Connect with us

Hi, what are you looking for?

Crime,

‘എന്തായാലും ഗാന്ധി മരിച്ചതല്ലേ’, രാഷ്ട്രപിതാവിന് കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോയിലൂടെ അപമാനിച്ച് എസ്എഫ്ഐ നേതാവ്

രാഷ്ട്രപിതാവിനെ അപമാനിച്ച് ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ നേതാവ് കൂടിയായ എസ്എഫ്ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്താണ് ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ സംഭവത്തെ പറ്റി അന്വേഷിച്ച് പ്രതികരിക്കാമെന്നാണ് എസ് എഫ് ഐ യുടെ പ്രതികരണം.

‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന പരിഹാസം നടത്തി കൊണ്ടായിരുന്നു നാസർ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് ഇട്ടു വീഡിയോ ചിത്രീകരിച്ചത്. നാസറിന്റെ കൂടെയുള്ളവർ തന്നെയാണ് ഇത് പകർത്തിയിരിക്കുന്നത്. എസ്എഫ്ഐ നേതാവ് മഹാത്മാ ​ഗാന്ധിയെ അവഹേളിച്ച സംഭവം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചിട്ടുണ്ട്. അതേസമയം സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വവും അറിയിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...