Connect with us

Hi, what are you looking for?

Kerala

പിണറായി കാട്ടുകള്ളനെന്ന് ഇ പി ജയരാജന്റെ തുറന്ന് പറച്ചിൽ, പിണറായിയെ വെട്ടിലാക്കി

നവകേരള സദസ്സിലെ മുഖ്യന്റെ തള്ളുകളെല്ലാം പൊളിച്ചടുക്കി ഇ പി ജയരാജൻ. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് പിണറായി വിജയൻ നടത്തിയ വാദങ്ങളെല്ലാം ഇ പി ജയരാജൻ തകർത്തെറിഞ്ഞു. പിണറായിയുടെ ധൂർത്ത് മൂലം സംസ്ഥാനത്തിനുണ്ടായ കടബാധ്യതയുടെ മുഴുവൻ കണക്കും പച്ചയ്ക്ക് വിളിച്ചു പറഞ്ഞിരിക്കുകയാണ് ജയരാജനിപ്പോൾ. കേരളജനത ഇനിയുള്ള കാലമത്രയും മുണ്ടു മുറുക്കിത്തന്നെ ജീവിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് ജയരാജന്റെ വാക്കുകൾ.

കോടിയേരിയുടെ മരണ ശേഷം പാർട്ടി സെക്രട്ടറി സ്ഥാനം സ്വപ്നം കണ്ടിരുന്ന ഇ പി ജയരാജനെ തഴഞ്ഞു എം വി ഗോവിന്ദൻ സ്ഥാനമേറ്റപ്പോൾ മുതൽ പാർട്ടിയോട് നീരസത്തിലാണ് ജയരാജൻ. പരസ്യമായി പറഞ്ഞില്ലെങ്കിലും പലപ്പോഴും ഈ നീരസം അദ്ദേഹം പ്രകടമാക്കിയിട്ടുമുണ്ട്. എം വി ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ യാത്രയിൽ നിന്നും ഇ പി ജയരാജൻ വിട്ടുനിന്നതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

തന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ‘വൈദേകം’ ആയുർവേദ റിസോർട്ട് സംബന്ധിച്ച് സംസ്ഥാന സമിതി അംഗം പി.ജയരാജൻ നൽകിയ പരാതിയിൽ വിശദീകരണം നൽകിയിട്ടും പാർട്ടി നിലപാട് വ്യക്തമാക്കാതിരിക്കുന്നതായിരുന്നു അന്ന് ഇ.പിയുടെ പരിഭവത്തിനു കാരണം. അതേസമയം പി.ജയരാജൻ ജാഥയിൽ സജീവമാവുകയും ചെയ്തിരുന്നു.

സ്വർണക്കടത്ത് – ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞ് തില്ലങ്കേരിയിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലും പി.ജയരാജൻ മുൻനിരയിലുണ്ടായിരുന്നു. തന്റെ ആരാധകരായ അനുയായികളെ പാർട്ടി തീരുമാനത്തിന്റെ ഭാഗമായി തള്ളിപ്പറയുകയും ചെയ്തു. താൻ ശക്തമായി പാർട്ടിക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പി.ജയരാജൻ ഇതിലൂടെ നൽകിയത്. പി ജയരാജന്റെ സാന്നിധ്യവും ഇ പി ജയരാജന്റെ അസ്സാന്നിധ്യവും ചർച്ചകളിൽ നിറഞ്ഞു.

വിവാദങ്ങൾക്കൊടുവിൽ പിണറായിയുടെ നിർദ്ദേശ പ്രകാരം തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇപി ജയരാജൻ എത്തി. റിസോർട്ട് വിവാദത്തിൽ പാർട്ടിയോട് അകന്ന ജയരാജൻ അതൃപ്തി തുടരുന്നതിൻ്റെ ഭാഗമായിട്ടാണ് ജാഥയോട് നിസ്സഹകരണം പുലര്‍ത്തിയത്.

എന്നാൽ പിന്നീട് പലപ്പോഴും പ്രത്യക്ഷത്തിൽ പിണറായിക്കനു കൂലമെന്നു തോന്നിപ്പിക്കും വിധം ഇ പി നടത്തിയ പരാമർശങ്ങൾ പലതും മുഖ്യന് പാരയായി മാറിയിട്ടുമുണ്ട്. തനിക്ക് നേരെ ഉയരുന്ന പല ആരോപണനങ്ങൾക്കും നേരെ മൗനം കൊണ്ട് രക്ഷപെടാൻ മുഖ്യമന്ത്രി ശ്രമിക്കുമ്പോഴല്ലാം അനാവശ്യമായി ഇടപെട്ടു വെല്ലുവിളി ഉയർത്തി പിണറായിയെ കുഴപ്പത്തിൽ ചാടിക്കുകയായിരുന്നു ഇ പി. ഇ പി യുടെ വെല്ലുവിളികൾക്ക് മറുപടിയുമായി പ്രതിപക്ഷ പാർട്ടി രംഗത്ത് വരുമ്പോൾ കുടുക്കിലാവുന്നത് പിണറായി തന്നെയായിരുന്നു. ഒരു പക്ഷെ അത് തന്നെയായിരിക്കാം ഇ പി യുടെ ഉദ്ദേശവും. മധുരമായ പകരം വീട്ടൽ. ഇപ്പോഴിതാ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ കണക്ക് നിരത്തിയ ജയരാജൻ വീണ്ടും സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി യിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...