Connect with us

Hi, what are you looking for?

Cinema

എന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുതെന്ന് നയൻതാര

തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുതെന്ന് തെന്നിന്ത്യൻ സിനിമാ രംഗത്ത് കരിയർ ഗ്രാഫിൽ ഏറ്റവും മുന്നിൽ തിളങ്ങുന്ന നടി നയൻതാര. ഇപ്പോഴിതാ തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതിനെ വിലക്കി എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രം അന്നപൂരണിയുടെ പ്രമോഷൻ പരിപാടിയ്ക്കി ടെയായിരുന്നു നയന്റെ പ്രതികരണം.

തന്റെ കരിയറിൽ അത്തരത്തിൽ ഒരു വിളിക്ക് വേണ്ടിയുള്ള വലിയ കഥാപാത്ര തെരഞ്ഞടുപ്പുകൾ ഞാൻ നടത്തിയിട്ടില്ല. പക്ഷെ ചിലർ അത് വിളിക്കുന്നത് സന്തോഷത്തോടെയാണ്. എന്നാൽ പത്തുപേർ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുമ്പോൾ 40 പേർ അത് ഇഷ്ടപ്പെടാത്ത വരുണ്ടാകും. അവർ അത് കളിയാക്കാനുള്ള കാര്യമായി എടുക്കും എന്നാണ് നയൻതാര പറയുന്നത്.

നയൻതാര നായികയായി എത്തുന്ന ചിത്രത്തിൻറെ ഫസ്റ്റ്‌ഷോ കാണാറുണ്ടോ എന്നാണ് അഭിമുഖം നടത്തിയാൾ ചോദിച്ചത്. എന്നാൽ തനിക്ക് ഫസ്റ്റ് ഷോ കാണാൻ പേടിയാണെന്നും. പൊതുവിൽ നൈറ്റ് ഷോയാണ് കാണാറെന്നും നയൻതാര പറയുന്നു.ആ സമയം ആകുമ്പോൾ എങ്ങനെ ആളുകൾ ചിത്രം സ്വീകരിച്ചുവെന്ന് അറിയാൻ സാധിക്കും. എന്നാലും ചില പേടികൾ റിലീസ് ദിവസം മനസിലുണ്ടാകും എന്നും താരം പറയുകയുണ്ടായി.

അപ്പോൾ ലേഡി സൂപ്പർ സ്റ്റാറിന് ഭയമോ എന്ന് അഭിമുഖം നടത്തിയാൾ ചോദിക്കുകയായിരുന്നു. ഇതോടെയാണ് തന്നെ അങ്ങനെ വിളിക്കരുത് എന്ന് നയൻതാര പറയുന്നത്. അന്നപൂരണി എന്ന ചിത്രത്തിൽ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വച്ചത് എന്നോട് ചോദിക്കാതെ സംവിധായകനാണ്. ഇത്തരം കാര്യങ്ങൾ എന്നോട് ചോദിക്കണം എന്ന് പറഞ്ഞിരുന്നു. എന്നാൽ അതൊരു സർപ്രൈസാണെന്നാണ് സംവിധായകൻ പറഞ്ഞത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ സിനിമ രംഗത്തെത്തിയ നയൻതാര ഇന്ന് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിക്കുകയാണ്. മലയാളത്തിൽ വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ച നയൻതാരയെ വളർത്തിയത് തമിഴ്, തെലുങ്ക് സിനിമാ ലോകമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...