Connect with us

Hi, what are you looking for?

Kerala

റിയാസിന്റെ എതിർപ്പിന് പുല്ലുവില, ഗണേശും കടന്നപ്പളളിയും മന്ത്രിമാരാകും

ഒടുവിൽ ഗണേശന് മുന്നിൽ വഴങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി ഭരണത്തിന്റെ ആദ്യ രണ്ടര വർഷം പൂർത്തിയാ യതോടെ അടുത്ത ടീമിൽ മന്ത്രിക്കസേര പറഞ്ഞുറപ്പിച്ച കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും പാർട്ടി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. നവകേരള സദസ്സ് കഴിഞ്ഞാലുടൻ തന്നെ മന്ത്രിമാരായി ഇവർ സ്ഥാനമേൽക്കുമെന്ന് സൂചന.

ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ ഇരുവരും മന്ത്രിമാരാ യി പങ്കെടുത്തേക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തിൽ അറിയാൻ കഴിയും. സത്യപ്രതിജ്ഞ ഈ മാസം 29ന് നടക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. തീയതിയിൽ അന്തിമ തീരുമാനം എടുക്കും മുൻപ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമയം കൂടി തേടും. അന്തിമ തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും രാജി സമർപ്പിക്കും.

സാധാരണ ഇതേ വകുപ്പുകൾ തന്നെയാണ് പകരം വരുന്നവർക്കും ലഭിക്കേണ്ടത്. കടന്നപ്പള്ളി മുൻപ് തുറമുഖ വകുപ്പും ഗണേഷ് കുമാർ ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. ഇതിലൂടെ നവകേരളസദസിൽ ഇരുവരും പങ്കാളികളാകും. സിപിഐ സംസ്ഥാന സെക്രട്ടറിയാ യിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നടക്കാനിരുന്ന നവകേരളസദസ് മാറ്റിവച്ചിരുന്നു. തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലേതായിരുന്നു മാറ്റിയത്. പകരം ജനുവരി ഒന്ന്, രണ്ട് തീയതികളിലായാണ് ഈ മണ്ഡലങ്ങളിൽ നവകേരളസദസ് നടക്കുന്നത്. നിലവിലെ മന്ത്രിമാർ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടർന്നായിരുന്നു നവംബർ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്. ഏതായാലും മന്ത്രി സ്ഥാനം സംബന്ധിച്ചു ഒരു നീണ്ട ചർച്ചയ്ക്ക് ഇതോടെ വിരാമം ആകുമെന്ന കരുതാം. അതിനിടയിൽ പലപ്പോഴും കല്ലുകടിയായി ഗണേഷ് കുമാർ എത്തിയിരുന്നു.

അത് ഗണേഷ് കുമാറിന് കുറെ പേരുടെ വെറുപ്പ് സമ്പാദിച്ചു കൂട്ടാൻ സാധിച്ചിരുന്നു. അത് പിന്നെ അങ്ങനെ അല്ലെ വരുള്ളൂ. സത്യങ്ങൾ വിളിച്ചു പറയുമ്പോൾ പലപ്പോഴും അവരുടെ വെറുപ്പും നേടിയെടുക്കേ ണ്ടി വരും. അടുത്ത കാലത്ത് പോലും ഗണേഷിനെതിരെ മുഖ്യമന്ത്രി രോഷാകുലനായിരുന്നു. ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി രോഷാകുലനായത് ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ്. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യ ത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം. എന്നാൽ ഇത്തരം ക്ഷോഭങ്ങളെല്ലാം ഇന്ന് ആറി തണുത്തു. ഇനി ഗണേഷ് കുമാറിന് കിട്ടാൻ പോകുന്ന വകുപ്പ്, ഗതാഗത വകുപ്പ്. ഈ സർക്കാരിൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നിട്ടുണ്ടാവുന്നതും ഈ വകുപ്പ് ആയിരിക്കും.

ആനവണ്ടിയെ കട്ടപ്പുറത്ത് കയറ്റേണ്ട സ്ഥിതിയാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പലവട്ടം വ്യക്തമാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും ​ഗതാഗതമന്ത്രി ആവർത്തിക്കുന്നു. ജീവനക്കാരുടെ ശമ്പളത്തിനുള്ള സഹായം നിർത്തലാക്കാനാണ് സർക്കാർ ആദ്യം ആലോചിക്കുന്നത്. ധനമന്ത്രി ഇക്കാര്യം ഗതാഗത മന്ത്രിയെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അറിയിച്ചിട്ടുണ്ട്. ധനമന്ത്രിക്ക് താത്പര്യമില്ലെങ്കിൽ തനിക്ക് പണ്ടേ താത്പര്യമില്ലെന്നാണ് ആൻറണി രാജുവിൻ്റെ നിലപാട്.

