Connect with us

Hi, what are you looking for?

Cinema

രഞ്ജിത്തിന്റെ കള്ളക്കളിയെല്ലാം പൊളിഞ്ഞു, ഇറങ്ങി പോയി തന്നൂടെയെന്ന് സോഷ്യൽ മീഡിയ

ചലച്ചിത്ര മേളയുടെ സമാനപനത്തിൽ കൂവൽ കിട്ടിയത് രഞ്ജിത്തിനായിരുന്നു. കഴിഞ്ഞ മേളയിലും ഇതുണ്ടായി. 2022ലും സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് കാണികൾ കൂവിയത്. എന്നാൽ, കൂവൽ പുത്തരിയല്ലെന്നും കൂകി തോൽപ്പിക്കാൻ ആകില്ലെന്നും രഞ്ജിത്ത് കൂവലിന് മറുപടിയായി കഴിഞ്ഞ തവണ പറഞ്ഞു. എന്നാൽ ഇത്തവണ കൂവിയവരെ കുറ്റപ്പെടുത്തിയില്ല. ഇതിന് കാരണം കൂവുന്നത് ഇടതുപക്ഷത്തുള്ളവരാകാമെന്ന തിരിച്ചറിവിലാണെന്നാണ് വിലയിരുത്തൽ. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുകയാണ് രഞ്ജിത്തെ ഒന്ന് ഇറങ്ങിപ്പോയി തന്നൂടെ എന്ന്.

ഏതായാലും വിവാദങ്ങൾ പറയാതെ തന്നെ വിമർശിക്കുന്നവർക്ക് രഞ്ജിത് മറുപടിയും നൽകി. അതിനിടെ രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയതായും സൂചനയുണ്ട്. സിനിമ കാണാൻ സീറ്റ് കിട്ടാത്തവരാണ് കഴിഞ്ഞ വർഷം പ്രതിഷേധിച്ചതെങ്കിൽ ഇത്തവണ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. മേളയുടെ വിജയം അതിന്റെ അണിയറപ്രവർത്തകരുടെ വിജയമാണെന്ന് ചലച്ചിത്ര അക്കാദമിയിലെ ഓരോ അംഗങ്ങളുടെയും പേരെടുത്ത് പരാമർശിച്ച് രഞ്ജിത്ത് ഇത്തവണ പറഞ്ഞത് വിമർശനം ഉന്നയിച്ചവരെ ലക്ഷ്യമിട്ടായിരുന്നു.

ചലച്ചിത്ര അക്കാഡമിയിലെ മുഴുവൻ ജീവനക്കാരേയും അണിനിരത്താനായിരുന്നു ശ്രമം. അക്കാദമിയുടെ വൈസ് ചെയർമാൻ പ്രേംകുമാർ, ജനറൽ സെക്രട്ടറിയേയും വേദിയിലേക്ക് ക്ഷണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗങ്ങളെ പൂർണമായും മാറ്റിനിർത്തിക്കൊണ്ടായിരുന്നു രഞ്ജിത്തിന്റെ പ്രസംഗം.അതിനിടെ ചലച്ചിത്ര അക്കാദമി അംഗങ്ങൾ നടത്തിയ സമാന്തര യോഗത്തിൽ കുക്കു പരമേശ്വരൻ പങ്കെടുത്തില്ലെന്ന ചെയർമാൻ രഞ്ജിത്തിന്റെ വാദം പൊളിയുകയാണ്.

കുക്കുവും സോഹൻ സീനു ലാലും യോഗത്തിൽ ഓൺലൈനായി പങ്കെടുത്തതായി തെളിവുകൾ പുറത്തു വന്നു. സമാന്തരയോഗത്തിന്റെ മിനുട്സ് രഞ്ജിത്തിന്റെ വാദം പൊളിക്കുന്നതാണ്. രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട യോഗത്തിന്റെ മിനുട്സ് അക്കാദമി സെക്രട്ടറിക്കും കൈമാറിയതായാണു വിവരം. ഒരു സമാന്തരയോഗവും നടന്നിട്ടില്ലെന്നാണ് രഞ്ജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. നടന്നുവെന്നു പറഞ്ഞു പുറത്തുവരുന്ന പേരുകളിൽ മൂന്നുപേർ അക്കാദമിയിൽ ബന്ധപ്പെട്ട് സെക്രട്ടറിയോട് സംസാരിച്ചിരുന്നു. കുക്കു പരമേശ്വരൻ, സോഹൻ സീനു ലാൽ, സിബു കെ തോമസ് എന്നിവരാണ് അവർ.

