Connect with us

Hi, what are you looking for?

Crime,

ഷഹന ഷാജിയുടെ ജീവനെടുത്തത് ഭർതൃമാതാവിന്റെ മാനസിക പീഡനം

തിരുവനന്തപുരം . തിരുവല്ലത്ത് യുവതി ചൊവ്വാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത് ഭർതൃമാതാവിന്റെ മാനസിക പീഡനം മൂലമാണെന്ന വിവരങ്ങൾ പുറത്ത്. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഷഹന കഴിഞ്ഞ മൂന്ന് മാസമായി ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെ ത്തുടർന്ന് സ്വന്തം വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച ഭർതൃവീട്ടിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് നൗഫൽ ആവശ്യപ്പെട്ടു. എന്നാൽ പോകാൻ ഷഹന കൂട്ടാക്കിയില്ല. തുടർന്ന് നൗഫൽ വീട്ടിലെത്തി ഒന്നരമാസം പ്രായമുള്ള കു‌ഞ്ഞിനെ ബലമായി വീട്ടിലേയ്ക്ക് എടുത്ത് കൊണ്ടുപോയി. ഇതിനു പിന്നാലെ ഷഹന മുറിയിൽ കയറി വാതിലട‌ക്കുകയാണ് ഉണ്ടായത്. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തിട്ടുണ്ട്. ഭർതൃമാതാവിന്റെ മാനസിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ബുധനാഴ്ച ഷഹനയുടെ വീട്ടുകാർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമാകും നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...