലേക്ക് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കൂടി എത്തുകയാണ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ​ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. അതേസമയം കോൺഗ്രസ് ഗണേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയെ അപമാനിച്ച വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ എന്നും അതുകൊണ്ട് കോൺഗ്രസ് പാർട്ടി സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽഡിഎഫും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഗണേഷിനെതിരെ കേസുണ്ടെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഉമ്മൻചാണ്ടി അപകീർത്തിപ്പെ ടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും ആ ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയാണ് ഗണേഷെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

കേരളത്തിൻ്റെ ഹൃദയത്തിലുള്ള ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായ ആളെ മന്ത്രിയാക്കിയതിലൂടെ അധികാര ത്തില്‍ എത്തിയതിന് പിണറായി നന്ദി പ്രകാശിപ്പിക്കുകയാണ്. സംസ്ഥാനത്ത് നൂറ് കണക്കിന് കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്നാണ് വിഡി സതീശൻ വ്യക്തമാക്കിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...