എന്നാൽ മുൻ ധനമന്ത്രിമാർ ഇങ്ങനെയായിരുന്നില്ല. കെ എം മാണിയും തോമസ് ഐസക്കും അനുഭാവപൂർവമായാണ് പെരുമാറിയത്. ഗതാഗത മന്ത്രിമാരും കെ എസ് ആർ റ്റിസിയോട് അനുഭാവമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സ്ഥിതി മാറി. ആൻറണി രാജുവാകട്ടെ മധുവിധു കഴിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ജീവിക്കുന്നത്. ഗണേശനാണെങ്കിൽ തനിക്ക് അവസരം തന്നില്ലെന്ന പ്രതിഷേധത്തിലും ആയിരുന്നു. കെ എസ് ആർ റ്റി സി ആൻറണി രാജുവിനും മതിയായി. തൻ്റെ തലയിൽ പിണറായി കുരിശു വച്ചു എന്ന തോന്നലാണ് ആൻറണി രാജുവിനുള്ളത്. ഗതാഗത മന്ത്രിയെന്ന നിലയിൽ താൻ സമ്പൂർണ പരാജയമാണെന്നാണ് നാട്ടുകാർ പറയുന്നതെന്ന് മന്ത്രി രാജു എല്ലാവരോടും പറയുന്നുണ്ട്. രാജുവിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൊക്കെ കെ എസ് ആർറ്റിസി ജീവനക്കാർ കള്ള പേരിൽ നുഴഞ്ഞു കയറി തെറി പറയുന്നു. കെ എസ് ആർറ്റിസിയുടെ പുതിയ സ്വിഫ്റ്റ് കമ്പനി സി പി എമ്മിൻ്റെ കറവപശുവാണെന്നും ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്.

ധനമന്ത്രി കെ എസ് ആർ റ്റി സിയോട് കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ വൻ പ്രതിഷേധമാണ് മന്ത്രി രാജുവിനുള്ളത്. എന്നാൽ കെ എസ് ആർ റ്റി സി ഇല്ലാതായാൽ താൻ എന്തു ചെയ്യും എന്ന ചിന്തയാണ് ആന്റണി രാജുവിന് ഉള്ളത്. കെ എസ് ആർ റ്റി സി ക്ക് എന്തു സംഭവിച്ചാലും തന്റെ മന്ത്രിസ്ഥാനം നിലനിർത്താൻ മാത്രം അദ്ദേഹം ആഗ്രഹിക്കുന്നു. കെ എസ് ആർറ്റിസിയെ രക്ഷിക്കാൻ ഗണേശ് കുമാറിനെ വിളിക്കൂ എന്ന ഹാഷ് ടാഗ് കാമ്പയിൻ വ്യാപകമാവുകയാണ്. രാജുവിനെ പിണക്കാൻ പിണറായി തയ്യാറല്ല എന്ന് ഗണേശന് അറിയാം .കെ എ സ് ആർറ്റിസി സ്വിഫ്റ്റിൽ കോടികളുടെ പർച്ചേസാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് കോടികൾ മറിയുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.

ഗണേശ് കുമാർ വന്നാൽ ഇത്രയും സ്വാതന്ത്ര്യത്തോടെ കച്ചവടം പറ്റില്ല. അതിനാൽ ആൻറണി രാജുവിനെ പ്രീണിപ്പിച്ചേ മതിയാകൂ. രണ്ടാം പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ​ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമായത്. കേരള കോൺ​ഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമാ യുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു.

മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തിയത്. ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.

ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ് എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. അതേ സമയം ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെ ന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.

ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു. ​ എന്നാൽ അത് മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.എങ്ങനെയെങ്കിലും മന്ത്രിയാകാനാണ് ഗണേഷിൻ്റെ തീരുമാനം. ഏതായാലും മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കാത്തിരിപ്പ് അവസാനിക്കുന്നു. ഉടൻ തന്നെ പല തീരുമാനങ്ങളും ഉണ്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ കേരളവും ഉറ്റു നോക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...