Connect with us

Hi, what are you looking for?

Kerala

മറിയക്കുട്ടി എന്ന വി ഐ പി യുടെ മുന്നിൽ തോറ്റു തുന്നം പാടി പിണറായി സർക്കാർ

ക്ഷേമ പെൻഷൻ കൊടുക്കാതെ കേരളത്തിലെ പാവങ്ങളെ നരകഗതിലേക്ക് തള്ളിവിട്ട പിണറായി സർക്കാരിന് മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയിൽ രൂക്ഷ വിമർശനം. മാറിയകുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ അഭിഭാഷകൻ കോടതിയുടെ വിമർശനം കേട്ട് തിരിഞ്ഞു നോക്കാതെ കണ്ടം വഴി ഓടി.

ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. ഇത് ഹൃദയഭേദകമാണ്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാല്‍ ഇവിടെ ആളുകള്‍ക്ക് ജീവിക്കണ്ടേയെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരും കോടതിയും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നതോടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചോടുകയായിരുന്നു. കോടതി അനാവശ്യമായ കാര്യങ്ങള്‍ പറയുന്നുവെന്നായിരുന്നു ആദ്യം സര്‍ക്കാരിന്റെ വാദം. ഇതോടെ താന്‍ എന്ത് തെറ്റാണ് പറഞ്ഞതെന്ന് പറയണമെന്ന് കോടതി പറഞ്ഞു. ഇതിനിടെ തനിക്ക് മാത്രമായി പെന്‍ഷന്‍ വേണ്ടെന്നും എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്നും മറിയക്കുട്ടി ആവശ്യപ്പെdukayum ഉണ്ടായി.

‘ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹര്‍ജിക്കാരിക്ക് വേണമെങ്കില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെന്‍ഷന്‍ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉത്തരവാദിത്വം തളളിക്കളയരുത്. ഹര്‍ജിക്കാരിക്ക് കിട്ടാനുളള 4500 രൂപ കൊടുക്കാന്‍ പലരും തയാറായേക്കും. പക്ഷേ ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തില്‍ അവര്‍ക്ക് മാന്യതയുണ്ട്. ഇത് കൂടി കോടതിക്ക് ഓര്‍ക്കേണ്ടതുണ്ട്.’ എന്നായിരുന്നു കോടതി പറഞ്ഞത്.

ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ വയ്ക്കുമെന്ന് കോടതി വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകരെ അടക്കം ഉള്‍പ്പെടുത്തി സാഹചര്യം പരിശോധിക്കും. ഇങ്ങനെ സര്‍ക്കാര്‍ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാരിക്ക് താല്പര്യമുണ്ടെങ്കില്‍ കോടതി വഴി സഹായിക്കാന്‍ തയ്യാറാണെന്നും കോടതി മാറിയ കുട്ടിയെ അറിയിച്ചു. ഇതോടെയാണ് തനിക്ക് മാത്രമായി പെന്‍ഷന്‍ വേണ്ടെന്ന നിലപാട് മറിയക്കുട്ടി സ്വീകരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...