ഇങ്ങനെയൊരു യോഗം നടന്നിട്ടില്ല. ഓൺലൈനിലും തങ്ങൾ പങ്കെടുത്തിട്ടില്ല. അക്കാദമിക്കും ചെയർമാനുമെതിരെ ഒരു നീക്കത്തിനും തങ്ങളുണ്ടാകില്ലെന്നും ഇവർ വ്യക്തമാക്കിയതാണെന്നും രഞ്ജിത്ത് അവകാശപ്പെട്ടിരുന്നു. 1984 തൊട്ട് തന്റെ സുഹൃത്താണ് കുക്കു. ഇത്തവണ സജീവമായി അവർ തന്റെ കൂടെയുണ്ടായിരുന്നുവെന്നും അവർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. എന്നാൽ, ഈ വാദങ്ങളെല്ലാം പൊളിക്കുന്ന തരത്തിലുള്ള വിവരങ്ങളാണു പുറത്തുവരുന്നത്. അക്കാദമിയുടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് ഒൻപതുപേർ സമാന്തര യോഗത്തിൽ പങ്കെടുത്തതായി വ്യക്തമാക്കുന്ന മിനുട്സ് പുറത്തുവന്നിട്ടുണ്ട്. കുക്കുവും സോഹനും ഓൺലൈനായാണു പങ്കെടുത്തതെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുക്കു പരമേശ്വരനെ അപമാനിച്ച താൽക്കാലിക ജീവനക്കാരിക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയരുകയും ചെയ്തതായാണു പുറത്തുവരുന്ന വിവരം. ഇതെല്ലാം അക്കാഡമിയിലെ വിവാദങ്ങളെ പുതിയ തലത്തിൽ എത്തിക്കുകയാണ്.

അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിരുന്ന് അക്കാദമിയെ അവഹേളിക്കുന്ന പരാമർശമാണ് രഞ്ജിത്ത് നടത്തുന്നതെന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ ആരോപിച്ചിരുന്നു. ഐ.എഫ്.എഫ്.കെ ചെയർമാൻ രഞ്ജിത്ത് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അക്കാദമിയിൽ ജനാധിപത്യമില്ലെന്നും ജനറൽ കൗൺസിൽ അംഗങ്ങൾ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജീവനക്കാരെ മുഴുവൻ അണിനിരത്തിയുള്ള ഇടപെടൽ. അതിനിടെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങൾ പറയുന്നു. തങ്ങൾക്ക് ചെയർമാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവർ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയർമാൻ നടക്കുന്നതുകൊണ്ടല്ല ഫെസ്റ്റിവൽ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയർമാൻ ആ സ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്താനും സൗഹാർദ്ദപൂർവ്വം ശ്രമിച്ചിട്ടുണ്ട്. ആർട്ടിസ്റ്റുകളെ വളരെ മോശമായ രീതിയിൽ മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആർട്ടിസ്റ്റുകളാണ്. അവരവർക്ക് തങ്ങളുടേതായ പരിമിതികൾ ഉണ്ടാകാം. അതിനെ പുച്ഛിച്ച് തള്ളുന്ന സമീപനം ആണ് രഞ്ജിത്തിന്റേത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷൻ അല്ല. ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്‌നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടിയും കള്ളത്തരങ്ങളും ആണ് രഞ്ജിത്ത് പറയുന്നത്. സർക്കാരിനെ തന്നെ അപകീർത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ഞങ്ങൾ ആർക്കും എതിരല്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഒന്നുകിൽ രഞ്ജിത് തന്റെ പരാമർശങ്ങൾ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം’, എന്നും മനോജ് കാന പറഞ്ഞു.

അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്‌സിക്യുട്ടീവ് മെമ്പർമാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയർമാൻ അല്ലെന്നും അതേററ്റിയും ചെർമാൻ അല്ലെന്നും കൗൺസിൽ അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്‌കെ നടക്കുന്ന സാഹചര്യത്തിൽ, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാൻ തങ്ങൾക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാൽ ചെയർമാന്റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങൾ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...