Connect with us

Hi, what are you looking for?

Kerala

ഇനി ഗവർണറെ തൊട്ടാൽ കളി മാറും, SFI ക്കാരെ ഒതുക്കിക്കൊ, വലിച്ചു കീറി ഒട്ടിക്കും

പിണറായി വിജയൻ സർ ഇതുവരെ കണ്ടിട്ടുള്ള ആളുകളെ പോലെയല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറുതെ ഞാണുക്ക് പിള്ളേരെ ഇറക്കിയാൽ ഒന്നും പേടിക്കുന്ന മുതലല്ല. ഗവർണർ തിരിച്ചും കലിപ്പിലാണ്. ഏതവസ്ഥയിലും പ്രതികരിക്കുമെന്ന് കണ്ടു തന്നെ അറിയണം. പിണറായി കണ്ടിട്ടുള്ളത് മുഴുവൻ എസ് എഫ് ഐ എന്ന് കേൾക്കുമ്പോഴേ മുള്ളുന്ന നേതാക്കളെയാണ്. അവരുടെ രണ്ടു വാചകമടി കേൾക്കുമ്പോൾ മുട്ടിടിക്കും. ഇല്ലെങ്കിൽ പിണറായി പണിയും എന്നറിയാം.

ഇതിപ്പോ പിണറായിയുടെ തന്നെ ഉള്ള ലെവൽ എല്ലാം പോയിക്കിടക്കുകയാണ്. പിള്ളേര് പോയി പണി എടുത്തു അവിടെ ഗവർണർ ഒതുങ്ങുമെന്നാണ് കരുതിയത്. അത് ഒത്തില്ല. ഇതിപ്പോ ഇനിയും വേണ്ടിവന്നാൽ താൻ ഇറങ്ങുന്ന എന്നാണു പറയുന്നത്. ഇനിയും തന്റെയടുത്ത് കളിയ്ക്കാൻ വന്നാൽ ഒക്കത്തിനെയും വലിച്ചുകീറി അടുപ്പിൽ വയ്ക്കുമെന്നാണ് പറയുന്നത്. പിണറായി മറ്റുള്ളവർക്ക് ഇല്ലാത്ത ഒരു സാധനം അങ്ങേർക്കുണ്ട്. പ്രത്യേകിച്ച് നിങ്ങൾക്കില്ലാത്ത ഒന്ന്. അതായത്, നട്ടെല്ല്.

എസ്എഫ്‌ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകൾ എന്ന് തന്നെയായാണ് വിളിച്ചത്. എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളിക്കുന്നത് താനല്ലെന്നും എസ് എഫ് ഐയുടെ വെല്ലുവളി ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.

എസ്.എഫ്.ഐ തടയില്ലെന്നും പ്രതിഷേധം തുടരുമെന്നുമാണ് ഇപ്പോൾ പറയുന്നത്. അപ്പോൾ നേരത്തെ തടഞ്ഞുവെന്ന് സമ്മതിക്കുകയല്ലേ? അവർ നിലപാട് മാറ്റിയോ എന്നും ഗവർണർ ചോദിച്ചു. കാറിന് സമീപത്തെത്തിയാൽ കാർ നിർത്തുകയും പുറത്തിറങ്ങുകയും ചെയ്യും. ജനാധിപത്യരാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രതിഷേധങ്ങളെ താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അകലെ നിന്ന് കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങുമെന്ന് ആവർത്തിക്കുകയാണ് ഗവർണർ. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനർ ഉയർത്താനുള്ള അവകാശം എസ്എഫ്‌ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സുരക്ഷയിൽ ആകുലതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ശനിയാഴ്ച കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുന്നത്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ?ഗവർണർക്കായി ഒരുക്കിയിരിക്കുന്നത്.

ഗവർണറുടെ കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടി നടക്കുന്നയിടത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഗവർണറുടെ വാഹനത്തിന് ഇരുവശത്തും പൊലീസ് വാഹനങ്ങളുണ്ടാകും. അകമ്പടിയായി 15 വാഹനങ്ങളും. റോഡിന് ഇരുവശത്തും പൊലീസ് സന്നാഹമുണ്ടാകും. പ്രധാന റൂട്ടിന് പുറമെ രണ്ട് രഹസ്യ റൂട്ടുകളും ഒരുക്കും. പ്രതിഷേധക്കാരെ കണ്ടാൽ കരുതൽ തടങ്കലിലാക്കും. ഗവർണ്ണർ പങ്കെടുക്കുന്ന പരിപാടി വേദികളിലും രാജ്ഭവന് ചുറ്റും ‘റിങ് സുരക്ഷ’യൊരുക്കുകയും ചെയ്യും. പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വരും.

എസ്.എഫ്.ഐ ഉൾപ്പെടെ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ നടപടികൾ. സംഘ്പരിവാർ ബന്ധമുള്ളവരെ സർവകലാശാല സെനറ്റുകളിൽ തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ചാൻസലർ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഗവർണ്ണർ രണ്ട് ദിവസം താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും വേദികളിലും തന്നെ കനത്ത പൊലീസ് ബന്തവസ്സുണ്ട്. 150 ലേറെ പൊലീസുകാരെ ഗവർണ്ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാർ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിഷേധം എങ്ങിനെയായിരിക്കുമെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയിട്ടില്ലെങ്കിലും പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്ങനെയൊക്കെ വിരട്ടാൻ നോക്കിയാലും ഗവർണർ വിരണ്ടോടില്ല എന്ന് പിണറായിക്ക് നന്നായിട്ട് അറിയാം. കേന്ദ്രം ഗവർണർക്കൊപ്പമാണ് ഉള്ളത്. കേന്ദ്ര സുരക്ഷാ ഏജൻസിയും CISF ഉം ഗവർണറുടെ സുരക്ഷയ്ക്ക് എത്തും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...