Connect with us

Hi, what are you looking for?

India

ശബരിമലയിലേക്ക് വക്കീലന്മാർ.., പിണറായിയുടെ കളസം കീറി.. ഹൈക്കോടതി

പന്ത്രണ്ടംഗ അഭിഭാഷക സംഘം ശബരിമലയിലേക്ക്. ശബരിമലയിലെ പ്രതികൂല സാഹചര്യങ്ങളെ കണക്കിലെടുത്ത് ഹൈക്കോടതിയാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. സന്നിധാനത്തെ തിരക്ക് നിയന്ത്രണാതീതം ആയതും മുന്നൊരുക്കങ്ങളിൽ സർക്കാരിന് സംഭവിച്ച കനത്ത പാളിച്ചയുമാണ് ഹൈക്കോടതിയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. ശബരിമലയിലെ അനിഷ്ട സംഭവങ്ങൾ സർക്കാരിൻ്റെ പിടിപ്പ് കേടെന്ന് ആക്ഷേപം ഉയർന്നതോടെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഇതോടെശബരിമലയിലെ തിരക്ക് ഉൾപ്പെടെ ഭക്തരുടെ പരാതികൾ പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്ന കാര്യം ഹൈക്കോടതി പരിഗണിച്ചത്. 12 അംഗ അഭിഭാഷക സംഘത്തെ ശബരിമലയിലേയ്ക്ക് അയക്കാനാണ് നീക്കം. വിശ്രമകേന്ദ്രങ്ങളും ക്യൂ കോംപ്ലസ്കളും അടക്കമുള്ള സംവിധാനങ്ങൾ ഇവർ പരിശോധിക്കും. ഭക്തജന നിയന്ത്രണങ്ങളിലും ക്രമീകരണങ്ങളിലും പൊലീസും ദേവസ്വം ബോർഡും വീഴ്ച വരുത്തിയതോടെ ശബരിമല തീർത്ഥാടകർ നരകയാതനയിലാണെന്ന് നിരവധി പരാതികൾ ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നത്. ക്യൂ കോംപ്ളക്‌സ്, വിശ്രമ സ്ഥലങ്ങൾ തുടങ്ങിയവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ സംഘം വിലയിരുത്തും. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല. തിരക്ക് അനിയന്ത്രിതമായതോടെ സ്വമേധയാ ഹർജി സ്വീകരിച്ച ഹൈക്കോടതി റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു. എലവുങ്കലിൽ ഭക്ഷണവും വെള്ളവുമുൾപ്പടെ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശം നൽകി.

കഴിഞ്ഞവർഷം ദർശനത്തിനായി ഭക്തർക്ക് കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വന്നിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, തിരക്ക് നിലവിൽ നിയന്ത്രണവിധേയമാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എഡിജിപി നേരിട്ട് ഹാജരായി വിശദീകരണം നൽകും. തീർത്ഥാടകരെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം നടത്തുകയും ചെയ്യും. സന്നിധാനത്തേയ്ക്കുള്ള അനധികൃത പാതകൾ അടച്ചുവെന്നും സ്ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരിക്കുകയാണ്.

അതേസമയം ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ തിരക്കിന് നേരിയ ശമനം ഉണ്ട്. കഴിഞ്ഞ അഞ്ചു ദിവസങ്ങളെ അപേക്ഷിച്ചു ബുധനാഴ്ച രാവിലെ മുതൽ തിരക്കിന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പമ്പയിലേക്ക് തീർഥാടക പ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണ്. നിലയ്‌ക്കലിലും സ്‌ഥിതി സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗത കുരുക്കിനും ശമനമായതോടെ ബസ് സർവീസുകളും സാധാരണ നിലയിലേക്കെത്തിയിട്ടുണ്ട് . നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്കും കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കൂടുതൽ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. ഇന്നലെ 88,000 ഭക്‌തരാണ് ദർശനം ദർശനം പൂർത്തിയാക്കിയത്.

18ആം പടിയിലൂടെ മണിക്കൂറിൽ 4000ത്തിന് മുകളിൽ ആളുകളെ കയറ്റാൻ തുടങ്ങിയതോടെയാണ് ദർശനം പൂർത്തിയാക്കിയവരുടെ എണ്ണം ഉയർന്നത്. അതേസമയം, മുൻ ദിവസങ്ങളിലേതിന് സമാനമായി സ്‌പോട്ട് ബുക്കിങ് ഉൾപ്പടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകളെ മലകയറാൻ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പോലീസിന്റെ നിലപാട്. അതിനാലാണ് പമ്പ മുതൽ നിയന്ത്രിച്ചു കടത്തിവിടുന്നത്. അതിനിടെ, ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്..

ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരുടെ ദേവസ്വം ബെഞ്ച് ഉച്ചക്ക് രണ്ടുമണിക്കാൻ കേസ് പരിഗണിക്കുക. സ്‌പോട്ട് ബുക്കിങ്ങോ വെർച്വൽ ബുക്കിങ്ങോ ഇല്ലാതെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകിയിരുന്നു. ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്നും, എൻഎസ്എസ്- എൻസിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...